വക്രിച്ച ഒരു ചിരി അവളുടെ ചുണ്ടിൽ മിന്നിമറഞ്ഞു. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു. നിസ്സഹായയായ ആ പെൺകുട്ടിയുടെ മുടിയിൽ ബലമായി പിടിച്ചുകൊണ്ടു അപ്പൻ മുരണ്ടു. 'എവിടെക്കാടി' ഇര കൈ വിട്ടു പോകുന്ന വ്യാഘ്രത്തിന്റെ മുരൾച്ചപ്പോലെ അപ്പന്റെ ശബ്ദം ആ നിശബ്ദതയിൽ പ്രകമ്പനം കൊണ്ടു.

വക്രിച്ച ഒരു ചിരി അവളുടെ ചുണ്ടിൽ മിന്നിമറഞ്ഞു. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു. നിസ്സഹായയായ ആ പെൺകുട്ടിയുടെ മുടിയിൽ ബലമായി പിടിച്ചുകൊണ്ടു അപ്പൻ മുരണ്ടു. 'എവിടെക്കാടി' ഇര കൈ വിട്ടു പോകുന്ന വ്യാഘ്രത്തിന്റെ മുരൾച്ചപ്പോലെ അപ്പന്റെ ശബ്ദം ആ നിശബ്ദതയിൽ പ്രകമ്പനം കൊണ്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വക്രിച്ച ഒരു ചിരി അവളുടെ ചുണ്ടിൽ മിന്നിമറഞ്ഞു. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു. നിസ്സഹായയായ ആ പെൺകുട്ടിയുടെ മുടിയിൽ ബലമായി പിടിച്ചുകൊണ്ടു അപ്പൻ മുരണ്ടു. 'എവിടെക്കാടി' ഇര കൈ വിട്ടു പോകുന്ന വ്യാഘ്രത്തിന്റെ മുരൾച്ചപ്പോലെ അപ്പന്റെ ശബ്ദം ആ നിശബ്ദതയിൽ പ്രകമ്പനം കൊണ്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മന്ത്രവാദ കളത്തിലെ കള്ളികളിൽ ചെറിയ നറുക്കിലയും പൂവും നിരത്തിവച്ചു. കൊച്ചു കൊച്ചു ചെരാതുകളിൽ തിരിയിട്ട് ഒരുക്കി വച്ചു. കത്തുന്ന നിലവിളക്കിൽ അൽപംകൂടി എണ്ണ പകർന്നു. അവൾ വാതിൽപടിയിലേക്ക് ഇടയ്ക്കിടെ പാളിനോക്കി കൊണ്ട് ഒതുങ്ങിനിന്നു. അപ്പൻ എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ആ കളത്തിന് മുന്നിലിരുപ്പുണ്ട്. അൽപം കഴിഞ്ഞപ്പോൾ 20 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയെ രണ്ടുപേർ ചേർന്ന് പിടിച്ചുകൊണ്ടുവന്നു. അവൾ ഞെട്ടിപ്പോയി. അയൽപക്കത്തെ സീതചേച്ചിയുടെ പ്രായവും, നോട്ടവും. അവളുടെ ഉടലിലാകെ ഒരു വിറയലനുഭവപ്പെട്ടു. "ഇരിക്കവിടെ" അപ്പൻ രൗദ്രഭാവത്തിലാവശ്യപ്പെട്ടു. ആ പെൺകുട്ടി ദയനീയമായി ഒന്നു നോക്കി. 'ഉം ഇരിക്കാൻ.' കുറച്ചുകൂടി കടുത്തസ്വരത്തിൽ അപ്പൻ മുരണ്ടു. അതെ ഭാവത്തിൽതന്നെ അവളോടായി "എവിടെനോക്കി നിക്വാ!, ആ ഭസ്മതട്ടിങ്ങെടുക്ക്" ഭയന്നുപോയ ആ പതിനൊന്നു വയസ്സുകാരി അതനുസരിച്ചു. പെട്ടെന്ന് കളത്തിന് മുന്നിലിരുന്ന പെൺകുട്ടി പൊട്ടിച്ചിരിക്കാൻ തുടങ്ങി. അവളെ അത്ഭുതപെടുത്തികൊണ്ട് അപ്പന്റെ ചോദ്യങ്ങൾക്ക് രസകരമായി മറുപടി പറഞ്ഞുതുടങ്ങി. ഇടയ്ക്ക് അലറുകയും, ചിരിക്കുകയും, കൈകൊട്ടിപ്പാടുകയും ചെയ്യുന്നു. അവളുടെ കൊച്ചു മനസ്സിൽ സഹതാപവും, ആശങ്കയും വളർന്നു. മാനസിക നില തകർന്ന ഈ കൊച്ചു പെണ്ണിനെ മന്ത്രവാദകളത്തിലിട്ട് ഇവരെന്തിനിങ്ങനെ ക്രൂശിക്കുന്നു. നല്ല ആശുപത്രിയിൽ കൊണ്ടു പോയാൽ അസുഖം മാറില്ലേ. ഇത് ചികിൽസിച്ചു മാറ്റേണ്ടതല്ലേ. അപ്പനെ പോലുള്ള മന്ത്രവാദികൾക്ക് അതെങ്ങനെ സാധിക്കും. പാവം പെൺകുട്ടി. ഇടയ്ക്കിടെ വാത്സല്യത്തോടെ തന്നെ നോക്കുന്നു. മനസ്സ് ചഞ്ചലപ്പെടുന്നതിനനുസരിച്ച് ചേഷ്ടകൾ മാറുന്നു. താൻ നിസ്സഹായയാണ്.

