'ക്ലിനിക്കിന് പുറത്ത് ജനത്തിരക്കുണ്ട്, മരുന്ന് ഫലിക്കും'; ഒരു ചെറിയ പരീക്ഷണം
"ഡോക്ടർ എനിക്ക് ഭയങ്കര മുടികൊഴിച്ചിലാണ് എന്തെങ്കിലും മരുന്ന് തന്ന് ഇതൊന്ന് നിർത്തി തരണം" പുള്ളി എന്നെയൊന്നു സൂക്ഷിച്ചു നോക്കി ഉമ്മാടെ ഒപി ടിക്കറ്റിൽ നൈസായി ചെക്കൻ അവന്റെ രോഗവും കൂടി പറയുവാണല്ലേ എന്ന ഭാവം. പക്ഷെ ആ ഭാവം ഞാൻ കണ്ടതായി നടിച്ചില്ല.
"ഡോക്ടർ എനിക്ക് ഭയങ്കര മുടികൊഴിച്ചിലാണ് എന്തെങ്കിലും മരുന്ന് തന്ന് ഇതൊന്ന് നിർത്തി തരണം" പുള്ളി എന്നെയൊന്നു സൂക്ഷിച്ചു നോക്കി ഉമ്മാടെ ഒപി ടിക്കറ്റിൽ നൈസായി ചെക്കൻ അവന്റെ രോഗവും കൂടി പറയുവാണല്ലേ എന്ന ഭാവം. പക്ഷെ ആ ഭാവം ഞാൻ കണ്ടതായി നടിച്ചില്ല.
"ഡോക്ടർ എനിക്ക് ഭയങ്കര മുടികൊഴിച്ചിലാണ് എന്തെങ്കിലും മരുന്ന് തന്ന് ഇതൊന്ന് നിർത്തി തരണം" പുള്ളി എന്നെയൊന്നു സൂക്ഷിച്ചു നോക്കി ഉമ്മാടെ ഒപി ടിക്കറ്റിൽ നൈസായി ചെക്കൻ അവന്റെ രോഗവും കൂടി പറയുവാണല്ലേ എന്ന ഭാവം. പക്ഷെ ആ ഭാവം ഞാൻ കണ്ടതായി നടിച്ചില്ല.
ആ സമയത്ത് ട്രെൻഡ് ആയ ഹോമിയോ ഡോക്ടറുടെ അടുത്ത് ഉമ്മാനേം കൊണ്ടുപോയ ഞാൻ. ഉമ്മാടെ അസുഖത്തിന്റെ വിവരണം നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് ന്റെ മനസ്സിൽ ഒരു ഐഡിയ വന്നു, ഐഡിയകൾ ജീവിതം മാറി മറിക്കും എന്നാണല്ലോ ചിലപ്പോ ന്റെയും മറിച്ചാലോ. കാലങ്ങളായി എന്നെ അലട്ടുന്ന മുടികൊഴിച്ചിൽ ഇയാളോട് പറയാം ചിലപ്പോ മുടി വന്നാലോ. മുടി ഇല്ലാത്ത ആൺകുട്ടികൾക്ക് പെൺകുട്ടികളുടെ ഇടയിൽ ഒരു മാർക്കറ്റും ഇല്ലാത്ത കാലം, ഫഹദ് ഫാസിൽ രണ്ടാമത് വരുന്നതിന് മുൻപുള്ള കാലം, അങ്ങനെ പ്രതികൂല കാലാവസ്ഥകൾ മാത്രം എങ്ങും.
ഈ ഡോക്ടർ ഇപ്പൊ ഞങ്ങളുടെ നാട്ടിൽ വളരെ പ്രശസ്തനാണ് ഏതു രോഗവും ഇയാളുടെ പഞ്ചാര ഗുളിക മാറ്റും എന്നാണ് ജന സംസാരം അങ്ങനെയാണ് ഞാൻ ഉമ്മയെയും കൊണ്ട് വന്നത്. ഗുളിക എടുക്കുന്നതൊക്ക ഒരു പ്രത്യേക സ്റ്റൈലിലാണ്. ഗുളിക ചെറിയ ഡപ്പിയിൽ ആക്കിയശേഷം പല വലിയ കുപ്പികളിൽ സൂക്ഷിച്ചിട്ടുള്ള മരുന്ന് അതിലേക്ക് ഒഴിച്ച് ചെറിയ ഡപ്പി ഒന്ന് രണ്ട് തവണ കുലുക്കും. ഇതൊക്കെ കാണുമ്പോ തന്നെ വരുന്ന രോഗികൾക്ക് അദ്ദേഹത്തിലുള്ള വിശ്വാസം കൂടും. ക്ലിനിക്കിന് പുറത്തുള്ള ജന തിരക്ക് മരുന്ന് ഫലിക്കുന്നുണ്ട് എന്നതിന് തെളിവായി ജനങ്ങൾ പറഞ്ഞു.
