ഇനിയുള്ള ഏഴെഴു ജന്മവും എൻപാതിയായി നീ തന്നെ വേണം... അഴലേതുമൂടിയാലുമെന്റെ കണ്ണിലെ അരുണ പ്രകാശമായി മാറിടേണം വ്യഥയായി കടന്നെത്തും തീരങ്ങൾ താണ്ടുവാൻ എന്നേ മുറുകെ പുണർന്നു നീ കൂടെ വേണം... അടരാതെ അകലാതെ എന്മാറിലെ ചെറു കുങ്കുമപ്പൊട്ടായി കലർന്നിടേണം... വാർദ്ധക്യമായി മുഷിഞ്ഞോര കാഷായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനിയുള്ള ഏഴെഴു ജന്മവും

എൻപാതിയായി നീ തന്നെ വേണം...

ADVERTISEMENT

അഴലേതുമൂടിയാലുമെന്റെ കണ്ണിലെ

അരുണ പ്രകാശമായി മാറിടേണം

വ്യഥയായി കടന്നെത്തും തീരങ്ങൾ 

താണ്ടുവാൻ എന്നേ മുറുകെ 

ADVERTISEMENT

പുണർന്നു നീ കൂടെ വേണം...
 
അടരാതെ അകലാതെ എന്മാറിലെ

ചെറു കുങ്കുമപ്പൊട്ടായി കലർന്നിടേണം...

വാർദ്ധക്യമായി മുഷിഞ്ഞോര കാഷായ ചെപ്പിലും-

ADVERTISEMENT

കാച്ചെണ്ണ തൻ നറുസുഗന്ധമേൽപ്പിച്ചു, 

അർഥപൂർണ്ണമായൊരു മൃത്യുതന്നിലും 

എൻ പാതിയായി നീ കൂടെ വേണം.....
 
യവനിക വീണോടുങ്ങുന്നോരാ-വസാന 

നാടകത്തിന്നായി യൊരുങ്ങുന്ന വേളയിൽ,

അത്രനാൾ കൂട്ട് നിന്നപോൽ

തന്നെനിക്കായി ആ പങ്കിലെ 

യവസാന മുദ്രയും നൽകിടേണം...
 
തെക്കേത്തൊടിയിലെ കൂറ്റനാമാവിന്റെ 

കൊമ്പുകൾ കൊണ്ടെന്നെ മൂടിടുമ്പോൾ,

തേങ്ങി കരഞ്ഞെന്നെ നോവിക്കരുതേ നീ,

കത്തുന്ന ദേഹത്തിനെ വിട ഏറെ പൊള്ളിക്കുമാ 

കണ്ണുനീർ എന്നെയെന്ന് അറിഞ്ഞിരുന്നാലും...   

അലകൾക്കിടയിലും മായ്ക്കാതെ വെച്ചൊരാ 

പുഞ്ചിരി തന്നെന്നെയയക്കണം മടിയാതെ....

English Summary:

Malayalam Poem ' Nee ' Written by Parvathy Rajesh