"ജിന്ന് കൂടിയതാണ്. പേടിക്കേണ്ട ഞാനിങ്ങെടുത്തോളാം" വീട്ടിലെ മറ്റു അംഗങ്ങളോട് അപ്പൻ പറയുന്നു. ഭയഭക്തി ബഹുമാനത്തോടെ അവരെല്ലാം കൈ കൂപ്പി നിൽക്കുന്നു. അപ്പൻ എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് പൂവും ഭസ്മവും മാറിമാറി ആ പെൺകുട്ടിയുടെ മുഖത്തേക്ക് എറിയുന്നു. വക്രിച്ച ഒരു ചിരി അവളുടെ ചുണ്ടിൽ മിന്നിമറഞ്ഞു. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു. നിസ്സഹായയായ ആ പെൺകുട്ടിയുടെ മുടിയിൽ ബലമായി പിടിച്ചുകൊണ്ടു അപ്പൻ മുരണ്ടു. 'എവിടെക്കാടി' ഇര കൈ വിട്ടു പോകുന്ന വ്യാഘ്രത്തിന്റെ മുരൾച്ചപ്പോലെ അപ്പന്റെ ശബ്ദം ആ നിശബ്ദതയിൽ പ്രകമ്പനം കൊണ്ടു. ആ പെൺകുട്ടിയുടെ ചലനങ്ങളിലും, ശബ്ദത്തിലും ദയനീയത നിഴലിച്ചു. അവൾ പതുക്കെ മയക്കത്തിലേക്കു വഴുതി വീണു തുടങ്ങി, ഒപ്പം അവളുടെ ഉപബോധമനസ്സ് സംസാരിക്കാൻ തുടങ്ങി. അപ്പന്റെ ചുണ്ടിൽ ഒരു ഗൂഢസ്മിതം മിന്നിമറഞ്ഞത് അവൾ ശ്രദ്ധിച്ചു. തളർന്ന് മയക്കത്തിലേക്കു പോയ്‌ക്കൊണ്ടിരിക്കുന്ന ആ പെൺകുട്ടിയെ വേദനയോടെ നോക്കിനിന്നപ്പോൾ അപ്പന്റെ അട്ടഹാസം കേട്ടു "വിളക്കിലെണ്ണയൊഴിക്കെടി " ആ പെൺകുട്ടിയുടെ കൂമ്പിയടയുന്ന മിഴികൾ പോലെ നിലവിളക്കിലെ തിരിനാളം മങ്ങിപോയിരുന്നു. യാന്ത്രികമായി അപ്പന്റെ അജ്ഞകൾ അനുസരിച്ചുകൊണ്ടിരുന്നെങ്കിലും അവളുടെ ശ്രദ്ധയും, ചിന്തയും ആ പെൺകുട്ടിയിലായിരുന്നു. സീതചേച്ചിയെപോലെ വെളുത്തു മെലിഞ്ഞ പ്രകൃതം. സമൃദ്ധമായ തലമുടി. നീണ്ട വിരലുകളിൽ നെയിൽ പൊളിഷിന്റെ അടയാളം അവശേഷിക്കുന്നുണ്ടോ!. വിളറിയ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.

