ഹൃദയ വിഭജനം – ലേഖനം
ഇന്ത്യ രണ്ടാമത് ജനിച്ചതിന്റെ ഒന്നാം വാർഷികാഘോഷം സൂര്യൻ കണ്ണ് ചിമ്മിയിട്ടുണ്ട്. ഇന്ത്യയുടെ രൂപമുള്ള ഒരു വിശാല ഹൃദയം മുറിച്ചാഘോഷിക്കാൻ വെമ്പുന്ന ഉറക്കമൊഴിച്ചിരിക്കുന്ന കണ്ണുകൾ. അപ്പഴും പുറത്ത് തേങ്ങിക്കരയുന്നുണ്ടായിരുന്നു തേഞ്ഞരഞ്ഞ ഒരു ജോഡി മെതിയടി തേങ്ങിക്കരച്ചിൽ തന്നെയത്രേ. ആഘോഷത്തിന്റെ ബീജിഎം

ഇന്ത്യ രണ്ടാമത് ജനിച്ചതിന്റെ ഒന്നാം വാർഷികാഘോഷം സൂര്യൻ കണ്ണ് ചിമ്മിയിട്ടുണ്ട്. ഇന്ത്യയുടെ രൂപമുള്ള ഒരു വിശാല ഹൃദയം മുറിച്ചാഘോഷിക്കാൻ വെമ്പുന്ന ഉറക്കമൊഴിച്ചിരിക്കുന്ന കണ്ണുകൾ. അപ്പഴും പുറത്ത് തേങ്ങിക്കരയുന്നുണ്ടായിരുന്നു തേഞ്ഞരഞ്ഞ ഒരു ജോഡി മെതിയടി തേങ്ങിക്കരച്ചിൽ തന്നെയത്രേ. ആഘോഷത്തിന്റെ ബീജിഎം. മുറിക്കാനിരിക്കുന്ന ഇന്ത്യ സമൃദ്ധം. ഷിംല ഭാഗത്ത് സമൃദ്ധമായി ആപ്പിൾ കഷണങ്ങളുണ്ട്. ഒരോരത്ത് നിറയെ തേങ്ങയാണ്. തല ഭാഗം കൊടും തണുപ്പ്, നടു ഭാഗവും മോശമല്ല. ആരുടെയോ തേങ്ങിക്കരച്ചിൽ ഇപ്പൊ ഉച്ചത്തിൽ കേൾക്കാം. മെല്ലെ മുന കൂർത്തൊരു പെൻസിലെടുത്ത് അടയാളം വെച്ച് തുരുമ്പെടുത്തൊരു കത്തി കൊണ്ട് ഇന്ത്യയുടെ രൂപത്തിലുള്ള ആ ഹൃദയം കണ്ടങ്ങളാക്കി. ഇന്ത്യയും കരഞ്ഞത്രേ. കണ്ണീര് വറ്റി ചോപ്പ് നിറമില്ലാതായത്കൊണ്ട് ഗംഗയെന്നും യമുനയെന്നും പേര് കുത്തപ്പെട്ടു എന്ന മാത്രം.
പോർബന്ദറിൽ നിന്നൊരു തയ്യൽ വിദഗ്ധൻ ധൃതി പിടിച്ച് വന്നിരുന്നു. പക്ഷെ, കൂട്ടിക്കെട്ടാനാവാത്ത വിധം മുറിഞ്ഞ ഹൃദയം നിർത്താതെ കരഞ്ഞു തളർന്നു. കുറച്ച് നേരത്തേക്ക് സമാധാനം മരിച്ച് പോയി. "ഈ അജ്ഞാത മൃതദേഹത്തിന് ബന്ധക്കാരുണ്ടോ" പരസ്യം കണ്ട വട്ടക്കണ്ണട നെടുവീർപ്പോടെ വിലപിച്ചു. ഈ ജീവനില്ലാത്ത മുൾവേലികളാണല്ലോ നമ്മെ വേർപ്പെടുത്തുന്നത് എന്നോർത്ത് തല ഭാഗത്തെ കൊടും തണുപ്പിൽ മരവിച്ച് മരീചിക പോലെ ഇന്ത്യ വിറച്ച് കൊണ്ടിരുന്നു. രണ്ടാണ്ട് മുമ്പത്തെ ബോംബിങ്ങിൽ വെന്തുരുകിയ ഹിരോഷിമയിൽ നിന്ന് അപ്പഴും ഒരു മൂളിപ്പാട്ട് പോലെ പുകച്ചുരുളുകൾ ഉയരുന്നുണ്ടായിരുന്നു "മാ നിഷാദ" The division of hearts എന്നാണ് ഇന്ത്യ-പാക് വിഭജനത്തെ നെഹ്‌റു വിശേഷിപ്പിച്ചത്.
Content Summary: Malayalam Short Story ' Hridaya Vibhajanam ' Written by Ansar Eachome