സഖി – നീതു കൃഷ്ണ എഴുതിയ കവിത
പുലർമഞ്ഞ് സ്മിതം ചേരുമെൻ ആരാമത്തിങ്കൾ വിടർന്നൊരീ പനിനീർപൂവിതൾ നീയെൻ സഖി. ആകാശമുല്ല തളിരിടും പ്രതിഹാരത്തിങ്കൾ പുഞ്ചിരി തൂകിയതോ നീയെൻ സഖി. തെന്നൽ തഴുകുമീ ചെറുവാകമലരിങ്കൽ ചാമരം വീശുവതോ നീയെൻ സഖി. സന്ധ്യതൻ ശോണിമ പടരും അദ്രിങ്കൽ സിന്ദൂരം തൂവിയതോ നീയെൻ സഖി. നോവേറ്റ് പിടയുമീ

പുലർമഞ്ഞ് സ്മിതം ചേരുമെൻ ആരാമത്തിങ്കൾ
വിടർന്നൊരീ പനിനീർപൂവിതൾ നീയെൻ സഖി.
ആകാശമുല്ല തളിരിടും പ്രതിഹാരത്തിങ്കൾ
പുഞ്ചിരി തൂകിയതോ നീയെൻ സഖി.
തെന്നൽ തഴുകുമീ ചെറുവാകമലരിങ്കൽ
ചാമരം വീശുവതോ നീയെൻ സഖി.
സന്ധ്യതൻ ശോണിമ പടരും അദ്രിങ്കൽ
സിന്ദൂരം തൂവിയതോ നീയെൻ സഖി.
നോവേറ്റ് പിടയുമീ ഹൃത്തിങ്കൽ
രുദിരമുതിർത്തിയതോ നീയെൻ സഖി.
Content Summary: Malayalam Poem ' Sakhi ' Written by Neethu Krishna