ബർത്ത് ഡെ – മുഹമ്മദ് തസ്ലീം പെരുമ്പാവൂർ എഴുതിയ കവിത
മതിമറന്നാഘോഷിക്കാറുണ്ട് ജന്മദിനങ്ങളോരോന്നും ചിലപ്പോഴൊക്കെ, ആഘോഷങ്ങളുടെ തീക്ഷണത അതിർവരമ്പുകളെ ഭേദിക്കാറുമുണ്ട്. എങ്കിലും, ഉള്ളിന്റെയുള്ളിലൊരു നൊമ്പരം ജീവിതമാം വൃക്ഷത്തിൽ നിന്ന് പൊഴിഞ്ഞ ഇതളുകളാണത്രെ ഇക്കഴിഞ്ഞ ആണ്ടുകളത്രയും. കാലമിത്രയും പൊഴിച്ച ഇതളുകളെ പരതിയപ്പോൾ ശൂന്യത, കറ പൂണ്ടൊരു

മതിമറന്നാഘോഷിക്കാറുണ്ട്
ജന്മദിനങ്ങളോരോന്നും
ചിലപ്പോഴൊക്കെ,
ആഘോഷങ്ങളുടെ തീക്ഷണത
അതിർവരമ്പുകളെ ഭേദിക്കാറുമുണ്ട്.
എങ്കിലും,
ഉള്ളിന്റെയുള്ളിലൊരു നൊമ്പരം
ജീവിതമാം വൃക്ഷത്തിൽ നിന്ന്
പൊഴിഞ്ഞ ഇതളുകളാണത്രെ
ഇക്കഴിഞ്ഞ ആണ്ടുകളത്രയും.
കാലമിത്രയും പൊഴിച്ച
ഇതളുകളെ പരതിയപ്പോൾ
ശൂന്യത,
കറ പൂണ്ടൊരു ഹൃത്തിടം
മാത്രം ബാക്കി..!
പൊഴിയാൻ ഇനിയെത്രയിതൾ കൂടി
ബാക്കിയുണ്ട്
അറിയില്ല,
ശിഷ്ടകാലം ഇനിയെങ്കിലും
ഇരുൾ നീക്കി വെളിച്ചം നുകരണം.