ചില്ലുഗ്ലാസിലെ മൊഹബത്, ഉസ്താദ് ഹോട്ടലിലെ ബിരിയാണി; സിനിമയിലെ രുചിഭേദങ്ങൾ
കടുക് വറുത്ത് ഉള്ളി മൂപ്പിച്ചു അതിൽ ചോറ് മിക്സ് ചെയ്ത് പാത്രത്തിൽ ആക്കി തൂക്കിയിടുമത്രേ. ഉള്ളിയുടെ മണം പിടിച്ച് വടിയും കുത്തി നടന്ന് വന്ന് പയ്യെ അതെടുത്തു തിന്നുമെന്ന്. അന്ന് ആ കഥ കേട്ടോണ്ടിരിക്കുമ്പോ ആ ഉള്ളി മൂപ്പിക്കുന്ന രംഗം ഒക്കെ മനസ്സിൽ കണ്ടപ്പോ എന്റെ വായീന്നും വെള്ളം ചാടി.

"ആത്മകഥ" എന്നൊരു സിനിമയിൽ നായകവേഷം അവതരിപ്പിച്ച ശ്രീനിവാസൻ പറയുന്നൊരു കഥയുണ്ട്. കണ്ണുകാണാത്ത മകന് ഭക്ഷണം കഴിക്കാനായി ജോലിക്ക് പോവുമ്പോ അമ്മ എടുത്തു വെക്കാറുള്ള ഭക്ഷണത്തിന്റെ കഥ. കൂടുതൽ ingredients ഒന്നുമില്ല. കടുക് വറുത്ത് ഉള്ളി മൂപ്പിച്ചു അതിൽ ചോറ് മിക്സ് ചെയ്ത് പാത്രത്തിൽ ആക്കി തൂക്കിയിടുമത്രേ. ഉള്ളിയുടെ മണം പിടിച്ച് വടിയും കുത്തി നടന്ന് വന്ന് പയ്യെ അതെടുത്തു തിന്നുമെന്ന്. അന്ന് ആ കഥ കേട്ടോണ്ടിരിക്കുമ്പോ ആ ഉള്ളി മൂപ്പിക്കുന്ന രംഗം ഒക്കെ മനസ്സിൽ കണ്ടപ്പോ എന്റെ വായീന്നും വെള്ളം ചാടി. ഓർമയിൽ ആദ്യം ഓടിയെത്തിയത് സ്കൂളിൽ കൂടെ പഠിച്ചിരുന്ന അനീസയെ ആയിരുന്നു. അവളുടെ ചോറ്റുപാത്രത്തിൽ എപ്പോഴും കാണാറുള്ള ഭക്ഷണം. പിന്നെ ആ മൂടി തുറക്കുമ്പോ ഉള്ള മണം..!
പിന്നെയും ഒരുപാട് രുചികൾ സിനിമ പഠിപ്പിച്ചു തന്നു. അടുത്തില്ലെങ്കിലും അകലങ്ങളിരുന്നു എങ്ങനെ മനോഹരമായി കുക്കിംഗ് പഠിപ്പിക്കാം എന്നും അതെങ്ങനെ ആസ്വദിച്ചു കഴിക്കാമെന്നും പഠിപ്പിച്ചു തന്നത് salt and pepper ലെ കാളിദാസൻ ആയിരുന്നു. സ്ക്രീനിനുള്ളിൽ കയറാൻ പറ്റിയെങ്കിൽ മായയുടെ കൈയ്യിൽ നിന്ന് ഞാനാ കേക്ക് തട്ടിപ്പറിച്ച് ഓടിയേനെ.. ഉസ്താദ് ഹോട്ടലിൽ ബിരിയാണി ഉണ്ടാക്കാൻ പോയി മൗലവിയുടെ മോളുടെ ഹൃദയം കവർന്നെടുത്ത ഉപ്പൂപ്പയും മോശല്ല.. ചില്ലുഗ്ലാസിൽ മൊഹബത് ഒളിപ്പിച്ച സുലൈമാനി ഒഴിച്ച് കൊടുത്ത് ചെറുപുഞ്ചിരിയിലൂടെ ഓരോ രംഗങ്ങളും ഓർത്തെടുത്തുകൊണ്ട് ബിരിയാണി ഉണ്ടാക്കാൻ നമ്മളേം പഠിപ്പിച്ച ഉപ്പൂപ്പ..
ഇത്രേം പറയുമ്പോ ലിറ്റിൽ ഫോറസ്റ്റ് നെ കുറിച്ചു പറയാതിരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല. അതിലും ഉണ്ട് ഒരുപാട് ഓർമ്മകൾ. അമ്മയുടെ ഓർമകളിലൂടെ ഋതുക്കളുടെ വകഭേദങ്ങൾ മുന്നിൽ നിരത്തിക്കൊണ്ട് ഭക്ഷണം ആസ്വദിക്കുന്ന കല.. ഓർമകളിൽ ഇനിയും ബാക്കി കിടപ്പുണ്ട്.. പറമ്പിൽ മാങ്ങ വീഴുന്നതും നോക്കി എടുത്ത് കൊണ്ട് വന്ന് ഉപ്പും മുളകും കൂട്ടി കഴിച്ചത്.. എളുപ്പ കറി ആയി ഉണക്കമുളക് ചുട്ട് വാളൻപുളിയും ഉപ്പും ഞെരടി കഴിച്ചത്. മുളകിന്റെ എരിവിൽ കണ്ണിലൂടെ വെള്ളം വന്നത്.. അവസാനമായി "ഒരു കുടയും കുഞ്ഞുപെങ്ങളും" സീരിയൽ കാണാൻ ഓടുന്നതിന് മുൻപ് കഞ്ഞിയിൽ വെളിച്ചെണ്ണ ഒഴിച്ച് പപ്പടം കാച്ചിയതും കൂട്ടി കഴിച്ചത്.. ഓർമകളിൽ പലതിനും പലതരം സുഗന്ധങ്ങളാണ്..