ഞാനിന്നും ബാക്കിയാണ് – അരുൺ രാജേന്ദ്രൻ എഴുതിയ കവിത
ഞാനൊഴിഞ്ഞു ഒരു രാമനും ബാക്കിയില്ല ഞാനൊഴിഞ്ഞു രാവണനും ബാക്കിയില്ല ഞാനൊഴിഞ്ഞപ്പോൾ രാമനാരാമനായി ഞാനൊഴിയാതെ രാവണൻ അസുരനായി ഞാനൊഴിയാതെ ജന്മങ്ങൾ എത്ര താണ്ടി ഞാനറിയാത്ത വേഷങ്ങൾ എത്ര കെട്ടി ഞാനറിയാതെ എന്നിലേക്കൊന്നു നോക്കി ഞാനെന്നറിയുന്ന ബോധവുമെന്നെ നോക്കി ഇനിയും ചുമക്കുന്ന ബോധഭാരം,

ഞാനൊഴിഞ്ഞു ഒരു രാമനും ബാക്കിയില്ല
ഞാനൊഴിഞ്ഞു രാവണനും ബാക്കിയില്ല
ഞാനൊഴിഞ്ഞപ്പോൾ രാമനാരാമനായി
ഞാനൊഴിയാതെ രാവണൻ അസുരനായി
ഞാനൊഴിയാതെ ജന്മങ്ങൾ എത്ര താണ്ടി
ഞാനറിയാത്ത വേഷങ്ങൾ എത്ര കെട്ടി
ഞാനറിയാതെ എന്നിലേക്കൊന്നു നോക്കി
ഞാനെന്നറിയുന്ന ബോധവുമെന്നെ നോക്കി
ഇനിയും ചുമക്കുന്ന ബോധഭാരം, ഞാൻ
ഇനിയെത്ര ജന്മയാത്രകൾ പോകവേണം
നിനപ്പത്തൊരു ജന്മമിനി വേണ്ടയത്രേ
സഞ്ചിതഭാണ്ഡം ഏറെ നിറഞ്ഞതത്രേ
ഒഴിയുവോളം കർമ്മം നിറപ്പത്തുണ്ടത്
ഞാൻ, എന്നിൽ ഒഴിയാതിരിക്കുവോളം
ഇനിയും ജന്മങ്ങൾ അനവധി വന്നു പോകും
ഇനിയും ഞാനും ഏകനായി ബാക്കിയാകും
ഞാനൊഴിഞ്ഞാൽ ഞാനും രാമനാകും
ഞാൻ രാമനെന്നു നിനച്ചാൽ രാവണനും
വേഷങ്ങൾ ഇനിയേറെ ബാക്കിയാണ്
അണിയുവാൻ ഞാനും ബാക്കിയാണ്
ഞാനിന്നും ബാക്കിയാണ്