രാമനാട്ടുകരയിൽ നിന്ന് പൊയിൽ തൊടി എന്ന ഗ്രാമപ്രദേശത്തേക്ക് സഞ്ചരിക്കുമ്പോൾ നീലിത്തോട് കടന്ന് വേണം അക്കരെയെത്താൻ. രണ്ട് മരപ്പാലങ്ങളായിരുന്നു മുമ്പ് ഇവിടെ ഉപയോഗിച്ചിരുന്നത്. അതിൽ ഒരു പാലത്തിന്റെ ഇരുഭാഗവും റോഡ് നിർമ്മിക്കപ്പെട്ടപ്പോൾ മരപ്പാലം മാറ്റി വാഹനസഞ്ചാരയോഗ്യമുള്ള പുതിയ പാലം (സിൽക്ക് പാലം എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാമനാട്ടുകരയിൽ നിന്ന് പൊയിൽ തൊടി എന്ന ഗ്രാമപ്രദേശത്തേക്ക് സഞ്ചരിക്കുമ്പോൾ നീലിത്തോട് കടന്ന് വേണം അക്കരെയെത്താൻ. രണ്ട് മരപ്പാലങ്ങളായിരുന്നു മുമ്പ് ഇവിടെ ഉപയോഗിച്ചിരുന്നത്. അതിൽ ഒരു പാലത്തിന്റെ ഇരുഭാഗവും റോഡ് നിർമ്മിക്കപ്പെട്ടപ്പോൾ മരപ്പാലം മാറ്റി വാഹനസഞ്ചാരയോഗ്യമുള്ള പുതിയ പാലം (സിൽക്ക് പാലം എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നു) നിർമ്മിക്കപ്പെട്ടു. ചെങ്ങോട്ടു പൂന്തോട്ടത്തിൽ പാലമാവട്ടെ പഴയ രൂപത്തിൽ ഇന്നും തുടരുകയാണ്. രാമനാട്ടുകര എന്ന കടുങ്ങഞ്ചിറയിലേക്ക് ചെങ്ങോട്ടു പൂന്തോട്ടത്തിൽ കുടുംബാംഗങ്ങൾക്കുള്ള സഞ്ചാര മാർഗം എന്ന നിലയിൽ 1992-93 കാലഘട്ടത്തിലാണ് ഇത് നിർമ്മിക്കപ്പെട്ടത്.

തലമുറകളായി തോണിയായിരുന്നു മറുകരയെത്തുവാനുള്ള ഇവരുടെ സഞ്ചാര മാർഗം. എന്നാൽ രാമനാട്ടുകര ഭാഗത്ത് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ മതിലിൽ തോണി തട്ടി കേടുപാടുകൾ സംഭവിക്കുന്നുവെന്ന ആക്ഷേപം കാരണം മറുകരയിൽ നിന്നും ആവശ്യമായ സ്ഥലം പൂന്തോട്ടക്കാർ വാങ്ങുകയായിരുന്നുവെന്ന് ആർട്ടിസ്റ്റ് രാജേഷ് രാമനാട്ടുകരയോടൊപ്പമുള്ള സംഭാഷണത്തിൽ പൂന്തോട്ടത്തിൽ കുടുംബാംഗം ശ്രീ രാമചന്ദ്രൻ പറഞ്ഞു. പിന്നീട് മരപ്പാലം നിർമ്മിച്ചതോടുകൂടി പൂന്തോട്ടക്കാർക്ക് മാത്രമല്ല ആ പ്രദേശത്തുള്ളവർക്കെല്ലാം ഈ പാലം ഉപയോഗപ്രദമായി മാറുകയായിരുന്നുവത്രെ!

ADVERTISEMENT

പുഴയുടെ ഒരു ഭാഗം രാമനാട്ടുകര പഞ്ചായത്തിലും മറുഭാഗം ചേലേമ്പ്ര പഞ്ചായത്തിലുമാണ് സ്ഥിതിചെയ്യുന്നത്. സിൽക്ക് പാലം വാഹനസഞ്ചാരയോഗ്യമാക്കിയെങ്കിലും ഈ മരപ്പാലത്തിലൂടെ ധാരാളം പേർ ഇന്നും ഇടതടവില്ലാതെ സഞ്ചരിക്കുന്നു. മാത്രമല്ല ചെങ്ങോട്ടു പൂന്തോട്ടത്തിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലേക്കുള്ള സഞ്ചാരപാതയും ഇതു തന്നെയാണ്. ചേലേമ്പ്ര ഭാഗം റോഡ് നിർമ്മാണം പൂർത്തീകരിച്ച്  വർഷങ്ങളായെങ്കിലും രാമനാട്ടുകര ഭാഗത്ത് ഏതാനും മീറ്ററുകൾ മാത്രം അകലത്തിൽ വാഹന സൗകര്യം സ്വപ്നമായി ഇന്നും അവശേഷിക്കുകയാണ്.

പഞ്ചായത്തിന്റെ സഹായം ഉണ്ടെങ്കിലും ഓരോ വർഷവും ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അറ്റകുറ്റപണികൾ നടത്തി ഈ കുടുംബം മരപ്പാലം സംരക്ഷിച്ചു വരുന്നു. പ്രദേശവാസികൾ വാഹന സൗകര്യം കാത്തിരിക്കുകയാണ് എങ്കിലും ഈ മരപ്പാലത്തിന്റെ മനോഹാരിത വിവരണാതീതമാണ്. കാലത്തിന്റെ അനിവാര്യതയാൽ തഴയപ്പെടുന്ന പഴമയെ ഇഷ്ടപ്പെടുന്നവർക്ക് കൺകുളിർമയേകി നീലിത്തോടിനു മുകളിൽ പൂന്തോട്ടത്തിൽ പാലം അങ്ങനെ ഉയർന്ന് നിൽക്കുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT