'ബസ്സിൽ കണ്ട പരിചയം മാത്രം, എന്നിട്ടും ഇറങ്ങിപ്പോയി കൂടെ', അയാൾ കുഞ്ഞിനെപ്പോലും ഉപദ്രവിക്കും ഇപ്പോൾ...
മീറ്റിങ്ങിനായി ഹാളിലേക്ക് കടന്നു വന്നവരുടെ കൂടെയുണ്ടായിരുന്നത് തന്റെ ഏക സഹോദരൻ രവി തന്നെ ആയിരുന്നില്ലേ? അവനെ കണ്ടതും ശരീരം കുഴഞ്ഞു പോകുന്നതറിഞ്ഞു. എത്ര ശക്തി സംഭരിക്കാൻ ശ്രമിച്ചിട്ടും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
മീറ്റിങ്ങിനായി ഹാളിലേക്ക് കടന്നു വന്നവരുടെ കൂടെയുണ്ടായിരുന്നത് തന്റെ ഏക സഹോദരൻ രവി തന്നെ ആയിരുന്നില്ലേ? അവനെ കണ്ടതും ശരീരം കുഴഞ്ഞു പോകുന്നതറിഞ്ഞു. എത്ര ശക്തി സംഭരിക്കാൻ ശ്രമിച്ചിട്ടും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
മീറ്റിങ്ങിനായി ഹാളിലേക്ക് കടന്നു വന്നവരുടെ കൂടെയുണ്ടായിരുന്നത് തന്റെ ഏക സഹോദരൻ രവി തന്നെ ആയിരുന്നില്ലേ? അവനെ കണ്ടതും ശരീരം കുഴഞ്ഞു പോകുന്നതറിഞ്ഞു. എത്ര ശക്തി സംഭരിക്കാൻ ശ്രമിച്ചിട്ടും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
ഇന്നും വൈകിച്ചെല്ലുന്നതിന് സൂപ്രണ്ടിന്റെ ചീത്ത കേൾക്കേണ്ടി വരും. എത്ര ശ്രമിച്ചിട്ടും വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങാൻ കഴിയുന്നില്ല. മോളെ ഒരുക്കി നിർത്തിയാലും സ്കൂൾ ബസിൽ കയറ്റി വിടാൻ പോലും സുരേഷേട്ടൻ എഴുന്നേൽക്കില്ല.. ഒരു കണക്കിന് എഴുന്നേൽക്കാതിരിക്കുന്നതാ നല്ലത്. രാവിലത്തെ വഴക്ക് ഒഴിവാക്കാം. ബസ്സുനിർത്തിയതും ഇറങ്ങിയോടിച്ചെന്ന് മുന്നിൽ കണ്ട ഓട്ടോക്ക് കൈ കാണിച്ചു. സമയം എട്ടര കഴിഞ്ഞു. എട്ടേമുക്കാലിന്റെ മീറ്റിങ്ങ് അറ്റന്റു ചെയ്തിട്ടു വേണം ഡ്യൂട്ടിക്ക് കയറാൻ. ജീവിതത്തിൽ നിരന്തരം ഓടിത്തീർക്കാനാവും തന്റെ വിധി. സ്വയം തിരഞ്ഞെടുത്ത വിധി എന്നു പറയുന്നതാവും ശരി. കുട്ടിക്കാലം മുതൽ വളർത്തി വലുതാക്കിയ അച്ഛനേയും അമ്മയേയും അവരുടെ സ്നേഹത്തേയും മനസ്സിലാക്കാനായില്ല. സ്നേഹമെന്നാൽ പ്രകടനം മാത്രമാണെന്നു വിശ്വസിച്ച്, രണ്ടു വർഷം മാത്രം പരിചയമുള്ള ഒരാളോടൊപ്പം പാതിരാത്രിയിൽ അവരുടെ കരച്ചിലും അപേക്ഷയും വകവയ്ക്കാതെ ഇറങ്ങിപ്പോവുകയല്ലേ ചെയ്തത്? അക്കാലമത്രയും മകളെക്കുറിച്ച് അവർ കണ്ട സ്വപ്നങ്ങളെ തകർത്തു കളഞ്ഞപ്പോൾ ഒരു വിജയിയുടെ ഭാവമായിരുന്നില്ലേ തനിക്ക്?