ADVERTISEMENT

"സീതേച്ചി... നമുക്കീ മൈലാഞ്ചിയരക്കാം" "ഓ... ഇതാ എത്തി" സീതേച്ചി പാവാടതുമ്പ് മടക്കി കുത്തി, അഴിഞ്ഞുലഞ്ഞ മുടി മാടിക്കെട്ടി തുള്ളിച്ചാടി അടുത്തുവന്നു. "എടി പെണ്ണെ, കൊച്ചു പിള്ളേരെ പോലെ തുള്ളിച്ചാടാതെ അടങ്ങിയൊതുങ്ങി നടന്നോണം" സീതേച്ചിയുടെ അമ്മ കുറ്റപ്പെടുത്തി. "ദേവൂട്ടി... വാ അലക്കുകല്ലിൽ അരയ്ക്കാം" മൈലാഞ്ചി അരയ്ക്കുന്നതോടൊപ്പം സീതേച്ചി പുതിയ പാട്ടിന്റെ വരികൾ മൂളുന്നത് കേൾക്കാൻ നല്ല രസമായിരുന്നു. "സീതേച്ചി ഇനി എന്നാ കോളജിൽ പൂവാ " "ഞാനിനി പോകുന്നേയില്ല" അരച്ചെടുത്ത മൈലാഞ്ചിയിൽനിന്ന് ഒരു നുള്ള് തന്റെ മൂക്കിൻതുമ്പത്തു തൊടുവിച്ചുകൊണ്ട് സീതേച്ചി പറഞ്ഞു. ആ വാക്കുകളിൽ ഒരു നൊമ്പരചീള് ഒളിഞ്ഞിരുന്നു. പിന്നീട് അമ്മ പറയുന്നകേട്ടു, സീതേച്ചിയുടെ കല്യാണമാണെന്ന്. പഠിക്കാൻ ഏറെ ആഗ്രഹിച്ചിരുന്ന സീതേച്ചി വീട്ടിലെ പ്രാരാബ്ദം കാരണം വിവാഹത്തിനു സമ്മതിക്കുകയായിരുന്നു. പക്ഷെ, മൂന്നുമാസം തികയുംമുമ്പേ. നിർജീവങ്ങളായ സീതേച്ചിയുടെ വിരലുകളിൽ ചുവന്നമൈലാഞ്ചി കുത്തുകൾ വിളറി കിടന്നിരുന്നു. ഒരു പൊട്ടിക്കരച്ചിൽ അവളെ ചിന്തയിൽ നിന്നുണർത്തി. അതാ തന്റെ സീതേച്ചി കരയുന്നു, വെള്ളം ചോദിക്കുന്നു. ഒരുണർവിലവൾ ഓടിച്ചെന്ന് ആ പെൺകുട്ടിയുടെ തല താങ്ങിയെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. 

"അസത്തെ, മാറിനിൽക്ക്!" അപ്പൻ ചീറിക്കൊണ്ട് അടുത്ത് വന്ന് അവളുടെ ചുമലിൽ പിടിച്ച് വലിച്ച് മാറ്റി നിർത്തി. "എന്നെ ഉപദ്രവിക്കേണ്ട. ഞാൻ പോയ്കൊള്ളാം" കരഞ്ഞു കൊണ്ട് ആ പെൺകുട്ടി അപ്പനോട് അഭ്യർഥിച്ചുകൊണ്ടിരുന്നു. തണ്ടൊടിഞ്ഞ താമരവള്ളിപോലെ ഒരു മൂലയിലേക്കവൾ ചുരുണ്ടൊതുങ്ങി. അപ്പനപ്പോഴും ആ പെൺകുട്ടിയുടെ നേരെ പൂവും ഭസ്മവും എറിയുകയും, തിരിനാളം ഉഴിയുകയും, മന്ത്രങ്ങൾ ചൊല്ലുകയും ചെയ്തുകൊണ്ടിരുന്നു. നിശബ്ദമായ അന്തരീക്ഷത്തിൽ കൂടിനിൽക്കുന്നവരുടെ നിശ്വാസങ്ങൾ മാത്രം. "ഇനി അകത്തു കൊണ്ടുപോയി കിടത്തിക്കോളൂ. കുടിക്കാൻ വെള്ളം കൊടുത്തേക്ക്." അവർ ആ പെൺകുട്ടിയെ അകത്തെവിടെക്കോ കൊണ്ടുപോയി. "എന്താ അന്തംവിട്ടു നിൽക്കണേ? ഇവിടെയെല്ലാം വൃത്തിയാക്കണ്ടേ...?" അപ്പന്റെ കണ്ണിലെ രൗദ്രഭാവം ഇനിയും വിട്ടിട്ടില്ല. വിഹ്വലതയോടുകൂടിത്തന്നെ അവളാ മന്ത്രവാദക്കളത്തിലെ അവശേഷിപ്പുകളെല്ലാം തൂത്തുവൃത്തിയാക്കി. ഒരു കൂട് ചന്ദനതിരിയും ഒരു കുപ്പി എണ്ണയും അപ്പൻ എടുത്തു മാറ്റിവെച്ചു. 'പോകാം ' അവർ കൊടുത്ത രൂപ മടിക്കുത്തിൽ തിരുകികൊണ്ട് അപ്പൻ അവളോടായി പറഞ്ഞു. അവിടെനിന്നിറങ്ങുമ്പോൾ ആ പെൺകുട്ടിയെ ഒരിക്കൽ കൂടി കാണാൻ അവൾ ആഗ്രഹിച്ചു. അവളുടെ മനസ്സ് വായിച്ചാലെന്നോണം 'തിരിഞ്ഞു നോക്കരുതെ'ന്ന് അപ്പൻ പറഞ്ഞു.

