തിരിച്ചു പോകുമ്പോൾ – മോഹൻദാസ് കെ. എഴുതിയ കവിത
ഓണം പടികടന്നുപോവുന്നൂ, കണ്ണീരിൽ മുങ്ങിയ മുഖം കാണാനാവാതെയിഷ്ടന്മാർ കണ്ണു തുടയ്ക്കുന്നൂ ഗദ്‌ഗദ ത്താൽ പിച്ചുംപേയും പറയുന്നൂ. പ്രാരബ്ധങ്ങളിൽ മുങ്ങിത്താണവർ മുറിവേറ്റവർ,ജീവിതത്തിൻ മോഹവലയങ്ങൾ സ്വപ്നം കാണാൻ കഴിയാത്തോർ അവർക്കുയിരുമാശയുമായ് വരുമൊരു മാബലിത്തമ്പുരാൻ വിടവാങ്ങുന്നൂ

ഓണം പടികടന്നുപോവുന്നൂ,
കണ്ണീരിൽ മുങ്ങിയ മുഖം
കാണാനാവാതെയിഷ്ടന്മാർ
കണ്ണു തുടയ്ക്കുന്നൂ ഗദ്‌ഗദ
ത്താൽ പിച്ചുംപേയും പറയുന്നൂ.
പ്രാരബ്ധങ്ങളിൽ
മുങ്ങിത്താണവർ
മുറിവേറ്റവർ,ജീവിതത്തിൻ
മോഹവലയങ്ങൾ സ്വപ്നം
കാണാൻ കഴിയാത്തോർ
അവർക്കുയിരുമാശയുമായ്
വരുമൊരു മാബലിത്തമ്പുരാൻ
വിടവാങ്ങുന്നൂ വേർപെടുന്നൂ
ആഹ്ലാദവേളയിലൊന്നായവർ
ഒന്നിച്ചുണ്ടവർ, ഒരുമയെന്തെ
ന്നറിഞ്ഞവർ, ഓണമൊരു
മഹോത്സവമല്ല, ജീവിതപ്പാതയിൽ
പ്രതീക്ഷതൻ ഫലസിദ്ധി
യെന്നകവും പുറവും
അനുഭവിച്ചവർ, വേർപെട്ടു
പോകുമാമഹാ സൗഭാഗ്യത്തെ
നെഞ്ചേറ്റിയവർ
ഇനിയീകാത്തിരിപ്പിന്റെ കഠിന
വഴികൾ താണ്ടാൻ യോഗമുണ്ടോ
യെന്നു സംശയിക്കുന്നൂ.
തിരിഞ്ഞു നോക്കി കൈ വീശി
പ്പോകുമോണമോ പറയുന്നു:
വർഷാവർഷമിങ്ങനെതന്നെയല്ലേ
വിഷമിച്ചിടായ്ക വരും വസന്തം
വരാതിരിക്കുമോ നിശ്ചയം.
പ്രതീക്ഷയല്ലേ ജീവിതം
ഇടയ്ക്കുള്ളൊരു കൊടിയേറ്റ
മീയോണവും വിഷുവും മറ്റും മറ്റും.
ഓർമകൾക്കെന്നും ജീവനേകും
പൊന്നോണമേ വിട, കരളിൽ
നീയല്ലോ വിശ്രമിക്കുന്നൂ.
Content Summary: Malayalam Poem ' Thirichu Pokumbol ' Written by Mohandas K.