'ശമ്പളം കൊണ്ട് മാത്രം ഇതൊന്നും സാധിക്കില്ല, നിനക്ക് രഹസ്യമായി ആരോ പൈസ എത്തിക്കുന്നുണ്ട്...'
വിജയന്റെ അതേ ശമ്പളസ്കെയിലിൽ ജീവിക്കുന്ന സുന്ദരനും സുമുഖനും ആണ് രമേശൻ. രണ്ടുപേരും സൂപ്പർമാർക്കറ്റിലെ സെയിൽസ്മാൻ. സൂപ്രണ്ട് നാഴികയ്ക്ക് നാൽപതു വട്ടം പറയും നിന്നെക്കാൾ ചെറുപ്പം അല്ലേ രമേശ്, നിനക്ക് അവനെ കണ്ടുപഠിച്ചു കൂടെ, ലേറ്റായി വരികയോ കഴിക്കാതെ വന്നിട്ട് സമയം ചോദിച്ച് ഫുഡ് കോർട്ടിലേക്ക് ഓടുകയോ ഒന്നും ചെയ്യാറില്ലല്ലോ?
വിജയന്റെ അതേ ശമ്പളസ്കെയിലിൽ ജീവിക്കുന്ന സുന്ദരനും സുമുഖനും ആണ് രമേശൻ. രണ്ടുപേരും സൂപ്പർമാർക്കറ്റിലെ സെയിൽസ്മാൻ. സൂപ്രണ്ട് നാഴികയ്ക്ക് നാൽപതു വട്ടം പറയും നിന്നെക്കാൾ ചെറുപ്പം അല്ലേ രമേശ്, നിനക്ക് അവനെ കണ്ടുപഠിച്ചു കൂടെ, ലേറ്റായി വരികയോ കഴിക്കാതെ വന്നിട്ട് സമയം ചോദിച്ച് ഫുഡ് കോർട്ടിലേക്ക് ഓടുകയോ ഒന്നും ചെയ്യാറില്ലല്ലോ?
വിജയന്റെ അതേ ശമ്പളസ്കെയിലിൽ ജീവിക്കുന്ന സുന്ദരനും സുമുഖനും ആണ് രമേശൻ. രണ്ടുപേരും സൂപ്പർമാർക്കറ്റിലെ സെയിൽസ്മാൻ. സൂപ്രണ്ട് നാഴികയ്ക്ക് നാൽപതു വട്ടം പറയും നിന്നെക്കാൾ ചെറുപ്പം അല്ലേ രമേശ്, നിനക്ക് അവനെ കണ്ടുപഠിച്ചു കൂടെ, ലേറ്റായി വരികയോ കഴിക്കാതെ വന്നിട്ട് സമയം ചോദിച്ച് ഫുഡ് കോർട്ടിലേക്ക് ഓടുകയോ ഒന്നും ചെയ്യാറില്ലല്ലോ?
ടൈംപീസിൽ അലാം കൃത്യം ആറു മണിക്കടിച്ചു. മടിയൻ വിജയൻ അതിന്റെ തലക്കിട്ട് ഒന്നു കൊടുത്ത് പുതപ്പ് ഒന്നുകൂടി തലവഴി മൂടി നന്നായി ഉറക്കം തുടങ്ങി. ഏഴര ആയപ്പോൾ എല്ലാവരെയും പ്രാകി കൊണ്ട് എണീറ്റു. നാളെ ശമ്പളം കിട്ടുമല്ലോ എന്നോർത്തപ്പോൾ മാത്രം ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. പ്രഭാതകൃത്യങ്ങൾ ഒക്കെ പെട്ടെന്ന് തീർത്ത് സ്കൂട്ടറിൽ സൂപ്പർമാർക്കറ്റിലേക്കു പാഞ്ഞു. ഇന്നെങ്കിലും സൂപ്രണ്ടിന്റെ അടുത്ത് ലേറ്റ് ആയതിനുള്ള മുടന്തൻ ന്യായം പറയാതെ ഒപ്പിക്കാം എന്ന് കരുതി. പക്ഷെ എന്ത് കാര്യം? ഇതേ ചിന്താഗതിയിലുള്ളവരാണ് റോഡ് മുഴുവനും ഉള്ള ആൾക്കാർ. ഹോണടിയും ബഹളവും ട്രാഫിക് ബ്ലോക്കും കഴിഞ്ഞു അന്ന് എത്തിയപ്പോഴും