അങ്ങനെ ഉമ്മാടെ അസുഖ വിവരണം കഴിഞ്ഞപ്പോ പതുക്കെ ഞാൻ ഡോക്ടറോട് പറഞ്ഞു "ഡോക്ടർ എനിക്ക് ഭയങ്കര മുടികൊഴിച്ചിലാണ് എന്തെങ്കിലും മരുന്ന് തന്ന് ഇതൊന്ന് നിർത്തി തരണം" പുള്ളി എന്നെയൊന്നു സൂക്ഷിച്ചു നോക്കി ഉമ്മാടെ ഒപി ടിക്കറ്റിൽ നൈസായി ചെക്കൻ അവന്റെ രോഗവും കൂടി പറയുവാണല്ലേ എന്ന ഭാവം. പക്ഷെ ആ ഭാവം ഞാൻ കണ്ടതായി നടിച്ചില്ല. ശേഷം കുറച്ചു ഡപ്പികളിൽ പഞ്ചാര ഗുളിക നിറച്ചു അതിലേക്ക് വേറൊരു കുപ്പിയിൽ നിന്ന് എന്തോ ദ്രാവകം നിറച്ചു എന്നിട്ട് ഡപ്പികൾ നന്നായി കുലുക്കി. ഈ സമയം ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന എന്റെ ഉള്ളിൽ ആയിരം ലഡുകൾ ഒന്നിച്ചു പൊട്ടി. മുടി വന്നുകഴിഞ്ഞാൽ വളർത്തണം എന്നിട്ട് സ്ട്രെയ്റ്റ് ചെയ്യണോ അതോ റബ്ബർ ബാൻഡ് വെച്ച് കെട്ടണോ എന്നിങ്ങനെ പലവിധ സംശയങ്ങൾ എന്റെ ഉള്ളിൽ നിറഞ്ഞു. ചാർജ് എത്രയാണെന്ന് ഓർമയില്ല എന്തായാലും കുറവാണ്. ഞങ്ങൾ പുറത്തിറങ്ങി വണ്ടി വെച്ച സ്ഥലം ലക്ഷ്യമാക്കി നടക്കുകയാണ്. ഉമ്മ എന്നെ നോക്കി ചിരിക്കുന്നുണ്ട്. മോന് മുടിവളരാൻ പോകുന്നതിലുള്ള സന്തോഷമായിരിക്കും.
വണ്ടിയുടെ അടുത്ത് എത്തുംതോറും ഉമ്മാടെ ചിരി കൂടിവന്നു അതിനൊരു പരിഹാസ ഭാവം കൈവരുന്നത് ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു. "ഉമ്മയെന്താണ് ചിരിക്കുന്നത്" "നീ ഡോക്ടറോട് എന്താണ് പറഞ്ഞത് കൊഴിഞ്ഞ മുടി വരാനുള്ള മരുന്നോ," ഉമ്മാടെ ആക്കിയുള്ള ചോദ്യം എനിക്കത്ര പിടിച്ചില്ല. "ആ അതേ അതിനെന്താണ് ഇത്ര ചിരിക്കാൻ?" കട്ട കലിപ്പിൽ ഞാൻ ചോദിച്ചു, എന്റെ കലിപ്പിലൊന്നും വീഴാതെ അതേ ചിരിയോടുതന്നെ ഉമ്മ വീണ്ടും "നീ പുള്ളിയുടെ തലയിലേക്ക് നോക്കിയോ" ഇത് കേട്ടപാടെ എനിക്ക് പന്തികേട് മണത്തു. ഞാൻ കാഴ്ചകളെ പഴയ വീഡിയോ കാസറ്റ് കണക്കെ റീവൈൻഡ് ചെയ്തു കൃത്യം പുള്ളിയുടെ തലയിൽ പൗസ് വെച്ചു. "നല്ല പോളിഷ് ചെയ്ത മാർബിൾ കണക്കെ ആ തല തിളങ്ങുന്നു നേരെ മേലേ ഉള്ള ട്യൂബ് ലൈറ്റിന്റെ ഗ്ലയർ പുള്ളിടെ തലയിൽ തട്ടി എന്റെ കണ്ണിനെ നിഷ്പ്രഭമാക്കി" അതേ ആ തലയിൽ കണ്ണുതട്ടാതിരിക്കാൻ അങ്ങിങ്ങായി ചില രോമങ്ങൾ മാത്രം.
"എടാ ചെക്കാ," ഉമ്മാടെ വിളികേട്ട് ഞാൻ ചിന്തയിൽ നിന്നും ഉണർന്നു, ഉമ്മാ തുടർന്നു, "മുടി വളരാൻ എന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ നീ ആ മനുഷ്യന് പറഞ്ഞുകൊടുക്ക് അത്രയ്ക്ക് പരിതാപകരമാണ് പുള്ളിടെ അവസ്ഥ അതിന്റെയിടക്കാണ് നിന്റെ മുടികൊഴിച്ചിൽ." കഠിനകടോരമീ അണ്ഡ കടാഹം...