ഭ്രാന്തമാം പ്രണയം – അനിൽ കൂറ്റേരി എഴുതിയ കവിത
ബാല്യകാലം കടന്നു പോയി യൗവനകാലമായി കണ്ണുകൾ തിരയുന്നു ആൾക്കൂട്ടമുള്ളിടം പ്രണയമാം വശ്യത തേടിടുന്നു അവൾ പോൽ അറിഞ്ഞിടാതെ കണ്ണുകൾ തമ്മിൽ കോർത്തിടുന്നു പ്രണയ കാലം തുടങ്ങി കണ്ണുകൾ പരസ്പരം കഥ പറയുന്നു കണ്ണുകൾ മനസ്സിന്റെ കണ്ണാടിയായിടുന്നു ഒരു നോട്ടത്തിലായിരം അർഥങ്ങൾ കണ്ണുകൾ കൈമാറിടും

ബാല്യകാലം
കടന്നു പോയി
യൗവനകാലമായി
കണ്ണുകൾ തിരയുന്നു
ആൾക്കൂട്ടമുള്ളിടം
പ്രണയമാം വശ്യത
തേടിടുന്നു
അവൾ പോൽ
അറിഞ്ഞിടാതെ
കണ്ണുകൾ തമ്മിൽ
കോർത്തിടുന്നു
പ്രണയ കാലം തുടങ്ങി
കണ്ണുകൾ പരസ്പരം
കഥ പറയുന്നു
കണ്ണുകൾ മനസ്സിന്റെ
കണ്ണാടിയായിടുന്നു
ഒരു നോട്ടത്തിലായിരം
അർഥങ്ങൾ
കണ്ണുകൾ കൈമാറിടും കാലം
പ്രണയകാലം
രണ്ട് വ്യക്തികൾ
വ്യത്യസ്ത ചിന്തകൾ
സമന്വയിക്കുന്നിടം
തർക്കങ്ങൾ രൂപം
പൂണ്ടിടും കാലവും
പ്രണയകാലം
കമിതാക്കൾ പരസ്പരം
കൊമ്പു കോർത്തിടുന്നു
നിസ്സാരമാം പ്രശ്നങ്ങൾ
പരസ്പരം വിട്ടുവീഴ്ചയിൽ
രമ്യതയിൽ തീർക്കുന്നവർ
വിജയം വരിച്ചിടുന്നു
എന്നാൽ ചിലർ പ്രണയം
വിട്ടുവീഴ്ചകൾ ചെയ്തിടാതെ
പരാജയമായിടുന്നു
പിന്നെയത് സംശയമായ്
പകയായ്
തീർന്നിടുന്നു
മുഖം വാടിയാൽ
ഹൃദയം പിടഞ്ഞിരുന്നവൻ
പകയാൽ മനുഷ്യത്വം
നഷ്ടമായ്
ക്രൂരത കാട്ടിടുന്നു
പ്രാണനായ് കരുതിയ
പ്രണയിനിയെ
വെട്ടിമുറിച്ചിടും നേരം
കൈകൾ വിറച്ചിടുന്നില്ല
പ്രണയ പകയാൽ
അവസാനിക്കുന്നു യൗവനം
നിസ്സാരമാം വഴക്കുകൾ
പരസ്പരം
നേർക്കുനേർ
തീർത്തിരുന്നെങ്കിൽ
വിജയമായിടേണ്ട പ്രണയം
നശിച്ചിടുന്നു
ജീവിച്ചു കൊതി
തീർന്നിടാതെയവൾ
യാത്ര പോയിടുന്നു
അവനോ ജയിലറയിലും
ഫലമോ പ്രണയം തോറ്റിടുന്നു