'മക്കളുടെ ജീവിതനെട്ടോട്ടത്തിൽ ഒറ്റപ്പെട്ടുപോയ അച്ഛന്', അനാഥമന്ദിരത്തിലാക്കാൻ തീരുമാനം
മുത്തശ്ശനെ കെട്ടിപിടിച്ചു കരഞ്ഞിരുന്ന മകനെയും പിടിച്ചു കാറിലേക്കുനടക്കുമ്പോഴാണ് അയാൾക്ക് അത് ശ്രദ്ധയിൽപെട്ടത്. താൻ തലേദിവസം അച്ഛനുവേണ്ടി വാങ്ങിയ പ്ലേറ്റ് ആ പത്തുവയസുകാരൻ കൈയ്യിലെടുത്തിരിക്കുന്നു. തെല്ലൊരു ആശ്ചര്യത്തോടെ ആ പ്ലേറ്റ് എന്തിനാണ് അവിടെനിന്നു എടുത്തതിനെക്കുറിച്ചു ചോദിച്ചു.

ഒരു പക്ഷെ ഒരുപാട് വേദനയോടെയാണ് അയാൾ ആ തീരുമാനം എടുത്തത്. വിദേശത്തുള്ള ജോലി തിരക്കും കുട്ടികളുടെ വിദ്യാഭ്യാസവും, ഇതിനിടയിൽ അച്ഛനോടൊപ്പം നാട്ടിൽ നിൽക്കുവാനോ വിദേശത്തു കൊണ്ടുപോയി നിർത്തുവാനോ ഉള്ള സാഹചര്യം തനിക്കില്ലായിരുന്നു. മറ്റൊരു വഴിയും കാണാതായപ്പോൾ അവസാനം വേദനയോടെ ആ തീരുമാനം എടുക്കുവാൻ നിർബന്ധിതനായി. മറ്റു ബന്ധുക്കളുടെയും നാട്ടുകാരുടെയും മുറുമുറുപ്പിനൊടുവിൽ അച്ഛനോടൊപ്പം അനാഥമന്ദിരത്തിലേക്കു യാത്രതിരിച്ചു. വീട്ടിൽ ഈ കാര്യം പറഞ്ഞത് മുതൽ അനാഥമന്ദിരത്തേക്കുള്ള യാത്രയിലും തന്റെ മകൻ കരഞ്ഞുകൊണ്ടിരിക്കുന്നത് അയാൾക്ക് കാണാമായിരുന്നു.
അത്യാവശ്യം നല്ല സൗകര്യങ്ങളോടുകൂടിയ ഒരു മന്ദിരമായിരുന്നു. വിദേശത്തുള്ള സമയത്തുതന്നെ ഒന്നുരണ്ടു സുഹൃത്തുക്കളെ വിട്ടു അത് ഉറപ്പുവരുത്തിയിരുന്നു. മക്കളുടെ ജീവിത നെട്ടോട്ടത്തിൽ ഒറ്റപ്പെട്ടുപോയ ഒരുപാടു നിർഭാഗ്യരായ അച്ഛനമ്മമാർ അവിടെയുണ്ടായിരുന്നു. മന്ദിരത്തിലെത്തി ഓഫിസുമായി സംസാരിച്ചതിനുശേഷം സാധനങ്ങളെല്ലാം റൂമിലെത്തിച്ചു. നല്ല വലിപ്പവും സൗകര്യങ്ങളും ഉള്ള മുറി, സ്വാദിഷ്ടമായ ഭക്ഷണം, ഇതെല്ലാം അച്ഛനെ സന്തോഷിപ്പിക്കും എന്നയാൾ വിശ്വസിച്ചു. ദൈനംദിന കാര്യങ്ങൾക്കുള്ള എല്ലാ സാധനകളും അവിടെനിന്നു കൊടുക്കുമെങ്കിലും അത്യാവശ്യം വേണ്ട വസ്ത്രങ്ങളും മറ്റുസാധനങ്ങളും വാങ്ങികൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചു.
അവസാനം യാത്രപറഞ്ഞു തിരിച്ചു പോരാനുള്ള സമയമായി. ഒരുപാടു വിഷമത്തോടെ യാത്രപറഞ്ഞു തിരിച്ചുനടന്നു. എല്ലാവരുടെയും കണ്ണിൽ കണ്ണീർ പൊടിയുന്നത് കാണാമായിരുന്നു. മുത്തശ്ശനെ കെട്ടിപിടിച്ചു കരഞ്ഞിരുന്ന മകനെയും പിടിച്ചു കാറിലേക്കുനടക്കുമ്പോഴാണ് അയാൾക്ക് അത് ശ്രദ്ധയിൽപെട്ടത്. താൻ തലേദിവസം അച്ഛനുവേണ്ടി വാങ്ങിയ പ്ലേറ്റ് ആ പത്തുവയസുകാരൻ കൈയ്യിലെടുത്തിരിക്കുന്നു. തെല്ലൊരു ആശ്ചര്യത്തോടെ ആ പ്ലേറ്റ് എന്തിനാണെന്നു അവിടെനിന്നു എടുത്തതിനെക്കുറിച്ചു ചോദിച്ചു. മകന്റെ ആ മറുപടി തനിക്ക് ഇന്നുവരെ ലഭിച്ചിട്ടുള്ള ഏതൊരു അറിവിനേക്കാളും വലിയ തിരിച്ചറിവായിരിക്കുന്നു.
'ഞാൻ വലുതായി ഒരു ദിവസം അച്ഛനെയും ഇങ്ങനെ കൊണ്ട് വിടുമ്പോൾ ഭക്ഷണം കഴിക്കാൻ ഈ പ്ലേറ്റ് ഞാൻ തരാം.' ഒട്ടും ചിന്തിക്കാതെ പറഞ്ഞ മറുപടിയാണെങ്കിലും ആ കൊച്ചുകുട്ടിയുടെ മനസ്സിൽ താൻ വിതറിയ തെറ്റായ വിത്തുകൾ പറിച്ചെറിയാൻ അയാൾ തീരുമാനിച്ചു. വിദേശത്തുള്ള ജോലിയോ തിരക്കുകളോ സ്വന്തം അച്ഛനെക്കാൾ വലുതല്ലെന്നു പറയാതെ പറഞ്ഞ മകനെ കുറിച്ച് ഓർത്തഭിമാനിച്ചു. മൂവരും കാറിലേക്ക് തിരിച്ചുനടന്നു - ഒരുപക്ഷെ ജീവിതം എന്താണെന്നറിഞ്ഞ സത്യത്തിലേക്ക്.