എന്നു നീ ആഗമിച്ചു എൻ പൊൻ അവരജേ ഉയിരിൽ കുളിർമയാം കൗമുദി പോൽ സല്ലകീലതതൻ കോലായിയിൽ കണ്ടു നിൻ മുഖം വിടർന്നു വന്നൊരാ പൊൻ അബ്ജം കണക്കെ ഞാൻ തായ തൻ മടിയിൽ ഔഷധീശൻ കണക്കെയും പ്രകാശം പരത്തി മയങ്ങി നീ സോദരീ വൈഡൂര്യം പോലെയാ തിളങ്ങി നിൻ മിഴികളും മെല്ലെ തുറന്നു നീ നോക്കിയോരാ നാളിൽ മേഘം പോൽ മൃദുലമാം നിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നു നീ ആഗമിച്ചു എൻ പൊൻ അവരജേ

ഉയിരിൽ കുളിർമയാം കൗമുദി പോൽ

ADVERTISEMENT

സല്ലകീലതതൻ കോലായിയിൽ കണ്ടു നിൻ മുഖം

വിടർന്നു വന്നൊരാ പൊൻ അബ്ജം കണക്കെ ഞാൻ

തായ തൻ മടിയിൽ ഔഷധീശൻ കണക്കെയും

പ്രകാശം പരത്തി മയങ്ങി നീ സോദരീ
 
ADVERTISEMENT

വൈഡൂര്യം പോലെയാ തിളങ്ങി നിൻ മിഴികളും

മെല്ലെ തുറന്നു നീ നോക്കിയോരാ നാളിൽ

മേഘം പോൽ മൃദുലമാം നിൻ ശിരസിലെ

ചികുരത്തിൽ തലോടി ഞാൻ ഒമാനിച്ചോരാ നേരം

ADVERTISEMENT

ദന്തപാലികൾ കാട്ടി നീ മധുരമായ്

പുഞ്ചിരിച്ചെന്നെ നോക്കി നീ പ്രിയ സോദരീ.
 
അച്ഛനുമമ്മയ്ക്കും ചേട്ടനും പൊൻ മുത്തായി

വളർന്നു നീ ഓമനയായ് എൻ ഗേഹത്തിൽ

വർണ്ണശോഭമാം ഇടവൽ കണക്കെയും

പാറി പറന്നു നടന്നു നീ ചത്വരേ

ആരും മദിക്കും കാഞ്ചന മരാളം പോൽ നീ

യൗവ്വനയുക്തയായ് വിളങ്ങിയാ നാളിലോ
 
മദനൻ കൂരമ്പുകൾ ഏറ്റൊരു നാളിൽ

വ്രീളയാൽ തുടിച്ചു നിൻ മനവും ചെമ്മേ

അനുരാഗത്തിൽ നിൻ പ്രജ്ഞയും മദിച്ചുവോ

കപടസ്നേഹത്തിൽ നിൻ ദൃഷ്ടിയും കറുത്തുവോ

ശ്യാമമേഘങ്ങൾ കോരിച്ചൊരിഞ്ഞോരാ നാളിൽ

പറന്നകന്നില്ലേയീ ഗേഹവും വെടിഞ്ഞു നീ
 
നൊന്തു പെറ്റൊരാ അംബ തൻ മനമറിഞ്ഞുവോ നീ

പോറ്റി നോക്കിയോരാ താതൻ തൻ നോവറിഞ്ഞുവോ നീ

കുഞ്ഞിക്കാലിനാൽ പിച്ച വെപ്പിച്ചൊരാ

സഹജനെയും നീ മറന്നുവോ സോദരീ

പ്രജ്ഞയറ്റൊരാ കായമായ് കണ്ടു ഞാനൊരുനാൾ

നിന്നെയാ വീഥിതൻ പൂഴിമണ്ണിൽ ഏകയായ്
 
അർക്കൻ തൻ രശ്മിയിൽ പത്രം കരിഞ്ഞൊരാ

പതംഗം കണക്കെ നീ മണ്ണിൽ പതിച്ചുവോ

കൈരവനാം നിൻ പ്രണയവും തന്നെയോ

കിരാതൻമാരാമവൻതൻ സഹചരൻമാരാലോ

അച്ചിരയൻമാരാം ദുഷ്ടർ തൻ ചേഷ്ടകൾ

ഉടച്ചു നിൻ മേനിയെ തളർത്തി നിൻ പ്രജ്ഞയെ
 
എൻ ഗേഹത്തിൽ ഉദിച്ചുയർന്നോരാ താരകം

കിടക്കുന്നു പൂഴിയിൽ പ്രകാശഹീനയായ് എൻ മുന്നിൽ

നിൻ ഉയിരിൻ വേദന അറിയുന്നു ഞാൻ

നിൻ മനസ്സിൻ രോദനം അറിയുന്നു ഞാൻ

ഒന്ന് അറിയുക നീയെൻ പൊൻ പുഷ്പമേ

കന്മഷ അല്ല നീ ഒരിക്കലും എന്നതും
 
കപട കർവ്വത്താൽ നിന്നെ മയക്കിയോരാ

ഛലന്‍ തൻ കാപട്യമെന്നറിക നീ സോദരീ

പോറ്റി വളർത്തിയോരാ അച്ഛനുമമ്മയും

കൂട്ടായ് വളർന്നോരാ സ്വന്തം സഹജനും

എന്നും നിൻ തണലും നിഴലുമായുണ്ടെന്നതും

അറിയുക നീയെൻ പ്രിയ സോദരീ

ഉയിർത്തെഴുന്നേൽക്കുക നീയൊരു പൊൻ ശലഭമായ്

നിശ്ചയദാർഢ്യത്തിൻ അഗ്നി ശലഭമായ്…
 
Content Summary: Malayalam Poem ' Agni Shalabhamay ' Written by Lakshmi Maneesh

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT