മുത്തശ്ശി ജാസ്മിനെ മൂന്നുദിവസം ജിമ്മിന് മുന്നിൽ കാത്തുനിന്ന് പരിചയപ്പെട്ടത് ആ ചരുവം പതിനഞ്ചാം നിലയിൽ നിന്ന് ഒന്ന് എടുത്തു കൊടുക്കാമോ എന്ന് ചോദിക്കാൻ ആയിരുന്നു. കൊച്ചു മകളോട് പറഞ്ഞാൽ അനുസരിക്കില്ല. മകളോട് പറയാനും ധൈര്യമില്ല. മുത്തശ്ശിയെ അവിടെ ആക്കി എന്താ ഓടി കളഞ്ഞത് എന്ന് ചോദിച്ചില്ലേ പേരകുട്ടിയോട് എന്ന് ചോദിച്ചു ജാസ്മിൻ.

മുത്തശ്ശി ജാസ്മിനെ മൂന്നുദിവസം ജിമ്മിന് മുന്നിൽ കാത്തുനിന്ന് പരിചയപ്പെട്ടത് ആ ചരുവം പതിനഞ്ചാം നിലയിൽ നിന്ന് ഒന്ന് എടുത്തു കൊടുക്കാമോ എന്ന് ചോദിക്കാൻ ആയിരുന്നു. കൊച്ചു മകളോട് പറഞ്ഞാൽ അനുസരിക്കില്ല. മകളോട് പറയാനും ധൈര്യമില്ല. മുത്തശ്ശിയെ അവിടെ ആക്കി എന്താ ഓടി കളഞ്ഞത് എന്ന് ചോദിച്ചില്ലേ പേരകുട്ടിയോട് എന്ന് ചോദിച്ചു ജാസ്മിൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുത്തശ്ശി ജാസ്മിനെ മൂന്നുദിവസം ജിമ്മിന് മുന്നിൽ കാത്തുനിന്ന് പരിചയപ്പെട്ടത് ആ ചരുവം പതിനഞ്ചാം നിലയിൽ നിന്ന് ഒന്ന് എടുത്തു കൊടുക്കാമോ എന്ന് ചോദിക്കാൻ ആയിരുന്നു. കൊച്ചു മകളോട് പറഞ്ഞാൽ അനുസരിക്കില്ല. മകളോട് പറയാനും ധൈര്യമില്ല. മുത്തശ്ശിയെ അവിടെ ആക്കി എന്താ ഓടി കളഞ്ഞത് എന്ന് ചോദിച്ചില്ലേ പേരകുട്ടിയോട് എന്ന് ചോദിച്ചു ജാസ്മിൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാസ്മിൻ ഈ കോൺക്രീറ്റ് കൊട്ടാരത്തിൽ താമസം തുടങ്ങിയിട്ട് ഒന്നര വർഷമായി. പത്തിരുന്നൂറു വീട്ടുകാർ ഹോട്ടൽമുറിയിൽ എന്നപോലെ അടുത്തടുത്ത് താമസം ഉണ്ടെങ്കിലും തൊട്ടടുത്ത ഫ്ലാറ്റിൽ ആരാണ് താമസിക്കുന്നത് എന്നു പോലും ജാസ്മിനു അറിഞ്ഞുകൂടാ. നാട്ടിൻപുറത്ത് കാണുന്നതുപോലുള്ള കുശലാന്വേഷണങ്ങൾ ഒന്നുമില്ല. ലിഫ്റ്റിലോ ഇടനാഴിയിലോ വെച്ച് ഇതര ഫ്ലാറ്റ്കാരെ കാണുമ്പോൾ ഒരു കൃത്രിമ ചിരി വരുത്തുക മാത്രം മതിയാകും. നല്ല വ്യക്തി സ്വാതന്ത്ര്യം ഉണ്ട് ഇവിടെ. ചില ഫ്ലാറ്റുകളിൽ മാത്രമാണ് കുടുംബമായി ആൾക്കാർ താമസം. ചിലയിടത്ത് ലിവിംഗ് ടുഗതർ കാരാണ്. ചില ഫ്ലാറ്റുകളിൽ ടെക്കികൾ കൂട്ടംകൂടി താമസിക്കുന്നു.  വീട്ടമ്മയായ ജാസ്മിൻ ഇവിടെ വന്ന ഇടയ്ക്ക് പലരെയും പരിചയപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആർക്കും അതിനൊന്നും സമയവുമില്ല, മനസ്സുമില്ല. 

ജാസ്മിൻ പതിവായി ജിമ്മിൽ പോകാൻ തുടങ്ങി. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ സമയം നിശ്ചയിച്ചിട്ടുണ്ട്. മൊബൈൽ ഫോണിൽ പാട്ട് ഓൺ ചെയ്തു ഇയർഫോൺ ചെവിയിൽ തിരുകിയാണ് സ്ത്രീകൾ വ്യായാമം തുടങ്ങുന്നത് തന്നെ. ഒരു കൃത്രിമ ചിരിക്ക് അപ്പുറമുള്ള സൗഹൃദം ആരുമായും ഇതുവരെ സ്ഥാപിക്കാൻ ഒത്തില്ല. വ്യായാമം ചെയ്യുക എന്നതിനുമപ്പുറം ജിമ്മിന് തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹാളിലേക്ക് നോക്കിയിരിക്കുക എന്നതായിരുന്നു ജാസ്മിന്റെ ഒരു പ്രധാന വിനോദം. വൈകുന്നേരം കമ്മ്യൂണിറ്റി ഹാളിൽ നാല് മണിയാകുമ്പോൾ തന്നെ ഓരോ അധ്യാപകർ വരാൻ തുടങ്ങും. ചില ദിവസങ്ങളിൽ പാട്ട് ക്ലാസ്സ്. പത്തിരുപത് കുട്ടികൾ സാ… രി….ഗ…മാ… പാ പാടുന്നതും പഠിപ്പിക്കുന്നതും കേൾക്കാനും കാണാനും രസമാണ്. ചില ദിവസങ്ങളിൽ താ.. തൈ... തിത്തിതൈ….. എന്ന് പറഞ്ഞ് നൃത്തപഠനം. ചില ദിവസം കരാട്ടെ ക്ലാസ്, ഡ്രോയിംഗ് ക്ലാസ്. കുട്ടികൾ ഒന്നുതന്നെ. അധ്യാപകർ മാത്രം മാറിമാറി വരും. ഇവിടത്തെ കുട്ടികളൊക്കെ നല്ല കൂട്ടുകാരാണ്. ഓരോരുത്തരും അണു കുടുംബങ്ങളിൽ നിന്നാണ് വരുന്നതെങ്കിലും ബാല്യ-കൗമാരകാലം അവർ ശരിക്കും ആസ്വദിക്കുന്നത് പോലെ തോന്നി. മാതാപിതാക്കളുടെ സ്റ്റാറ്റസോ  ജോലിയുടെ വലിപ്പമോ കനമോ ഒന്നും ആ പിഞ്ചു മനസ്സുകളെ ബാധിച്ചിട്ടില്ല. 15 വയസ്സിൽ താഴെയുള്ള കുട്ടികൾ ഒക്കെ കൈകോർത്തുപിടിച്ച് ഒരു കൂട്ടുകുടുംബത്തിലെ അംഗങ്ങൾ എന്ന പോലെ പാർക്കിൽ ഒന്നിച്ച് കളിക്കുന്നത് കാണാം. 

ADVERTISEMENT

ജിമ്മിൽ പതിവായി വ്യായാമം ചെയ്ത് പുറത്തേക്കിറങ്ങുമ്പോൾ നല്ല തൂവെള്ള മുണ്ടും വേഷ്ടിയും ധരിച്ച  കുലീനയായ ഒരു സ്ത്രീ ജാസ്മിനെ സാകൂതം വീക്ഷിച്ചു കൊണ്ട് നിൽക്കുന്നത് രണ്ടുമൂന്നു ദിവസമായി കാണുന്നു. ഇന്ന് ഒരു കൃത്രിമ ചിരിയ്ക്കുമപ്പുറം കുശലാന്വേഷണം ആവാം എന്ന് കരുതി ജാസ്മിൻ. 75 വയസ്സോളം  പ്രായമുള്ള അവരും ജാസ്മിനും കൂടി നടന്ന് പാർക്ക് ബെഞ്ചിൽ വന്നിരുന്നു. ജാസ്മിൻ ഗുരുവായൂർകാരിയും അവർ തിരുവല്ലക്കാരിയും ആണെന്ന് പരസ്പരം മനസ്സിലാക്കി. അവരുടെ പേരകുട്ടിക്ക് എംഡിക്ക് അഡ്മിഷൻ കിട്ടി ഇവിടെ പഠിക്കാൻ ചേർന്നിരിക്കുകയാണ്. ആ പേരകുട്ടിക്ക് കൂട്ടു വന്നു നിൽക്കുകയാണ് ഈ മുത്തശ്ശി. മകളും ഇവിടെ തന്നെയുള്ള ആശുപത്രിയിൽ ഡോക്ടറാണ്. മരുമകൻ മരിച്ചു പോയിട്ടുണ്ട്. ജാസ്മിൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ അവർക്ക് ഏതാണ്ട് സ്വർഗം കിട്ടിയത് പോലെയായി. 

