'നഷ്ടപ്പെട്ട പ്രണയം എനിക്ക് തിരിച്ചു പിടിക്കണം', വർഷങ്ങൾക്കുശേഷം അയാൾ അവളെ തേടി പോകുന്നു
വരുന്ന വ്യാഴാഴ്ച നിന്റെയൊപ്പം ഇങ്ങനെ സംസാരിച്ചിരുന്നു കാപ്പികുടിക്കാൻ ഞാൻ ഉണ്ടാകില്ല, അടുത്ത ആഴ്ച നാട്ടിലായിരിക്കും, മരിയയെ കാണണം, ആ യാത്ര ചിലപ്പോൾ തുടർന്നുള്ള ഒപ്പമുള്ള ജീവിതമാകാനും മതി. ഒരു പക്ഷെ ഞാൻ ഈ മരുഭൂമിയിലേക്ക് തിരിച്ചു വരണമെന്നുമില്ല.
വരുന്ന വ്യാഴാഴ്ച നിന്റെയൊപ്പം ഇങ്ങനെ സംസാരിച്ചിരുന്നു കാപ്പികുടിക്കാൻ ഞാൻ ഉണ്ടാകില്ല, അടുത്ത ആഴ്ച നാട്ടിലായിരിക്കും, മരിയയെ കാണണം, ആ യാത്ര ചിലപ്പോൾ തുടർന്നുള്ള ഒപ്പമുള്ള ജീവിതമാകാനും മതി. ഒരു പക്ഷെ ഞാൻ ഈ മരുഭൂമിയിലേക്ക് തിരിച്ചു വരണമെന്നുമില്ല.
വരുന്ന വ്യാഴാഴ്ച നിന്റെയൊപ്പം ഇങ്ങനെ സംസാരിച്ചിരുന്നു കാപ്പികുടിക്കാൻ ഞാൻ ഉണ്ടാകില്ല, അടുത്ത ആഴ്ച നാട്ടിലായിരിക്കും, മരിയയെ കാണണം, ആ യാത്ര ചിലപ്പോൾ തുടർന്നുള്ള ഒപ്പമുള്ള ജീവിതമാകാനും മതി. ഒരു പക്ഷെ ഞാൻ ഈ മരുഭൂമിയിലേക്ക് തിരിച്ചു വരണമെന്നുമില്ല.
"നിങ്ങളുടെ ജീവിതത്തോടുള്ള പ്രതിബദ്ധത നിങ്ങളെ ഒരു നല്ല വ്യക്തിയാക്കുന്നു" അവസാനത്തെ ആശ്രയം (ലാസ്റ്റ് റിസോർട്ട്) എന്ന കോഫിഷോപ്പിലെ പുറത്തെ നീന്തൽക്കുളത്തിനോട് ചേർന്നുള്ള മേശക്ക് അഭിമുഖമിരുന്ന് കാപ്പികുടിക്കുമ്പോൾ ജേക്കബ് സാംപെല്ല എന്ന ജെ, നരച്ചതാടി തഴുകി, തന്റെ തീക്ഷ്ണമായ കണ്ണുകൾകൊണ്ട് എന്നെ നോക്കി പറഞ്ഞു. "മുരൻ, എനിക്ക് നിന്നെ ഇഷ്ടമാണ് കാരണം, നീ സത്യസന്ധമായി സംസാരിക്കും. എന്നാൽ ഈ സത്യസന്ധത തന്നെ ചിലപ്പോൾ നിന്നെ അബദ്ധങ്ങളിലേക്ക് കൊണ്ട് ചാടിക്കും" ജെ തുടർന്നു.
ഞാൻ ഒരു അമേരിക്കക്കാരൻ, നീ ഇന്ത്യക്കാരനും, എന്നിട്ടും നമ്മൾ രണ്ടുപേരും മണലാരണ്യത്തിലെ ഒരു ഉപനഗരത്തിൽ ഒന്നിച്ചു ജോലിചെയ്യുന്നു. ലോകം എത്ര വ്യത്യസ്തമാണല്ലേ? ഒരിക്കലും തമ്മിൽ കണ്ടിട്ടില്ലാത്ത രണ്ടുപേർ മറ്റൊരു രാജ്യത്ത് ഒരുമിച്ച്, നമ്മുടെ നാട്ടിലെ ഭാവിയിലേക്കുള്ള ഒരു ജീവിതം സ്വപ്നം കണ്ടുകൊണ്ട് ഇന്ന് ഈ മണലാരണ്യത്തിൽ ജോലി ചെയ്തു, സമ്പാദിക്കാൻ ശ്രമിക്കുന്നു. സത്യത്തിൽ നാമെല്ലാം ലോകവിപണിയിൽ നിന്ന് ലേലം ചെയ്‌തെടുത്ത അടിമകളാണ്. പണമെവിടെയുണ്ടോ, അവിടേക്കാണ് പിണങ്ങളായ നാം ഒഴുകുന്നത്. ഇപ്പോൾ ആ ഒഴുക്ക് മറ്റുപല രാജ്യങ്ങളിലേക്കും ആയിത്തുടങ്ങിയിരിക്കുന്നു. എവിടെയായാലും എന്തിനായാലും മുന്നിൽ തന്നെ നിൽക്കണം. ആദ്യം അവസരങ്ങൾ, അതുകഴിഞ്ഞാൽ ഒരു വളർച്ചയുണ്ട്, പിന്നെ പൂർണ്ണത, അതുകഴിഞ്ഞു പതനം. ചിലപ്പോൾ നാം അവസാനമാണ് എത്തുക, അതിലും അവസരം കണ്ടുത്തുന്നവനാണ് വിജയി.
എന്റെയും നിന്റെയും ജീവിതത്തിന്റെ പൂർണ്ണതകളാണ്, ഈ മേശക്ക് അപ്പുറവും ഇപ്പുറവും ഇരുന്നു നാം ചികയുന്നത്. നിന്റെ ഉത്തരങ്ങൾ നിശബ്ദതയും, വല്ലപ്പോഴുമുള്ള ചിരിയുമാണ്! നീ ഓർമ്മിപ്പിക്കുന്നത് മരിയ ഡിപോളയെയാണ്, എന്റെ കളികൂട്ടുകാരി, സഹപാഠി, എന്റെ ആദ്യപ്രണയം. എന്തോ ചെറിയ വഴക്ക്, ഞങ്ങൾ തെറ്റി, അഹംഭാവം, ദുരഭിമാനം, വാശി. ഞങ്ങൾ വേറെ വിവാഹങ്ങൾ കഴിച്ചു. ഇതാ, അമ്പതുകഴിഞ്ഞ ഈ പ്രായത്തിൽ രണ്ടുപേരും വിവാഹമോചിതരായി ലോകത്തിന്റെ ഏതോ കോണിൽ. വിവാഹിതരായി, കുട്ടികളുണ്ടായെങ്കിലും യഥാർഥ പ്രണയം ഇനിയും കണ്ടെത്താത്ത രണ്ടു ജന്മങ്ങൾ പോലെ, അല്ലെങ്കിൽ ജീവിതത്തിൽ ആദ്യമുണ്ടായ സത്യസന്ധമായ പ്രണയം ഇനിയും വീണ്ടെടുക്കാതെ അങ്ങനെ കഴിയുന്നു.
ഒരു സന്തോഷവാർത്തയുള്ളത്, ഞങ്ങൾ വീണ്ടും കണ്ടുമുട്ടാൻ പോകുന്നു. വരുന്ന വ്യാഴാഴ്ച നിന്റെയൊപ്പം ഇങ്ങനെ സംസാരിച്ചിരുന്നു കാപ്പികുടിക്കാൻ ഞാൻ ഉണ്ടാകില്ല, അടുത്ത ആഴ്ച നാട്ടിലായിരിക്കും, മരിയയെ കാണണം, ആ യാത്ര ചിലപ്പോൾ തുടർന്നുള്ള ഒപ്പമുള്ള ജീവിതമാകാനും മതി. ഒരു പക്ഷെ ഞാൻ ഈ മരുഭൂമിയിലേക്ക് തിരിച്ചു വരണമെന്നുമില്ല. നഷ്ടപ്പെട്ട എന്റെ പ്രണയം എനിക്ക് തിരിച്ചു പിടിക്കണം. ഇപ്പോൾ രാത്രികളിൽ വളരെ വൈകിയാണ് ഉറങ്ങാറ്, ഒരുപാട് നേരം ഞങ്ങൾ സംസാരിക്കും. ഞങ്ങൾ നഷ്ടപ്പെടുത്തിയത് എന്താണെന്ന് തിരിച്ചറിയുകയാണ്. ഞങ്ങളുടെ ഈ ജീവിതാവസ്ഥ, നിങ്ങൾ ഇന്ത്യക്കാർക്ക് ചിലപ്പോൾ മനസ്സിലാവണമെന്നില്ല, അല്ലെങ്കിൽ നിങ്ങൾ തുറന്ന് പറയില്ല. കുടുംബത്തിന്റെ കെട്ടുറപ്പാണ് അവിടെ പ്രാധാന്യം. അതിനെ ഞാൻ ഒരിക്കലും ചെറുതായി കാണുകയല്ല, അതിനിടയിൽ തകർന്നു ജീവിക്കുന്ന വ്യക്തികളിൽ ചിലരെങ്കിലും അഗ്നിപർവതം ഉള്ളിൽക്കൊണ്ടു നടക്കുന്നവരാണ്, അവരെപ്പോഴാണ് പൊട്ടിത്തെറിക്കുക എന്ന് അവർക്കുപോലുമറിയില്ല.
മൂന്ന് കാപ്പികൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പിരിയാനുള്ള സമയമായി, ഞാൻ നാളെ രാവിലെ പറക്കും, നാട്ടിലേക്ക്. എയർപോർട്ടിൽ മരിയ എന്നെ കാത്ത് നിൽപ്പുണ്ടാകും. "പുതിയ ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു" അദ്ദേഹത്തിന്റെ കൈകൾ പിടിച്ചു കുലുക്കികൊണ്ട് ഞാൻ പറഞ്ഞു. സന്തോഷത്തോടെ "നമുക്ക് വീണ്ടും കണ്ടുമുട്ടാം" (ലെറ്റ് അസ് മീറ്റ് എഗൈൻ) എന്ന ഗാനം മൂളികൊണ്ട് അദ്ദേഹം നടന്നകന്നു. പിറ്റേന്ന് സെക്യൂരിറ്റി ആണ് എന്നെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയത്. "ഒരു ദുഃഖവാർത്തയുണ്ട്, നമ്മുടെ ജേക്കബ് സാംപെല്ല മരിച്ചുപോയി, ഉറക്കത്തിൽ, നിശബ്ദമായ ഹൃദയാഘാതമായിരുന്നു". എന്റെ മുന്നിൽ എയർപോർട്ടിൽ കാത്തുനിൽക്കുന്ന മുഖപരിചിതമല്ലാത്ത ഒരു സ്ത്രീരൂപം ഉയർന്നുവന്നു, ഒപ്പം "നമുക്ക് വീണ്ടും കണ്ടുമുട്ടാം" (ലെറ്റ് അസ് മീറ്റ് എഗൈൻ) എന്ന ഗാനം ആരോ ചെവിയിൽ പാടുന്നപോലെ.