അമ്മയോളം – സുജിത എസ്. ബിധിൻ എഴുതിയ കവിത
അമ്മയില്ലായ്മയോളം വലിയൊരു ദാരിദ്ര്യമില്ലെന്നേ അമ്മയില്ലാവീട്ടിലേക്ക് കേറി ചെല്ലുന്നതൊരു മടുപ്പാണ് മരവിപ്പും... ഉമ്മറത്തച്ഛനേകനായിരിക്കുന്നതിലും ഭീകരത മറ്റൊന്നുമില്ലെന്നേ... കരിന്തിരി കത്തി കെട്ട വിളക്കുപോൽ ചായങ്ങൾ മങ്ങുന്ന വീടകങ്ങൾ മൊഴി വറ്റിയ പിച്ചള പാത്രങ്ങൾ ചുളിവ്

അമ്മയില്ലായ്മയോളം വലിയൊരു
ദാരിദ്ര്യമില്ലെന്നേ
അമ്മയില്ലാവീട്ടിലേക്ക് കേറി
ചെല്ലുന്നതൊരു മടുപ്പാണ്
മരവിപ്പും...
ഉമ്മറത്തച്ഛനേകനായിരിക്കുന്നതിലും
ഭീകരത മറ്റൊന്നുമില്ലെന്നേ...
കരിന്തിരി കത്തി കെട്ട വിളക്കുപോൽ
ചായങ്ങൾ മങ്ങുന്ന വീടകങ്ങൾ
മൊഴി വറ്റിയ പിച്ചള പാത്രങ്ങൾ
ചുളിവ് നിവരേണ്ടതില്ലാത്ത,
വെട്ടമെത്താത്ത വസ്ത്രങ്ങൾ...
ഓടിക്കിതച്ച ഘടികാരകാലുകൾ...
ഓർമ്മകൾ പോലും മരവിച്ചു പോകുന്ന സത്യം...
അമ്മയറിഞ്ഞ പേറ്റു നോവിനെക്കാളെത്രയോ
കടുപ്പമാണമ്മയില്ലെന്ന സത്യം...
ഓർത്തു പോകയാൽ ഓരോ നിമിഷവും
ജീവനെരിക്കുന്ന സത്യം...