'2060-ലെ ജീവിതം പുതിയ ഗ്രഹത്തിൽ', ആക്രമിക്കാൻ വരുന്നവരെ തടയാൻ നൂതന മാർഗങ്ങൾ
പെട്ടെന്നാണ് ടിയാനും കൂട്ടരും ഒരു കാര്യം ശ്രദ്ധിച്ചത്. സാറ്റലൈറ്റിനെ ലക്ഷ്യം വെച്ചുകൊണ്ട് മറ്റൊരു സാറ്റലൈറ്റ്. "മൈ ഗോഡ്... നമ്മുടെ പദ്ധതി പാളി" ഇന്ത്യ അതീവ രഹസ്യമായി ചൊവ്വയിൽ വിക്ഷേപിച്ചിരുന്ന ആന്റി സാറ്റലൈറ്റ് വെപ്പൊൺ ചൈനയുടെ സാറ്റലൈറ്റിനെ ഉയരങ്ങളിൽ വെച്ചു തന്നെ ഇടിച്ചു തെറിപ്പിച്ചു നാമാവശേഷമാക്കി.
പെട്ടെന്നാണ് ടിയാനും കൂട്ടരും ഒരു കാര്യം ശ്രദ്ധിച്ചത്. സാറ്റലൈറ്റിനെ ലക്ഷ്യം വെച്ചുകൊണ്ട് മറ്റൊരു സാറ്റലൈറ്റ്. "മൈ ഗോഡ്... നമ്മുടെ പദ്ധതി പാളി" ഇന്ത്യ അതീവ രഹസ്യമായി ചൊവ്വയിൽ വിക്ഷേപിച്ചിരുന്ന ആന്റി സാറ്റലൈറ്റ് വെപ്പൊൺ ചൈനയുടെ സാറ്റലൈറ്റിനെ ഉയരങ്ങളിൽ വെച്ചു തന്നെ ഇടിച്ചു തെറിപ്പിച്ചു നാമാവശേഷമാക്കി.
പെട്ടെന്നാണ് ടിയാനും കൂട്ടരും ഒരു കാര്യം ശ്രദ്ധിച്ചത്. സാറ്റലൈറ്റിനെ ലക്ഷ്യം വെച്ചുകൊണ്ട് മറ്റൊരു സാറ്റലൈറ്റ്. "മൈ ഗോഡ്... നമ്മുടെ പദ്ധതി പാളി" ഇന്ത്യ അതീവ രഹസ്യമായി ചൊവ്വയിൽ വിക്ഷേപിച്ചിരുന്ന ആന്റി സാറ്റലൈറ്റ് വെപ്പൊൺ ചൈനയുടെ സാറ്റലൈറ്റിനെ ഉയരങ്ങളിൽ വെച്ചു തന്നെ ഇടിച്ചു തെറിപ്പിച്ചു നാമാവശേഷമാക്കി.
വർഷം 2060. ലോകമെങ്ങും തലയുയർത്തി നിൽക്കുകയാണ് ഇന്ത്യ. ചൊവ്വയിൽ മൂന്ന് കോളനികളാണ് ഇന്ത്യ സ്ഥാപിച്ചിരിക്കുന്നത്. അതിൽ ഇരുപതിനായിരത്തോളം പേര് ഭൂമിയിലേതുപോലെ ജീവിച്ച് വിജയം കണ്ടെത്തി. മൈക്രോബെസ് ഫാമിംഗ് സംവിധാനത്തിലൂടെ ഭക്ഷണ സാധനങ്ങൾ വിളയിക്കുന്നതിലും വിജയിച്ചു. ലോകരാജ്യങ്ങളെല്ലാം ഇന്ത്യയെ അസൂയയോടെ നോക്കിക്കാണാൻ തുടങ്ങി. ഡിജിറ്റൽ ഇന്ത്യ എന്ന പദവിയിലേക്ക് വന്നപ്പോൾ തന്നെ ചൈന പോലുള്ള രാജ്യങ്ങളുടെ ശത്രുത സമ്പാദിച്ചിരുന്നു. ചൈനയുടെ സ്വകാര്യ മിലിറ്ററി ഏരിയയിൽ അതീവരഹസ്യമായ കൂടിക്കാഴ്ച്ച നടക്കുന്നു. ചൈനയുടെ ചാരവൃത്തിക്കായ് നിർമ്മിച്ച റോബോട്ടുകളെ ചൊവ്വയിൽ നിന്നും തിരികെ കൊണ്ടുവന്നിരുന്നു. പ്ലാനറ്റ് ഓപ്പറേഷൻ തലവൻ ടിയാൻഗ് റോബോട്ടുകളിൽ നിന്നും വിവരങ്ങൾ സൂപ്പർ കമ്പ്യൂട്ടറിലേക്ക് മാറ്റികൊണ്ടിരിക്കുന്നു. എല്ലാവരും അതിശ്രദ്ധയോടെ നോക്കിയിരിക്കുകയാണ്. "ഓഹ് മൈ ഗോഡ് "ടിയാൻഗ് അമ്പരന്ന് തലയിൽ കൈവെച്ചു. "ഇന്ത്യ ചൊവ്വയിൽ മിലിറ്ററി ബേസ് സ്ഥാപിക്കുന്നു. അത് നമുക്ക് വളരെ ആപത്താണ്. ഈ വളർച്ച തടഞ്ഞേ പറ്റൂ." "പക്ഷെ എങ്ങനെ" "നശിപ്പിക്കണം.. മുഴുവനും.. നമ്മൾ പുതിയതായ് വികസിപ്പിച്ച സാറ്റലൈറ്റ് ബോംബ് പരീക്ഷിക്കാൻ സമയമായി."
