ഒരു കുഞ്ഞു പൂവിതാ വാടിക്കിടക്കുന്നു മഴയിൽ കുതിർന്നൊരീ മണ്ണിൽ. ആർദ്രമാമികളും ലോലമാം ദലങ്ങളും എൻ ഹൃദയത്തിലൊരു മുറിപ്പാടു വീഴ്ത്തി. ഇനിയുമുണ്ടേറെ പറയുവാൻ പൂവിന്ന്, കാണുവാനേറേ കാഴ്ചകളും. നിന്റെ മോഹങ്ങളും നിന്റെ സ്വപ്നങ്ങളും പേറി ഞാൻ നിൽപ്പൂ ഈ വഴിയിൽ. നിന്റെ സുഗന്ധവും ലോല ദളങ്ങളും എന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കുഞ്ഞു പൂവിതാ വാടിക്കിടക്കുന്നു

മഴയിൽ കുതിർന്നൊരീ മണ്ണിൽ.

ADVERTISEMENT

ആർദ്രമാമികളും ലോലമാം ദലങ്ങളും എൻ 

ഹൃദയത്തിലൊരു മുറിപ്പാടു വീഴ്ത്തി.
 
ഇനിയുമുണ്ടേറെ പറയുവാൻ പൂവിന്ന്, 

കാണുവാനേറേ കാഴ്ചകളും.

ADVERTISEMENT

നിന്റെ മോഹങ്ങളും നിന്റെ സ്വപ്നങ്ങളും 

പേറി ഞാൻ നിൽപ്പൂ ഈ വഴിയിൽ.
 
നിന്റെ സുഗന്ധവും ലോല ദളങ്ങളും

എന്റെ ഹൃത്തിന്നു പുതു ശോഭയേകി.

ADVERTISEMENT

പതിവായെൻ കണ്ണുകൾ തേടി നിന്നെ - 

നീ മൊട്ടിട്ടു നിന്നൊരാ നാളു മുതൽ
 
ഇതളുകൾ തഴുകിയുമുമ്മ വച്ചും

ഞാൻ നിന്നെയേറെ ഓമനിച്ചു.

എന്നോ ഈ വാടിയിൽ തളിരിട്ട ചെമ്പനീർ 

പുഷ്പമേ എന്തിനെൻ മനം കവർന്നു?
 
ഇന്നു നീ മണ്ണോടു ചേർന്നത് കാണവെ -

അറിയുന്നു ഞാൻ നിന്റെ വിരഹ ദുഃഖം.

നിന്നെ കാണാതെ, നിന്നോട് മിണ്ടാതെ - 

എങ്ങനെ തീർക്കും ഞാൻ വരും ദിനങ്ങൾ? 
 
നീ തന്ന ഓർമകൾ മായുകില്ല - 

എന്നിടനെഞ്ചിൻ തുടിപ്പായ്‌

ഞാൻ കാത്തു കൊള്ളാം

മണ്ണു പുരണ്ടു, വാടിയ ദലങ്ങളെൻ

മിഴികളിൽ നനവ് പടർത്തീടുന്നു.
 
നമ്മുടെ നിമിഷങ്ങളോർത്തു കൊണ്ട്,

ആ ഓർമകൾ ഹൃദയത്തിൽ ചേർത്തുകൊണ്ട്,

തരുന്നു, നിനക്ക് ഞാൻ യാത്രാമൊഴി.

എന്റെ ദുഃഖത്തിലിഴ ചേർന്ന യാത്രാമൊഴി.

English Summary:

Malayalam Poem ' Oru Poovinte Verpadu ' Written by Sandra Hari Sareesh