തലവര – മുഹമ്മദലി പൂഞ്ചോല എഴുതിയ കവിത
ഓർക്കാപ്പുറത്തൊരു ദിവസം നിന്നെ കണ്ടുമുട്ടിയപ്പോൾ.. വർഷങ്ങൾക് മുമ്പ്, നീ എന്നോട് പറഞ്ഞകാര്യങ്ങൾ പെട്ടെന്ന് മനസ്സിലേക്ക് ഓടി വന്നു. അന്ന് നമ്മൾ ഏഴാം ക്ലാസ്സിൽ ബാക് ബെഞ്ചിലെ രണ്ട് ഉഴപ്പന്മാർ.. നീ പറഞ്ഞു, പഠിച്ചിട്ടൊന്നും വലിയ കാര്യമൊന്നുമില്ല. ഗൾഫിൽ പോകണം. പൈസ നല്ലോണം

ഓർക്കാപ്പുറത്തൊരു
ദിവസം
നിന്നെ കണ്ടുമുട്ടിയപ്പോൾ..
വർഷങ്ങൾക്
മുമ്പ്,
നീ എന്നോട്
പറഞ്ഞകാര്യങ്ങൾ
പെട്ടെന്ന്
മനസ്സിലേക്ക്
ഓടി വന്നു.
അന്ന് നമ്മൾ
ഏഴാം ക്ലാസ്സിൽ ബാക്
ബെഞ്ചിലെ രണ്ട് ഉഴപ്പന്മാർ..
നീ പറഞ്ഞു,
പഠിച്ചിട്ടൊന്നും
വലിയ കാര്യമൊന്നുമില്ല.
ഗൾഫിൽ പോകണം.
പൈസ നല്ലോണം ഉണ്ടാക്കണം.
വല്യൊരു വീട്..
വല്യൊരു വണ്ടി..
സുന്ദരി ഭാര്യ..
മക്കളെ നല്ല നിലയിൽ എത്തിക്കണം.. പക്ഷേ...
നീ ഏഴും കഴിഞ്ഞു
ഹൈസ്കൂൾ പഠനത്തിനായി
വേറെ സ്കൂളിൽ ചേർന്നു..
പിന്നെ നിന്റെ തലവര
നീ മാറ്റി വരച്ചു,
അല്ല, നിന്റെ
തലവര ഇങ്ങനെ ആയിരുന്നു.
നീയിന്നു
ഉന്നത നിലയിൽ
ഉള്ളൊരു ഉന്നതോദ്യോഗസ്ഥൻ...
സ്കൂൾ മാറി.
കൂട്ടുകാർ മാറി.
നീ നിന്റെ
തലയിൽ വരച്ചതിൽ എത്തി.