നിശ്വാസത്തടവറകൾ – പ്രമോദിനിദാസ് എഴുതിയ കവിത
ഹാ കഷ്ടമീ ലോകം ചുമപ്പത് വിഷപ്രതീകങ്ങളിൻ കറുത്തപുകമാത്രമല്ലെ. തരളതീരങ്ങളിൻ സുഖദഭാവങ്ങളെ നക്കിത്തുടച്ചിട്ട മണ്ണിൻ മാറിലെ മുലപ്പാലു തിരയുന്ന, ജനിമൃതിതൻ ജരാനരകളിലൂടെ നിരതെറ്റി നീങ്ങുന്ന മർത്യവേഷങ്ങളെക്കണ്ടു കരളുതേങ്ങിയ കാലമിങ്ങനെയോതിയെങ്കി- ലെന്തതിശയിപ്പാനിരിപ്പൂ. ഒരുക്കിവച്ച

ഹാ കഷ്ടമീ ലോകം ചുമപ്പത്
വിഷപ്രതീകങ്ങളിൻ
കറുത്തപുകമാത്രമല്ലെ.
തരളതീരങ്ങളിൻ സുഖദഭാവങ്ങളെ
നക്കിത്തുടച്ചിട്ട
മണ്ണിൻ മാറിലെ
മുലപ്പാലു തിരയുന്ന,
ജനിമൃതിതൻ
ജരാനരകളിലൂടെ
നിരതെറ്റി നീങ്ങുന്ന
മർത്യവേഷങ്ങളെക്കണ്ടു
കരളുതേങ്ങിയ
കാലമിങ്ങനെയോതിയെങ്കി-
ലെന്തതിശയിപ്പാനിരിപ്പൂ.
ഒരുക്കിവച്ച ചോദ്യശരങ്ങൾക്കുമുൻപി-
ലൂടുത്തരത്തുണ്ടുകൾ
ചിതറിവീണനേരത്ത്
കാലം കുറിച്ചിട്ടതൊക്കെയും
തോറ്റുകീറിയ കടലാസ്സിലെ
തോൽക്കാൻ മടിച്ചെഴുതിയ
ഹൃദയാക്ഷരങ്ങളെക്കുറിച്ചായിരുന്നു.
നരച്ചുവീണ
മുടിനാരുകൾക്കിടയിൽനിന്നും
മുളച്ചുപൊന്തിയ
കറുത്തമുടിയിഴകളെക്കണ്ടു
കാലം കുറിച്ചിട്ടതൊക്കെയും
കരഞ്ഞുതീർത്ത രാവുകളുടെയും
പിടഞ്ഞുതിർന്ന പകലുകളുടെയും
ചിതയെരിഞ്ഞ,
തീനാമ്പുകളെക്കുറിച്ചായിരുന്നു.
ഒഴിഞ്ഞചഷകത്തിന്നോ- ർമ്മക്കുറിപ്പുമായ്
വിരുന്നിനെത്തിയമൗനത്തിനെക്കണ്ട്,
കാലം കുറിച്ചിട്ടതൊക്കെയും
മറിഞ്ഞുവീണ യൗവ്വനത്തിൻ
ശേഷിപ്പുകളെക്കുറിച്ചായിരുന്നു.
പുഴുതിന്നപൂക്കളിന്നിതളുകൾ നിറയുന്ന
പെരുവഴിത്തിണ്ണതൻപൊയ്മുഖം കണ്ടപ്പോൾ
കാലം കുറിച്ചിട്ടതൊക്കെയും, മൂകപ്രണയത്തിൻ
പ്രതീക്ഷകളെക്കുറിച്ചായിരുന്നു.
ഇന്ന്, കാലം കണക്കെടുപ്പിലാണ്.
അഴിഞ്ഞു തീരാത്ത
ചേലയുടെയും
അഹങ്കാരമിടിയാത്ത
ദുര്യോധനന്റെയും
അന്തരത്തിന്നറിവു
ചുമന്നുകൊണ്ട്
കാലം കണക്കെടുപ്പിലാണ് !!