പാവക്കൂത്ത് – റുക്സാന കക്കോടി എഴുതിയ കവിത
കൈവിരൽത്തുമ്പിലായ് നൃത്തം ചവിട്ടി കാൽനഖത്തുമ്പിനാൽ ചിത്രമെഴുതി, കൈകൊട്ടിപാടി ഞാൻ വിളിച്ചിടുന്നു. താളമേളങ്ങളാൽ ആട്ടം തുടരവെ, ജീവിതചക്രം ഉരുണ്ടിടുന്നു. നാണയത്തുട്ടുകൾ വെള്ളിമേഘങ്ങളായ് കടലാസുനോട്ടുകൾ പറവകളായ്, എരിയുന്ന വയറിൽ തുടിതാളമായ് കരയുന്ന പൈതലിൽ ഇടിനാദമായ്. പാതയോരങ്ങളിൽ

കൈവിരൽത്തുമ്പിലായ്
നൃത്തം ചവിട്ടി
കാൽനഖത്തുമ്പിനാൽ ചിത്രമെഴുതി,
കൈകൊട്ടിപാടി ഞാൻ വിളിച്ചിടുന്നു.
താളമേളങ്ങളാൽ ആട്ടം തുടരവെ,
ജീവിതചക്രം ഉരുണ്ടിടുന്നു.
നാണയത്തുട്ടുകൾ വെള്ളിമേഘങ്ങളായ്
കടലാസുനോട്ടുകൾ പറവകളായ്,
എരിയുന്ന വയറിൽ തുടിതാളമായ്
കരയുന്ന പൈതലിൽ ഇടിനാദമായ്.
പാതയോരങ്ങളിൽ തെരുവീഥികളിൽ,
കഥകൾ പറഞ്ഞു മയക്കിയവർ,
കാണിതന്നുള്ളിൽ ആനന്ദമായ്,
കുഞ്ഞുമനങ്ങളിൽ നിർവൃതിയായ്.
ജീവന്റെ ചരടിൽ പാവക്കൂത്താടി ഞാൻ,
കാലങ്ങൾ താണ്ടിയീഭൂവിലായ്.
കാലങ്ങൾ കോലങ്ങളായൊന്നുമാറവെ
കൈകൊട്ടിപാടി ഞാൻ പാവയായി,
കഥയാൽ തിരഞ്ഞുവീഥികളിൽ.
വന്നില്ലയാരും ശ്രോതാക്കളായ്
വന്നില്ല പൈതങ്ങൾ കാണികളായ്.
വന്നതോമുന്നിലായ് ശുനകർമാത്രം,
ശിരസ്സാട്ടി, വാലാട്ടും ശുനകർ മാത്രം.
ആറ്റിലെ മീനുപോൽ മാനസം പിടയ്ക്കവെ,
കണ്ടതോ തലകുമ്പിട്ട കൗമാരങ്ങൾ,
വിരലാൽമാന്തും യൗവ്വനങ്ങൾ.
ഗൈയിമുകൾ സ്മാർട്ടായി
കരങ്ങളിൽ തുടിയ്ക്കവെ,
വേണ്ടല്ലോയാർക്കുമെ നൂൽകൂത്തുകൾ
വേണ്ടല്ലോ ഉണ്ണിയ്ക്കുമീക്കൂത്തുകൾ.
Content Summary: Malayalam Poem ' Pavakkoothu ' Written by Ruksana Kakkodi