ലേറ്റ് തന്നെ. വേഗം യൂണിഫോം മാറി സൂപ്രണ്ടിന്റെ കണ്ണുവെട്ടിച്ച് ജോലിയിൽ കയറി. ആദ്യത്തെ തിരക്കൊന്ന് കഴിഞ്ഞപ്പോൾ വല്ലതും കഴിക്കാനായി ഫുഡ്കോർട്ടിലേക്ക് പോയി. അവിടെ അതിലും തിരക്ക്. എന്തെങ്കിലും വാരിത്തിന്ന് തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ ആണ് വിജയൻ തന്റെ സുഹൃത്ത് രമേശിന്റെ കാര്യങ്ങൾ ശ്രദ്ധിച്ചത്. വിജയന്റെ അതേ ശമ്പളസ്കെയിലിൽ ജീവിക്കുന്ന സുന്ദരനും സുമുഖനും ആണ് രമേശൻ. രണ്ടുപേരും സൂപ്പർമാർക്കറ്റിലെ സെയിൽസ്മാൻ. സൂപ്രണ്ട് നാഴികയ്ക്ക് നാൽപതു വട്ടം പറയും നിന്നെക്കാൾ ചെറുപ്പം അല്ലേ രമേശ്, നിനക്ക് അവനെ കണ്ടുപഠിച്ചു കൂടെ, ലേറ്റായി വരികയോ കഴിക്കാതെ വന്നിട്ട് സമയം ചോദിച്ച് ഫുഡ് കോർട്ടിലേക്ക് ഓടുകയോ ഒന്നും ചെയ്യാറില്ലല്ലോ? അന്ന് വിജയൻ ഒരു തീരുമാനമെടുത്തു. രമേശനും ആയി അടുത്ത് ഇടപഴകണം. എങ്ങനെയാണ് ഇത് സാധിച്ചെടുക്കുന്നതെന്ന് ഒന്ന് പഠിക്കണം. മാസാവസാനം ആയാലും അവന്റെ ദിനചര്യകൾക്ക് യാതൊരു മാറ്റവുമില്ല. ആരോടും കടം ചോദിക്കാനോ കടം തന്നവർ അന്വേഷിക്കുമ്പോൾ മുങ്ങാനോ സൂപ്രണ്ടിന്റെ വായിലിരിക്കുന്നത് കേൾക്കാനോ ഒന്നും അവൻ ഇല്ല. അവനെ ഏൽപ്പിച്ച ജോലികൾ കൃത്യമായി ചെയ്യും.
നിനക്ക് നന്നാകാൻ രണ്ടുമാസം കൂടി ഞാൻ സമയം തരാം. എന്നിട്ടും നന്നായില്ലെങ്കിൽ പിന്നെ അടുത്തവർഷം നിന്നെ ഞാൻ ഇവിടുന്ന് ഓടിക്കും. വിജയന് സൂപ്രണ്ട് അന്ത്യശാസനം കൊടുത്തു. ഈ ജോലി ഉണ്ടായിട്ടു തന്നെ നന്നായി ജീവിക്കാൻ പറ്റുന്നില്ല. അപ്പോൾ ജോലി കൂടി പോയാലുള്ള അവസ്ഥ എന്തായിരിക്കും. വിജയൻ പതുക്കെ രമേശിന്റെ അടുത്തേക്ക് നീങ്ങി. "നിന്നെ കണ്ടു പഠിക്കാനാണ് സൂപ്രണ്ട് പറയുന്നത്. സത്യം പറ, നീ ഒരു സമ്പന്ന കുടുംബത്തിലെ അംഗം അല്ലേ വീട്ടുകാരുമായി പിണങ്ങി ഇവിടെ ജോലി ചെയ്യുകയല്ലേ?" ഇതു കേട്ട് രമേശൻ കുറേനേരം പൊട്ടിച്ചിരിച്ചു എന്നിട്ട് ചോദിച്ചു ആരാണ് ഈ മണ്ടത്തരം ഒക്കെ നിന്നോട് പറഞ്ഞത്. നിന്നെക്കാൾ സാമ്പത്തിക ഭദ്രത കുറഞ്ഞ കുടുംബത്തിലെ അംഗമാണ് ഞാൻ. പക്ഷേ ചില കുരുട്ടു ബുദ്ധികൾ പ്രയോഗിച്ച് ഇവിടെ സുഖമായി ജീവിച്ചു പോകുന്നു എന്നു മാത്രം. രമേശൻ തന്റെ ജീവിതത്തിൽ പ്രയോഗിക്കുന്ന ചില ബുദ്ധികൾ സുഹൃത്തിന് ഒന്നൊന്നായി പറഞ്ഞു കൊടുത്തു. വിജയന്റെ സംശയങ്ങൾ ഇതൊക്കെയായിരുന്നു. "വർഷത്തിലൊരിക്കൽ നീ ടൂർ പോയി സ്റ്റൈലായി അടിപൊളി ഫോട്ടോകൾ എഫ്ബി യിലും ഇൻസ്റ്റായിലും പോസ്റ്റ് ചെയ്യാറുണ്ടല്ലോ? തിരുവനന്തപുരത്തെ എല്ലാ പ്രമുഖ ഹോട്ടലുകളിലെ ഭക്ഷണത്തെ കുറിച്ചും നിനക്കറിയാം. നീ അതൊക്കെ കഴിച്ചിട്ടുണ്ട്. അതെങ്ങനെ? ഇവിടുന്ന് കിട്ടുന്ന ശമ്പളം കൊണ്ട് മാത്രം ഇതൊന്നും സാധിക്കില്ല എന്ന് ഉറപ്പുണ്ട്. ഒന്നുകിൽ രഹസ്യമായി നിനക്ക് വീട്ടിൽ നിന്ന് ആരോ പൈസ എത്തിക്കുന്നുണ്ട് അല്ലെങ്കിൽ മോഷണം."
എല്ലാം കേട്ട് ചിരിച്ച് രമേശൻ ഓരോന്നിനായി മറുപടി പറഞ്ഞു. ഇവിടുത്തെ ടൂറിസ്റ്റ് ബസിലെ ഓപ്പറേറ്റർ എന്റെ ഒരു ചങ്ക് ആണ്. അവൻ ചിലപ്പോൾ ടൂർ പോകാൻ ബസ്സില്‍ ആളു തികയാതെ വരുമ്പോൾ പകുതി റേറ്റിന് അല്ലെങ്കിൽ ചിലപ്പോൾ ഫ്രീ ആയി ഞങ്ങൾ ചില സുഹൃത്തുക്കളെ കൊണ്ടുപോകും. ഈ സ്ഥലങ്ങളൊക്കെ കണ്ട് അടിച്ചുപൊളിച്ചു എഫ്ബിയിലും ഇൻസ്റ്റായിലും ഫോട്ടോ പോസ്റ്റ് ചെയ്യും. പിന്നെ നല്ല ഹോട്ടലുകളിലെ ഭക്ഷണം. അത് ഇവിടത്തെ പള്ളിയിലെ കപ്പിയാർ എന്റെ ഒരു സുഹൃത്താണ്. മൂന്നും നാലും കല്യാണം ഉള്ള ദിവസങ്ങളിൽ വൈദീകർക്ക് ഏറ്റവും നല്ല ഭക്ഷണം പാഴ്സലായി ഏത് ഹോട്ടലിലാണ് സമ്പന്നർ ഊണ് ഏൽപ്പിച്ചിരിക്കുന്നത് അവിടെനിന്ന് കൊടുത്തയക്കും. വൈദീകൻ അത് വാഴ്ത്തി, പ്രാർഥന നടത്തി അനുഗ്രഹിച്ചു എന്ന് അറിയിക്കുമ്പോൾ ആണ് ഹോട്ടലിൽ സൽക്കാരം തുടങ്ങുക. മൂന്നും നാലും കല്യാണങ്ങൾ ഉണ്ടാകുമ്പോൾ ഒരു ഊണ് അല്ലേ അച്ചന് കഴിക്കാൻ പറ്റുകയുള്ളൂ. ബാക്കി മിച്ചം വരുന്ന അടിപൊളി ഫുഡ് ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ കൂടി കഴിച്ച് തീർക്കും. തീ വില കൊടുത്ത് പിസയും ബർഗറും ഷവർമ്മയും ഒക്കെ ദിവസവും ആരെങ്കിലും കഴിക്കുമോ? ഞാൻ സ്ഥിരം ആയി വീട്ടിലെന്തെങ്കിലും പാചകം ചെയ്യും. അതുതന്നെ ഉച്ചയ്ക്ക് കൊണ്ടുവരും. പിന്നെ ഒന്നാം തീയതി മാത്രം ഒന്ന് കൊതി തീർക്കാൻ ഇതൊക്കെ ഒന്നു രുചിച്ചു നോക്കും അത്രതന്നെ.