ADVERTISEMENT

സമയം പാതിരാ കഴിഞ്ഞിരിക്കുന്നു. ചന്ദ്രൻ മേഘ കീറുകളിൽ ഒളിഞ്ഞിരുന്ന് ഭൂമിയെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്. "മെയിൻ റോഡിലൂടെ പോയാ വൈകും. നമുക്കാ പള്ളിപ്പറമ്പ് വഴി പോകാം." അപ്പന്റെ നിർദേശങ്ങളെ അനുസരിക്കുകയെ നിർവാഹമുള്ളൂ. എതിർക്കാനുള്ള ശേഷി ആ കുഞ്ഞു നാവിനില്ലായിരുന്നു. ഭീകരമായ ശ്മശാനത്തിന്റെ നടുവിലൂടെയുള്ള കൊച്ചു നടപ്പാതയിലൂടെ, കണ്ണിൽ കുത്തിയാൽപോലും അറിയാത്ത ഇരുട്ടിലൂടെ ശ്വാസമടക്കിപിടിച്ച് അവൾ നടന്നു. അവളുടെ നിശ്വാസങ്ങൾ പോലും അവളെ ഭയപ്പെടുത്തിയിരുന്നു. "നീ ഇവിടെ നിക്ക്, ഞാനീ ചന്ദനത്തിരി കത്തിച്ചിട്ട് വരാം." പള്ളിയുടെ അടുത്തെത്തിയപ്പോൾ അപ്പൻ നിർദേശിച്ചു "തിരിഞ്ഞു നോക്കണ്ട" വീണ്ടും ഒരു താക്കീത്. നാലുപാടും മൃതദേഹങ്ങൾ വിശ്രമിക്കുന്നതിന്റെ നടുക്ക് കണ്ണടയ്ക്കാനും തുറക്കാനും കഴിയാത്തൊരവസ്ഥയിൽ അവൾ നിന്നു. മനസ്സിന്റെ വാതുക്കൽ സീതേച്ചിയും, ആ പെൺകുട്ടിയും മാറിമാറി വന്നുകൊണ്ടിരുന്നു. "പോകാം, പേടിക്കേണ്ട, മുന്നിൽ നടന്നോ. തിരിഞ്ഞു നോക്കരുത്." വവ്വാലുകളുടെ ചിറകടിയിൽ അപ്പന്റെ ശബ്ദം നേർത്തുപോയി. ഭയം കൂടുകൂട്ടിയ മനസ്സും, ശരീരവും അറിയാതെ ഒഴുകിപോവുകയാണോ. പിറകിൽ മുറുമുറുത്തും, കാർക്കിച്ചു തുപ്പിയും, ആരെയോ ഒക്കെ തെറിവിളിച്ചും നടന്നുവരുന്നത് ഒരു നൂലിഴയാണെന്നും അതിന്റെ അറ്റത്തുകെട്ടിയിട്ടപട്ടമാണ് താനെന്നും അവൾക്ക് തോന്നി. വീട്ടിൽ വിഹ്വലതയോടെ കാത്തിരിക്കുന്ന അമ്മയുടെ മടിയിൽ തലചേർത്തപ്പോൾ എല്ലാ സങ്കടങ്ങളും കുത്തിയൊഴുകി പോയി. പുറത്തെ വരാന്തയിലിരുന്ന് അപ്പൻ ചിരിക്കുന്നുണ്ടായിരുന്നു ഒരു മന്ത്രവാദിയുടെ നിഗൂഢമായ ചിരി.

Content Summary: Malayalam Short Story ' Manthravadakalathile Penkutty ' Written by Kalika

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT