പത്തോണപ്പാട്ട് – സുരേഷ് നാരായണൻ എഴുതിയ കവിത
ഉത്തരത്തിലത്തം ഉറവ പൊട്ടുമത്തം ചിലമ്പൊലിച്ചിത്തിര, ഇമ- ചിമ്മുമെന്നുത്തര! ചോപ്പിഴയും ചോതി അണിഞ്ഞൊരുങ്ങും പൂതി ! ആഹാ, നല്ല ജ്യോതി! വിരിഞ്ഞുലയും വിശാഖം അഴിഞ്ഞലിയും വിഷാദം അഭ്രപാളിയിലനിഴം അലനുരതല്ലുമനിഴം ! തിരിതെളിക്കും തൃക്കേട്ട ത്രയംബക തൃക്കേട്ട! മത്തുപിടിച്ച മൂലം മദഗജ

ഉത്തരത്തിലത്തം
ഉറവ പൊട്ടുമത്തം
ചിലമ്പൊലിച്ചിത്തിര,
ഇമ-
ചിമ്മുമെന്നുത്തര!
ചോപ്പിഴയും ചോതി
അണിഞ്ഞൊരുങ്ങും പൂതി !
ആഹാ, നല്ല ജ്യോതി!
വിരിഞ്ഞുലയും വിശാഖം
അഴിഞ്ഞലിയും വിഷാദം
അഭ്രപാളിയിലനിഴം
അലനുരതല്ലുമനിഴം !
തിരിതെളിക്കും തൃക്കേട്ട
ത്രയംബക തൃക്കേട്ട!
മത്തുപിടിച്ച മൂലം
മദഗജ സമൂലം!
പൂവിളിതൻ പൂരാടം
ഉൾവിളിതന്നുത്രാടം,
ഉജ്ജ്വലിക്കുമുത്രാടം !
താതത്തിമൃതാ
തിരുവോണം !
തിത്തൈയ് തിത്തൈയ്
തിരുവോണം!
Content Summary: Malayalam Poem ' Pathonappattu ' Written by Suresh Narayanan