രമേശൻ എന്നും കൈയ്യിൽ ഒരു ഹെൽമെറ്റ് തൂക്കിയാണ് വരിക. പക്ഷേ വണ്ടി ഓടിക്കുന്നത് കണ്ടിട്ടില്ല. സ്വന്തമായി വണ്ടി ഇല്ലാത്ത നീ എന്തിനാണ് ദിവസവും ഹെൽമറ്റ് തൂക്കിക്കൊണ്ടു വരുന്നത് എന്ന ചോദ്യത്തിന്റെ മറുപടി കേട്ടാണ് വിജയൻ സ്തബ്ധനായിപ്പോയത്. വീട്ടിൽ നിന്ന് സൂപ്പർമാർക്കറ്റിലേക്ക് 8 കിലോമീറ്റർ ദൂരമുണ്ട്. ബസ്സും ഉണ്ട്. പക്ഷേ ഞാൻ കുറച്ചു രൂപ കൂട്ടി വച്ചു ആദ്യം തന്നെ ഒരു ഹെൽമറ്റ് വാങ്ങി. വീട്ടിൽ നിന്ന് ഇറങ്ങി ഹെൽമറ്റുമായി നിന്ന് ഇരുചക്രവാഹനത്തിൽ ഒറ്റയ്ക്ക് വരുന്നവരോട് ലിഫ്റ്റ് ചോദിക്കും. സന്മനസ്സുള്ളവർ നിർത്തും. ഉടനെ ഹെൽമറ്റ് വച്ച് കയറും. സൂപ്പർ മാർക്കറ്റിന് അടുത്ത് ഇറങ്ങും. രണ്ടുകൂട്ടർക്കും ചേതമില്ലാത്ത ഒരുപകാരം.തിരിച്ചു പോകുമ്പോഴും അങ്ങനെ തന്നെ. വണ്ടിക്കൂലി ഇനത്തിൽ അങ്ങനെ ഒരു തുക ഞാൻ മാറ്റും. പെട്രോൾ ചാർജ്, സ്കൂട്ടറിന്റെ ഇ.എം.ഐ., ഇൻഷൂറൻസ്, ടാക്സ്, പൊല്യൂഷൻ പേപ്പറുകൾ ശരിയാക്കൽ, A. I.ക്യാമറ കണ്ടുപിടിച്ച് നമുക്ക് പോസ്റ്റലായി വരുന്ന പിഴകൾ…. ഈ വക നൂലാമാലകൾ ഒക്കെ ഞാൻ ഒറ്റയടിക്ക് അങ്ങ് ഒഴിവാക്കി. നിന്നെ പോലുള്ള മണ്ടന്മാർ ഇതൊക്കെ സഹിച്ച് വണ്ടിയോടിക്കുന്നു. എന്നെ പോലുള്ള ബുദ്ധിമാന്മാർ ഒരു ഹെൽമറ്റ് മാത്രം വാങ്ങി സുഖമായി ജീവിക്കുന്നു.
"അയ്യേ!, സ്ഥിരമായി ഇങ്ങനെ ലിഫ്റ്റ് ചോദിച്ചാൽ നമ്മൾ ഒരിക്കൽ എങ്കിലും പിടിക്കപ്പെടില്ലേ?" എന്ന ചോദ്യത്തിന് വിജയന്റെ മറുപടി ആദ്യദിവസം എട്ടരയ്ക്ക് ഇറങ്ങും. പിന്നത്തെ ദിവസം എട്ടുമണിക്ക്. അങ്ങനെ മാറിമാറി സമയങ്ങളിൽ ആണ് ഞാൻ ഇറങ്ങുക എന്ന്. പിന്നെ ഹെൽമറ്റ് വയ്ക്കുന്നതോടെ നമ്മുടെ മുഖം ആരും കാണുന്നില്ലല്ലോ. പക്ഷേ രമേശൻ ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു. രണ്ടുവർഷം ഞാൻ കുറച്ച് കഷ്ടപ്പെട്ടാൽ എന്താ ഞാൻ ഒരു ബൈക്ക് മുഴുവൻ തുക അടച്ച് വാങ്ങിക്കാൻ പോവുകയാണ് എന്ന്.