ഒരു മാസം കൊണ്ടു തന്നെ സുരേഷേട്ടന്റെ കൂടെയുള്ള ജീവിതത്തിന്റെ അരക്ഷിതാവസ്ഥ തിരിച്ചറിഞ്ഞു. അപ്പോഴേക്കും തിരിച്ചു കയറാനാവാത്ത പടുകുഴിയിൽ വീണു കഴിഞ്ഞിരുന്നു. ഒരു വർഷമാകുന്നതിനു മുൻപു തന്നെ ദിയ മോളു ജനിച്ചു. അച്ഛനും അമ്മയും ജ്യേഷ്ഠനും ഭാര്യയും മൂന്നു മക്കളുമടങ്ങിയ വീട്ടിൽ നിന്നു തിരിയാനിടമില്ലായിരുന്നു. എന്നാലും എല്ലാരും ഭർത്താവിനേക്കാളേറെ തന്നെ സ്നേഹിച്ചു. ആ സ്നേഹത്തിനു മുൻപിൽ എല്ലാ പരാധീനതകളും സഹിച്ച് നിന്നു. മകൾ പിറന്നിട്ടും ഉത്തരവാദിത്വമുള്ള ഒരച്ഛനാകാനോ ഭർത്താവാകാനോ സുരേഷേട്ടനൊരുക്കമായിരുന്നില്ല. രാപകൽ ഉറക്കം. ഉണർന്നിരിക്കുന്ന നേരങ്ങളിൽ ഫോണിൽ കുത്തിയിരിക്കും. മോൾക്ക് മൂന്നു വയസ്സ് ആകുന്നതു വരെ പിടിച്ചു നിന്നു. ഇനിയും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുവാൻ വയ്യാ എന്നുറച്ച് ജോലിക്കു വേണ്ടി അപേക്ഷകളയയ്ക്കാൻ തുടങ്ങി. എം.എസ്.സിക്കാരിയായതുകൊണ്ട് ജോലി കിട്ടാൻ ബുദ്ധിമുട്ടുണ്ടായില്ല. എന്നാൽ ജോലി കിട്ടിയത് കുറച്ച് ദൂരത്തായിരുന്നു. അച്ഛനുമമ്മയും നിർബന്ധിച്ചിട്ടാണ് ജോലി സ്ഥലത്തിനടുത്ത് ഒരു വീടെടുത്തത്. സ്ഥലം മാറിയാൽ മകനെങ്ങാനും നന്നായാലോ എന്ന് ആ പാവങ്ങൾ ചിന്തിച്ചിട്ടുണ്ടാവും. എന്നാൽ തനിക്ക് ജോലിയും വരുമാനവുമായപ്പോൾ സുരേഷേട്ടൻ കൂടുതൽ നിർബന്ധ ബുദ്ധിക്കാരനാവുകയാണുണ്ടായത്. എന്തു കിട്ടിയാലും കഴിച്ചിരുന്ന ആൾക്ക് ഒന്നിലും തൃപ്തിയില്ലാതായി. മിണ്ടിയാൽ വഴക്ക്.. പലപ്പോഴും പറയാൻ വന്നത് മുഴുമിപ്പിക്കാതെ മോളെയുമെടുത്ത് മുറിയിൽ കയറിയിരിക്കേണ്ടി വന്നിട്ടുണ്ട്. കുഞ്ഞിനെ ഒറ്റയ്ക്കു കിട്ടിയാൽ വേദനിപ്പിക്കുന്നത് മനസ്സിലാക്കിയത് മുതൽ വല്ലാത്തൊരു ഭയമുണ്ട് മനസ്സിൽ..