സംസാരമധ്യേ മുത്തശ്ശി ചോദിച്ചു. ‘നിങ്ങൾ വീട്ടിൽ കഞ്ഞി വയ്ക്കുമോ? എന്ന്’. ‘വയ്ക്കും, പിന്നെ കഞ്ഞി വയ്ക്കാതെ ഇരിക്കുമോ?’ എന്ന് ജാസ്മിൻ. അതുകേട്ട് അവർക്ക് വലിയ അതിശയമായി. മുത്തശ്ശി പറഞ്ഞു. അവർ ചോറുണ്ടിട്ടു എത്രയോ നാളായി. മകളും പേരക്കുട്ടിയും എല്ലാ ദിവസവും പാഴ്സൽ ഫുഡ് വാങ്ങി കൊണ്ടു വരും. ദാഹത്തിന് പെപ്സിയോ കോളയോ കുടിക്കണം. രാത്രിയാണ് അവർക്ക് ഏറ്റവും സന്തോഷം എന്ന്. കാരണം പൊറോട്ട, ബീഫ് കറി, ഷവർമ, പപ്സ് ഇതൊക്കെ കഴിച്ചു കഴിഞ്ഞാൽ അവർക്ക് അസഹ്യമായ വയറുവേദന ആയിരിക്കും. ഉടനെ തന്നെ ഒരു ഉറക്കഗുളിക എടുത്തു കഴിച്ച് കമിഴ്ന്നു കിടക്കും. നേരം വെളുക്കുന്നത് വരെ പിന്നെ ഒന്നും അറിയണ്ടല്ലോ എന്ന്. കഴിഞ്ഞ ദിവസം അവർക്ക് പറ്റിയ ഒരു അബദ്ധവും ജാസ്മിനോട് പറഞ്ഞു. തൂവെള്ള മുണ്ടും വേഷ്ടിയും മുത്തശ്ശി തന്നെയാണ് കഴുകുക. അവരുടെ വീട്ടിൽ കഞ്ഞി വയ്ക്കാത്തത് കൊണ്ട് കഞ്ഞി വെള്ളത്തിൽ മുക്കി വിരിക്കാൻ പറ്റുന്നില്ല. നല്ല കഞ്ഞിപ്പശ മുക്കി വെടിപ്പും വൃത്തിയുമായി വസ്ത്രധാരണം ചെയ്യണമെന്നാണ് മുത്തശ്ശിയുടെ ആഗ്രഹം. 