എല്ലാവരുടെയും കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു. ആസ്ട്രോ ഗവേഷണ തലവൻ മിയൻ ചിങ് എഴുന്നേറ്റു നിന്നു. എല്ലാവരുടെയും കണ്ണുകൾ അയാളിലേക്ക് തിരിഞ്ഞു. "കാലാവസ്ഥ പഠനമെന്ന പേരിൽ സാറ്റലൈറ്റ് ചൊവ്വയുടെ അന്തരീക്ഷത്തിലെത്തിക്കണം.. ഇന്ത്യയുടെ കോളനികളുള്ള ഭാഗത്തെത്തുമ്പോൾ പൊട്ടിത്തെറിക്കണം. അതോടെ തീരും അവന്റെയൊക്കെ അഹങ്കാരം. പിന്നെ നമ്മൾ ചൊവ്വ കീഴടക്കും" "എക്സ്സെലെന്റ് പ്ലാൻ" എല്ലാവരും സമ്മതം മൂളി. പിറ്റേ ദിവസം തന്നെ ചൈനീസ് പ്രധാനമന്ത്രി പത്രസമ്മേളനത്തിൽ സാറ്റലൈറ്റ് വിക്ഷേപിക്കുന്ന കാര്യം പ്രഖ്യാപിച്ചു. ടിയാൻഗ് ഉള്ളിൽ ചിരിച്ചു. ഇത് തന്റെ ഊഴമാണ്. വിജയിച്ചാൽ കോടികൾ കൈയ്യിൽ വരും. ടിയാൻഗ് ധൃതഗതിയിൽ കാര്യങ്ങൾ നീക്കി. സാറ്റലൈറ്റ് വഹിച്ചു കൊണ്ട് ബഹിരാകാശത്തേക്ക് കുതിക്കാൻ റോക്കറ്റ് തയാറായിക്കഴിഞ്ഞു. ടിയാൻഗിന് ഇന്ത്യയോട് കടുത്ത വിരോധമുണ്ട്. സ്വന്തം സഹോദരനെ ചരവൃത്തിക്കേസിൽ ശിക്ഷിച്ച രാജ്യമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ തന്നെ ചൊവ്വയിലെ ഇന്ത്യൻ കോളനി തകർക്കണം. അപ്പോൾ ഓഗസ്റ്റ് 14 നു വിക്ഷേപിക്കണം.
പ്രധാനമന്ത്രിയുടെ അനുമതി വാങ്ങി. ഓഗസ്റ്റ് 14 രാവിലെ സമയം 8.10. അവസാന പരിശോധന നടന്നുകൊണ്ടിരിക്കുന്നു. 9.17 നു റോക്കറ്റ് കുതിച്ചുയരും. പതിനാറ് മണിക്കൂറുകൾ കൊണ്ട് ഭ്രമണ പഥത്തിലെത്തും. ടിയാൻ മനസ്സിൽ കണക്കുകൾ കൂട്ടി. ഓഗസ്റ്റ് 15 രാവിലെ എട്ടുമണിക്ക് ദേശീയ പതാക ചുവന്ന കോട്ടയിലുയരുമ്പോൾ ചൊവ്വയിൽ ഇന്ത്യയുടെ നട്ടെല്ലൊടിക്കുന്ന സ്ഫോടനം. പിന്നെ എല്ലാം ചൈനയുടെയല്ല തന്റെ നിയന്ത്രണത്തിൽ. ടിയാൻന്റെ കുടില ബുദ്ധിയുണർന്നു. സമയം 9.16. ഒരു മിനിറ്റ് മാത്രം ബാക്കി. റോക്കറ്റ് കുതിച്ചുയർന്നു. ടിയാനും കൂട്ടരും ഒരു ചിരിയോടെ സല്യൂട്ട് നൽകി. എല്ലാവരും സ്പേസ് സെന്ററിൽ നിരീക്ഷണത്തിലാണ്. മോണിറ്ററിൽ എല്ലാം വീക്ഷിക്കുകയാണ്. മണിക്കൂറുകൾ ഓരോന്നായ് കൊഴിഞ്ഞു. ഓഗസ്റ്റ് 15 വെളുപ്പിന് ഒരു മണി കഴിഞ്ഞു 17 മിനിറ്റ് ആകുമ്പോൾ റോക്കറ്റ് ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് സാറ്റലൈറ്റ് ബോംബ് വേർപെടുത്തും.