"ചേച്ചീ സ്ഥലമിതല്ലേ" ഓട്ടോക്കാരന്റെ ചോദ്യം കേട്ടപ്പോഴാണ് സ്ഥലകാലബോധമുണ്ടായത്. പൈസ കൊടുത്ത് വേഗം മീറ്റിങ്ങ് ഹാളിലേക്ക് ഓടിയെത്തി. ഭാഗ്യം സൂപ്രണ്ടും പുതിയ മാനേജരുമൊന്നും എത്തിയിട്ടില്ല. "പുതിയ പരിഷ്ക്കാരങ്ങൾ എന്തൊക്കെയാണാവോ?" സീതയാണ്. മറുപടി പറഞ്ഞില്ല. എന്തെങ്കിലും പറഞ്ഞു പോയാൽ പൊടിപ്പും തൊങ്ങലും വച്ച് സൂപ്രണ്ടിന്റെ ചെവിയിൽ എത്തിക്കും. തിരക്കിട്ടോടി പോന്നതുകൊണ്ട് രാവിലെ ഒന്നും കഴിച്ചില്ല. വല്ലാത്ത ക്ഷീണവും വിശപ്പുമുണ്ട്. തല കറങ്ങുന്നപോലെ.. കാന്റീനിൽ പോയി കഴിക്കാനാണെങ്കിൽ സമയവും കിട്ടിയില്ല.. ഉച്ചവരെ പിടിച്ചു നിന്നേ പറ്റൂ. പെട്ടെന്ന് എല്ലാവരും എഴുന്നേൽക്കുന്നതു കണ്ടപ്പോൾ അറിയാതെ എഴുന്നേറ്റു പോയി. മുന്നിലേക്ക് നോക്കിയപ്പോൾ ഭൂമി പിളർന്നു താണുപോയെങ്കിൽ എന്നു ചിന്തിച്ചു പോയി. തനിക്കു തോന്നിയതാണോ? ഒന്നുകൂടി നോക്കി.. "മുഖത്തു നനവുതട്ടിയപ്പോൾ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. കൺപോളകൾക്ക് കനം വച്ച പോലെ.. സ്ഥലകാലബോധം പണിപ്പെട്ട് വീണ്ടെടുത്തു. മീറ്റിങ്ങിനായി ഹാളിലേക്ക് കടന്നു വന്നവരുടെ കൂടെയുണ്ടായിരുന്നത് തന്റെ ഏക സഹോദരൻ രവി തന്നെ ആയിരുന്നില്ലേ? അവനെ കണ്ടതും ശരീരം കുഴഞ്ഞു പോകുന്നതറിഞ്ഞു. എത്ര ശക്തി സംഭരിക്കാൻ ശ്രമിച്ചിട്ടും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
പഠനം കഴിഞ്ഞ് പുറത്തു തന്നെ ജോലി ചെയ്യാനായിരുന്നു ആഗ്രഹം. പ്രായമായ അച്ഛനും അമ്മയും വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഏക സഹോദരി വർഷങ്ങൾക്കു മുൻപ് ഇഷ്ടപ്പെട്ടവന്റെ കൂടെ ഇറങ്ങിപ്പോയി. അതിനു ശേഷം കുറേക്കാലത്തേക്ക് പ്രിയപ്പെട്ട ഒരാൾ മരിച്ചു പോയതുപോലെയായിരുന്നു വീട്ടിലെ അന്തരീക്ഷം. അച്ഛൻ വളരെ കണിശക്കാരനായിരുന്നു. അമ്മയാകട്ടെ വീട്ടുജോലികളുമായി ഒതുങ്ങിക്കൂടി. രണ്ടു പേരും മക്കൾക്കു വേണ്ട കാര്യങ്ങളൊക്കെ ഒരു ലോഭവുമില്ലാതെ ചെയ്തു തരും എന്നല്ലാതെ കുട്ടിക്കാലത്ത് മക്കളോട് ഒരടുപ്പം പ്രകടിപ്പിച്ചിരുന്നില്ല. അവരുടെ മനസ്സറിയാൻ തങ്ങൾക്ക് അന്ന് കഴിഞ്ഞിരുന്നില്ല എന്നു പറയുന്നതാവും ശരി. അതു കൊണ്ടു മാത്രമല്ലേ ബസ്സിൽ വച്ചു കണ്ടു പരിചയമുള്ള ഒരാളോടൊപ്പം ചേച്ചി ഇറങ്ങിപ്പോകുമെന്നറിഞ്ഞിട്ടും മിണ്ടാതിരുന്നത്. പലപ്പോഴും അവർക്കിടയിൽ സഹായിയായി നിന്നിട്ടുണ്ട്. സ്നേഹമില്ലാത്ത അച്ഛനമ്മമാരിൽ നിന്ന് അവളെങ്കിലും രക്ഷപ്പെടട്ടെ എന്നായിരുന്നു അന്നത്തെ ചിന്ത.. അവരുടെ സ്നേഹത്തിന്റെ ആഴമറിയാനുള്ള വലിപ്പം അന്ന് മനസ്സിനുണ്ടായിരുന്നില്ല. അവൾ വീട്ടിൽ നിന്നു പോയതിനു ശേഷം അച്ഛന്റെ കാർക്കശ്യ സ്വഭാവം വല്ലാതെ മാറി. വിദേശജോലി എന്ന മോഹം ഉപേക്ഷിച്ച് നാട്ടിൽ തന്നെയുളള ഹോസ്പിറ്റലിലെ എച്ച് ആർ മാനേജരായി കിട്ടിയ ജോലി സ്വീകരിച്ചത് അച്ഛനും അമ്മയ്ക്കും വയസ്സുകാലത്ത് ഒറ്റയ്ക്കായിപ്പോയി എന്ന ചിന്തയുള്ളത് അവസാനിപ്പിക്കണമെന്ന് തോന്നിയതുകൊണ്ടാണ്.. ഒന്നര മണിക്കൂർ യാത്രയുണ്ടെന്നേയുള്ളൂ. ദിവസേന പോയി വരാം.
സ്റ്റാഫിനെ പരിചയപ്പെടാനായി മീറ്റിങ്ങ് ഹാളിലേക്ക് കടന്ന് ചെന്നതിനു ശേഷം പിറകിൽ പെട്ടെന്നൊരു അനക്കം കേട്ട് നോക്കിയതാണ്. ആരോ തലകറങ്ങി വീണതാണെന്ന് സൂപ്രണ്ടു പറഞ്ഞപ്പോൾ ആ ഭാഗത്തേക്കു നടന്നു. എവിടെയോ കണ്ടു മറന്ന മുഖം. "ആരതി" എന്നു വിളിച്ച് കൂടെയുള്ളവർ ഉണർത്താൻ ശ്രമിക്കുന്നു. ആരോ കൊണ്ടുവന്ന വെള്ളം മുഖത്ത് തളിക്കുന്നു.. തന്റെ ചേച്ചിയല്ലേ ഇത്? വർഷങ്ങൾക്കു മുൻപ് എല്ലാരേം ഉപേക്ഷിച്ച് സ്നേഹിച്ചവനോടൊപ്പം ഇറങ്ങിപ്പോയതിനു ശേഷം ആദ്യമായി കാണുന്നതാണ്.. തന്റെ തോന്നലാവുമോ? "സോറി സർ" സൂപ്രണ്ടാണ്. കുഴപ്പമില്ല എന്ന് ആംഗ്യം കാണിച്ചു. അവരു കണ്ണു തുറന്നു.. തന്റെ സംശയം തെറ്റിയില്ല. കണ്ണുകളിൽ നിന്ന് ഒഴുകി വന്ന കണ്ണീർ തടുക്കാനാവാതെ തന്നെ നോക്കുന്നത് ചേച്ചി തന്നെയാണ്. എന്തു ചെയ്യണമെന്നറിയാതെ പോയ ഒരു നിമിഷത്തെ നിശ്ചലത.. എഴുന്നേറ്റിരുന്ന ആ രൂപം ചുറുചുറുക്കോടെ ഓടിനടന്നിരുന്ന ചേച്ചിയാണെന്ന് ഉറപ്പിക്കാൻ കുറച്ചു സമയമെടുത്തു. വീട്ടിൽ നിന്നിറങ്ങിപ്പോയതിനു ശേഷം ആദ്യമായി കാണുന്നതാണ്. സർവ പാപങ്ങളും മനസ്സാ ഏറ്റുപറഞ്ഞ് കൂപ്പുകൈകളോടെ നോക്കിയ സഹോദരിയെ തന്നോട് ചേർത്ത് നിർത്തുമ്പോൾ കുളക്കടവിൽ നിന്ന് വൈകിയെത്തുമ്പോൾ അടിവാങ്ങി ഏങ്ങിക്കരയുന്ന തന്നെ ചേർത്തു നിർത്തിയിരുന്ന ചേച്ചിയുടെ രൂപം മാത്രമായിരുന്നു മനസ്സിൽ...
Content Summary: Malayalam Short Story ' Pengal ' Written by Rajasree C. V.