ADVERTISEMENT

പേരക്കുട്ടി മുത്തശ്ശിക്ക് വലിയൊരു സമ്മാനം കൊടുക്കുന്നത് പോലെ അന്ന് പറഞ്ഞത്രേ. പതിനഞ്ചാം നിലയിൽ താമസിക്കുന്ന അവളുടെ കൂട്ടുകാരി വീട്ടിൽ കഞ്ഞി വയ്ക്കുന്നുണ്ടെന്ന്. മുത്തശ്ശി ഡോക്ടർ മകളറിയാതെ കൊച്ചു മകളോടൊപ്പം ലിഫ്റ്റിൽ കയറി പതിനഞ്ചാം നിലയിൽ ഒരു ചരുവവുമായി പോയി. ആ വീട്ടിൽ നിന്ന് ചരുവത്തിൽ കഞ്ഞി വെള്ളം പകർന്നു കൊണ്ടിരിക്കുമ്പോൾ പേരക്കുട്ടിക്ക് പെട്ടെന്ന് ഒരു ഫോൺ വന്നു. മുത്തശ്ശി ഞാൻ പോവുകയാണ് എന്നും പറഞ്ഞ് ആ കുട്ടി ലിഫ്റ്റിൽ കയറി പോയി. ആ ചരുവം അവിടെ ഉപേക്ഷിച്ച് പേരക്കുട്ടിയുടെ കൂടെ ഒപ്പം ഓടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അവൾ ലിഫ്റ്റിൽ കയറി അപ്രത്യക്ഷയായി കഴിഞ്ഞിരുന്നു. മുത്തശ്ശി പിന്നെ പതുക്കെ ഓരോ കോണിപടി ആയി ഇറങ്ങിയിറങ്ങി നടന്ന് സെക്യൂരിറ്റിക്കാരന്റെ അടുത്തെത്തി, എന്നെ എന്റെ വീട്ടിൽ ഒന്ന് കൊണ്ട് ആക്കാമോ എന്ന് ചോദിച്ചു. സെക്യൂരിറ്റിക്കാരൻ പേര് ചോദിച്ചു പുസ്തകം തുറന്നു നോക്കിയപ്പോൾ മനസ്സിലായി ഈ മുത്തശ്ശി നാലാം നിലയിലെ താമസക്കാരിയാണെന്ന്. സെക്യൂരിറ്റിക്കാരൻ മുത്തശ്ശിയെ നാലാം നിലയിലെ മുത്തശ്ശിയുടെ വീട്ടിൽ കൊണ്ടാക്കി. എല്ലാ വീടും ഒരുപോലെ ഇരിക്കുന്നതുകൊണ്ട് മുത്തശ്ശിക്ക് സ്വന്തം വീട് ഏതാണെന്ന് അറിയില്ലായിരുന്നു. വീട് തുറന്ന് ഗൃഹോപകരണങ്ങൾ ഒക്കെ കണ്ടപ്പോൾ സമാധാനമായി. 

മുത്തശ്ശി ജാസ്മിനെ മൂന്നുദിവസം ജിമ്മിന് മുന്നിൽ കാത്തുനിന്ന് പരിചയപ്പെട്ടത് ആ ചരുവം പതിനഞ്ചാം നിലയിൽ നിന്ന് ഒന്ന് എടുത്തു കൊടുക്കാമോ എന്ന് ചോദിക്കാൻ ആയിരുന്നു. കൊച്ചു മകളോട് പറഞ്ഞാൽ അനുസരിക്കില്ല. മകളോട് പറയാനും ധൈര്യമില്ല. മുത്തശ്ശിയെ അവിടെ ആക്കി എന്താ ഓടി കളഞ്ഞത് എന്ന് ചോദിച്ചില്ലേ പേരകുട്ടിയോട് എന്ന് ചോദിച്ചു ജാസ്മിൻ. അതിന് മുത്തശ്ശിയുടെ മറുപടി ഇതായിരുന്നു. “ഞാൻ നല്ല മൂഡ് നോക്കി അവളോട് ചോദിച്ചു. അപ്പോൾ അവൾ പറയുകയാണ് അങ്ങോട്ട് പോയപ്പോൾ ലിഫ്റ്റിന്‍റെ പ്രവർത്തനങ്ങൾ ഒക്കെ നോക്കി മനസ്സിലാക്കേണ്ടത് ആയിരുന്നില്ലേ? എവിടെയെങ്കിലും വായി നോക്കി നിന്നാൽ ഇങ്ങനെ തന്നെ സംഭവിക്കും. ഇതൊക്കെ ഇനി എന്ന് പഠിക്കും മുത്തശ്ശി?” എന്ന്. കർത്താവിന്റെ വിളി കാത്തിരിക്കുന്ന മുത്തശ്ശി ഇതൊക്കെ പഠിച്ചു വെച്ചേക്കണം എന്നായിരിക്കും അവൾ വിചാരിച്ചു വച്ചിരിക്കുന്നത്. “സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുമ്പോൾ എൻ സ്വദേശം കാണ്മതിന്നായി ഞാൻ പോകുന്നു ഞാൻ തനിയെ പോകുന്നു.” എന്ന് അല്ലേ കർത്താവ് പറഞ്ഞിട്ടുള്ളത്. എല്ലാം തനിയെ ചെയ്ത് ശീലിക്കട്ടേ എന്ന് ന്യൂജൻ ഗേൾ കരുതിയതിൽ തെറ്റുപറയാൻ പറ്റില്ല. 

ADVERTISEMENT

ചരുവം നല്ല അലൂമിനിയത്തിന്റേത് ആണ്. കഞ്ഞിവെള്ളം കിട്ടിയില്ലെങ്കിലും വേണ്ടില്ല ആ ചരുവം തിരിച്ചു കിട്ടിയാൽ മതിയായിരുന്നു എന്ന്  മുത്തശ്ശി. ജാസ്മിന് ചിരിയടക്കാൻ കഴിഞ്ഞില്ല, എങ്കിലും സഹായിക്കാമെന്നേറ്റു. ഇനി മുതൽ ഞാൻ തന്നെ കഞ്ഞി വെള്ളം തരാം അല്ലെങ്കിൽ ഉജാല ക്രിസ്പ് & ഷൈനിൽ മുക്കിയാൽ പോരെ, കഞ്ഞിവെള്ളത്തിന് ഒരു നാറ്റമില്ലേ, ഇതാണെങ്കിൽ തുണിക്ക് നല്ല മണവും ഉണ്ടാകും എന്ന് പറഞ്ഞു ജാസ്മിൻ. എന്നാൽ അങ്ങനെ ആ പ്രശ്നം പരിഹരിക്കാമെന്ന് മുത്തശ്ശി ഏറ്റു. അങ്ങനെ ഓരോരോ കാര്യങ്ങൾ പറഞ്ഞിരിക്കുമ്പോൾ ഡോക്ടർ മകൾ ഒരു കാറിൽ ചീറിപ്പാഞ്ഞു വരുന്നത് കണ്ടു. പാഴ്സൽ ഫുഡും സോഫ്റ്റ് ഡ്രിങ്ക്സും ആയി നേരെ പാർക്ക് ബെഞ്ചിനടുത്തേക്ക് വന്നു. ജാസ്മിനോട് ഒരു ഹായ് പറഞ്ഞു. ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ഒരു സെമിനാറിൽ പങ്കെടുത്തിട്ടു വരികയാണ്. വാ പോകാം എന്നും പറഞ്ഞ് മുത്തശ്ശിയെ കൂട്ടിക്കൊണ്ടു പോയി. “കറങ്ങി നടക്കരുത് വീട്ടിനകത്ത് തന്നെ ഇരിക്കണം എന്ന് പറഞ്ഞാൽ കേൾക്കില്ല അല്ലെ? ഇനി വീട് കണ്ടുപിടിക്കാൻ സെക്യൂരിറ്റിക്കാരന്റെ സഹായം തേടി എന്നെ നാണംകെടുത്താൻ നോക്കുന്നോ? എന്നൊക്കെ ആക്രോശിച്ചു കൊണ്ട് ആ പാവത്തിനെ ആട്ടിത്തെളിക്കുന്നത് കണ്ടു.

ഇന്നും എന്നും ജാസ്മിൻ ജിമ്മിൽ നിന്നിറങ്ങുമ്പോൾ മുത്തശ്ശി അവിടെ എങ്ങാനും ഉണ്ടോ എന്ന് നോക്കും. പിന്നെ ആ മുത്തശ്ശിയെ കണ്ടിട്ടില്ല. പതിനഞ്ചാം നിലയിൽ ചെന്ന് ചരുവം എടുത്ത് നാലാം നിലയിൽ താമസിക്കുന്ന മുത്തശ്ശിക്ക് കൊടുക്കണം എന്ന ആത്മാർഥമായ ആഗ്രഹം ജാസ്മിന് ഉണ്ടെങ്കിലും ചരുവവുമായി ചെല്ലുന്നത് ഡോക്ടർ മകളുടെ മുമ്പിലേക്ക് ആകുമോ അതിനെ തുടർന്ന് ഇനി ആ വീട്ടിലുണ്ടാകാൻ പോകുന്ന ബുറെവി ചുഴലിക്കാറ്റ് എന്തായിരിക്കും എന്നോർത്ത് ജാസ്മിനും സ്വയം നിയന്ത്രിച്ചു. അലുമിനിയം ചരുവം പതിനഞ്ചാം നിലയിലെ ഫ്ലാറ്റിൽ ഇപ്പോഴും അനാഥ പ്രേതം പോലെ കിടപ്പുണ്ടാകും. ന്യൂജനറേഷൻകാർക്ക് കാവൽ കിടക്കുന്ന സീനിയർ സിറ്റിസൺസ്ന്റെ കാര്യം കഷ്ടം തന്നെ. ഉറക്കഗുളിക പകൽ കൂടി കഴിക്കാൻ കിട്ടിയാൽ സൗകര്യം ആയേനെ. ഒരു കോമ സ്റ്റേജിൽ അങ്ങനെ തുടരാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT