അക്ഷരപുണ്യം – മോഹൻദാസ് കെ. എഴുതിയ കവിത
അമ്മയെന്നരണ്ടക്ഷരമങ്ങനെ കരളിൽ തുടിച്ചു തുള്ളുമ്പോൾ ആരൊരാൾ അരിമണിയിൽ അക്ഷരങ്ങൾ തൻ വ്രതശുദ്ധിയിലേക്കു വിരൽ ചലിപ്പിക്കുന്നൂ? ആരാണാദ്യം അമ്മയെ ന്നെന്നെക്കൊണ്ടു വിളിപ്പിച്ചൂ? ഹരിയും ശ്രീയുമെത്തും മുമ്പമ്മയെത്തി താരാട്ടു പാടുമ്പോൾ ഹരിശ്രീ തന്നെയോ വിനയാന്വിതരായ് ഉമ്മറക്കോലായയിൽ നാമം

അമ്മയെന്നരണ്ടക്ഷരമങ്ങനെ കരളിൽ
തുടിച്ചു തുള്ളുമ്പോൾ
ആരൊരാൾ അരിമണിയിൽ
അക്ഷരങ്ങൾ തൻ വ്രതശുദ്ധിയിലേക്കു
വിരൽ ചലിപ്പിക്കുന്നൂ?
ആരാണാദ്യം അമ്മയെ
ന്നെന്നെക്കൊണ്ടു വിളിപ്പിച്ചൂ?
ഹരിയും ശ്രീയുമെത്തും മുമ്പമ്മയെത്തി
താരാട്ടു പാടുമ്പോൾ
ഹരിശ്രീ തന്നെയോ വിനയാന്വിതരായ്
ഉമ്മറക്കോലായയിൽ
നാമം ചൊല്ലുന്നൂ.
ഗുരുവിൻ കൈയ്യിലെൻ വിരലുകൾ
ഭദ്രമായക്ഷരങ്ങൾ തൻ
ആത്മാവു തേടുമ്പോൾ അമ്മയതാ നിർവൃതി
പ്പൂക്കാലത്തെവരവേൽക്കുന്നൂ.
ഹരിശ്രീയിലമ്മതൻവാത്സല്യമോനിറഞ്ഞു നിൽക്കുന്നൂ,
സ്നേഹാർദ്രമാം നോട്ടം തന്നെയോ ഹരിശ്രീയാവുന്നൂ,
അമ്മയ്ക്കു മുകളിലല്ല
അമ്മ തന്നെയെൻ ഹരിശ്രീയെന്നറിയെ,
ലോകമൊരു സ്നേഹനിറവിൽ
കുതിർന്നിരിക്കുന്നൂ,
തേനിൽ മധുരംനിറഞ്ഞ പോൽ!
അക്ഷര പുണ്യത്തിൻ
പമ്പയിൽമുങ്ങിനിവരവേ
തത്ത്വമസിപ്പൊരുളോ
മനസ്സിൽ നിറയുന്നൂ.