സമയം ഒരുമണി കഴിഞ്ഞു. ഇനി ഏതാനും നിമിഷങ്ങൾ. എല്ലാവരും ആകാംക്ഷയോടെ മോണിറ്ററിലേക്ക് കണ്ണെടുക്കാതെ നോക്കിയിരിക്കുകയാണ്. സമയം ഒരുമണി കഴിഞ്ഞ് പതിനേഴു മിനിറ്റ്. സാറ്റലൈറ്റ് ബോംബ് വിജയകരമായി ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചു, ഭ്രമണം ചെയ്യാൻ തുടങ്ങി. ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ ഇന്ത്യൻ സമയം എട്ടുമണിക്ക് കോളനിയുടെ മുകളിലേക്ക് ഉഗ്രസ്ഫോടനത്തോടെ പതിക്കും. വീണ്ടും കാത്തിരിപ്പ്. ടിയാനും കൂട്ടരും സ്വന്തം രാജ്യത്തിനു ഏറ്റവും സന്തോഷം പകരുന്ന വാർത്ത സമ്മാനിക്കുന്ന നിമിഷങ്ങൾ എണ്ണിയിരിക്കുന്നു. ഇന്ത്യൻ സമയം ഏഴുമണി കഴിഞ്ഞു മുപ്പത്തിയഞ്ച് മിനിറ്റ്. ടിയാനും കൂട്ടരും ആകാംക്ഷയോടെ, ക്ഷമയോടെ കാത്തിരിക്കുകയാണ്. ചൊവ്വയിലെ ഇന്ത്യൻ കോളനിയിൽ എല്ലാവരും ഉറക്കത്തിലാണ്. ഒന്നുമറിയാതെ. ഏതാനും നിമിഷങ്ങൾക്കകം ആ ജന്തുക്കൾ പൊട്ടിത്തെറിച്ചു നാമവശേഷമാകും. ടിയാൻ ആ നിമിഷങ്ങളടുത്തു വരുന്നതോർത്തു സന്തോഷം കൊണ്ട് മതി മറന്നു.
പെട്ടെന്നാണ് ടിയാനും കൂട്ടരും ഒരു കാര്യം ശ്രദ്ധിച്ചത്. സാറ്റലൈറ്റിനെ ലക്ഷ്യം വെച്ചുകൊണ്ട് മറ്റൊരു സാറ്റലൈറ്റ്. "മൈ ഗോഡ്... നമ്മുടെ പദ്ധതി പാളി" ഇന്ത്യ അതീവ രഹസ്യമായി ചൊവ്വയിൽ വിക്ഷേപിച്ചിരുന്ന ആന്റി സാറ്റലൈറ്റ് വെപ്പൊൺ ചൈനയുടെ സാറ്റലൈറ്റിനെ ഉയരങ്ങളിൽ വെച്ചു തന്നെ ഇടിച്ചു തെറിപ്പിച്ചു നാമാവശേഷമാക്കി. ടിയാൻ തല ചുമരിലിടിപ്പിച്ചു. കമ്പ്യൂട്ടറുകൾ തട്ടിത്തെറുപ്പിച്ചു. ഭ്രാന്തനെപ്പോലെയലറി. ഇന്ത്യൻ സമയം എട്ടുമണി ഡൽഹിയിലെ ചുവന്ന കോട്ടയിൽ പതാകയുയർന്നു. "ഭാരത് മാതാ കീ ജയ്" വിവരമറിഞ്ഞ് സാറ്റലൈറ്റ് റിസർച്ച് ആൻഡ് ഡിഫെൻസിന്റെ ഡയറക്ടറും ബ്ലാസ്റ്റ് ഓപ്പറേഷന്റെ സൂത്രധാരനും എഴുത്തുകാരനുമായ എസ്. കെ. ആചാര്യ ഒരു മന്ദഹാസത്തോടെ തന്റെ പതിവ് ദിനചര്യകളിലേക്ക് കടന്നു.