കുളിച്ചു വൃത്തിയായി കുറിയും തൊട്ട് ഹെൽമറ്റും ആയി നിന്ന് ലിഫ്റ്റ് ചോദിക്കുന്ന ഒരു ചെറുപ്പക്കാരന് ആരും ലിഫ്റ്റ് കൊടുക്കുമത്രേ! ഇന്നാള് ഒരു ദിവസം രമേശന് ലിഫ്റ്റ് കൊടുത്തത് ഒരു പെൺകുട്ടി ആണെന്ന് കൂടി കേട്ടപ്പോൾ വിജയന് സമനില തെറ്റുമെന്ന അവസ്ഥയായി. ഇനി ഇവർ പ്രണയിച്ച് കല്യാണം കഴിച്ചു രണ്ടു പേരും കൂടി ബൈക്കിൽ ജോലിക്ക് വരുന്ന കാര്യം ആലോചിച്ചപ്പോൾ വിജയന് പെരുവിരലിൽ നിന്ന് ഒരു തരിപ്പ് അരിച്ചു കയറി. ആദ്യം ഇരുന്നിട്ട് വേണം കാൽ നീട്ടാൻ. ജോലി കിട്ടി എന്ന് അറിഞ്ഞ ഉടനെ നീ ഓടിപ്പോയി ലോണെടുത്ത് ഒരു ഇരുചക്രവാഹനം സ്വന്തമാക്കി. വണ്ടിയുടെ യഥാർഥ വിലയും അതിന്റെ ഇരട്ടി തുക പലിശ അടക്കം അടച്ചാൽ ആണ് നിനക്ക് ഇനി അത് സ്വന്തമാകാൻ പോകുന്നത്. എത്ര വരുമാനം ഉണ്ടായാലും കൃത്യമായ സമ്പാദ്യശീലമില്ല എങ്കിൽ കാര്യമില്ല. നീ ചോദിച്ചില്ലേ സ്ഥിരമായി ലിഫ്റ്റ് ചോദിച്ചാൽ നമ്മളെ ആളുകൾ കളിയാക്കില്ലേ എന്ന്. നീ അറിയുന്നില്ല നിന്നെക്കുറിച്ച് ഇവിടെ സഹപ്രവർത്തകർ പറയുന്നത്. മാസാവസാനം ആയി വിജയൻ കടം ചോദിക്കാൻ വരുമേ ആരും കൊടുക്കരുത്. അവൻ ധൂർത്തൻ ആണ് എന്നൊക്കെ പറയുന്നത് എത്രയോ പ്രാവശ്യം ഞാൻ എന്റെ ചെവിയിൽ കേട്ടിരിക്കുന്നു. ഞാൻ ലിഫ്റ്റ് ചോദിക്കുമ്പോൾ സന്മനസ്സുള്ളവർ നിർത്തുന്നു അതിൽ കയറി പോകുന്നു. അല്ലെങ്കിൽ ചിലപ്പോൾ നടന്നും പോകേണ്ടി വന്നിട്ടുണ്ട്.
ഒക്ടോബർ 30. ഈ സമ്പാദ്യദിനത്തിൽ തന്നെ വിജയൻ വരവ് അറിഞ്ഞു ചെലവ് നടത്താൻ തീരുമാനിച്ചു. ഒപ്പം രമേശിന്റെ ചില ബുദ്ധികളും ഉപദേശങ്ങളും കൂടെ കൂട്ടാൻ തീരുമാനിച്ചു. “നീ ഈ തല അധികം വെയിലു കൊള്ളിക്കരുത്. എപ്പോഴും ഹെൽമെറ്റ് വച്ചു നടക്കണം” എന്ന് തിരിച്ചൊരു ഉപദേശവും കൊടുത്ത് തന്നെക്കാൾ പ്രായം കുറഞ്ഞ രമേശനെ നന്നായി ഒന്ന് തൊഴുത് വിജയൻ സ്ഥലം വിട്ടു. നമുക്ക് കാത്തിരുന്ന് കാണാം!