ഇനിവരുമോ – ശ്രീപദം എഴുതിയ കവിത
ഇനിവരുമോ, നിറസാന്നിധ്യം വഴിയുംനാളുകൾ.. ഇന്നെന്നഭാവമറിഞ്ഞിട്ടും അറിയാതെ പോകുന്നതെന്തേ.. ഓർമ്മകളുടെ കുഴിമാടത്തിലെന്നെ- യടക്കവും ചെയ്തുവോ... പുതിയമാനം തേടിയുള്ള യാത്രയിലെൻ വികാരവിചാരങ്ങളൊരു വിഘ്‌നമാകാതെ വഴിമാറാം ഞാൻ... ഖനീഭവിച്ചൊരെന്നുള്ളിലെ യഗ്നിപർവ്വതം ചീറ്റിച്ചോരതുപ്പുന്ന നേരമെൻ

ഇനിവരുമോ, നിറസാന്നിധ്യം
വഴിയുംനാളുകൾ..
ഇന്നെന്നഭാവമറിഞ്ഞിട്ടും
അറിയാതെ പോകുന്നതെന്തേ..
ഓർമ്മകളുടെ കുഴിമാടത്തിലെന്നെ-
യടക്കവും ചെയ്തുവോ...
പുതിയമാനം തേടിയുള്ള യാത്രയിലെൻ
വികാരവിചാരങ്ങളൊരു വിഘ്‌നമാകാതെ
വഴിമാറാം ഞാൻ...
ഖനീഭവിച്ചൊരെന്നുള്ളിലെ
യഗ്നിപർവ്വതം
ചീറ്റിച്ചോരതുപ്പുന്ന
നേരമെൻ നെഞ്ചകം തല്ലി തകർത്ത്
ഞാനും കത്തിയമരാം...
പെയ്തു തോരാത്ത കണ്ണീർമേഘങ്ങളേ,
നിങ്ങൾക്ക്
കെടുത്തുവാനാകുമോ
എന്നിലെ തീ...