അൻപതുകാരിയായ വയ്യാത്ത മകൾ, ഓരോ നിമിഷവും മകൾക്കായി ചെലവിടുന്ന എൺപതുകാരനായ അച്ഛൻ
മോളോടുള്ള ഒരു അച്ഛന്റെ അടങ്ങാത്ത വാത്സല്യം ഞാനാ കണ്ണുകളിൽ കണ്ടു. മകളുടെ അസുഖത്തെക്കുറിച്ചോ പോരായ്മകളെ കുറിച്ചോ ആ അച്ഛൻ വേവലാതിപ്പെട്ടില്ല, മറിച്ച് അവളെ കൂടുതൽ കൂടുതൽ ചേർത്തുപിടിച്ചു.! അഭിമാനത്തോടെ!!! മനസ്സുകൊണ്ട് ഞാൻ ആ കാൽക്കൽ ഒന്ന് തൊട്ടു.

ഒരു ഉച്ചനേരത്ത് ഓ പിയിൽ ഇരിക്കുകയായിരുന്നു ഞാൻ. പതിവുപോലെ ഇന്നും ഒരുപാട് പേഷ്യൻസ് ഉണ്ട്. രോഗവിവരങ്ങളും വീട്ടുവിശേഷങ്ങളും ആവലാതികളും ആധികളുമായി ഒരുപറ്റം മനുഷ്യർ. അപ്പോഴാണ് ബഹളത്തോടെ രണ്ടുമൂന്നുപേർ ഓപിയിലേക്ക് ഇടിച്ചു കയറിയത്. ചീട്ടെടുക്കാൻ ഒന്നും മെനക്കെടാതെ വന്നയുടനെ അകത്തു കയറിയതിൽ എനിക്ക് അൽപം ഈർഷ്യ തോന്നാതിരുന്നില്ല. ഒരു അച്ഛനും അമ്മയും അവരുടെ മധ്യവയസ്കയായ മകളും.! അച്ഛനും അമ്മയ്ക്കും എൺപതിനോടടുത്ത് പ്രായം കാണണം. മകൾക്ക് അൻപതു കഴിഞ്ഞു. സംസാരശേഷിയില്ല. കേൾവി ശക്തി ഇല്ല. ചെറിയതോതിൽ ബുദ്ധിയും മന്ദീഭവിച്ചിരിക്കുന്നു. 'മോൾ ഒന്ന് തെന്നി വീണു'.. അമ്മയുടെ മുഖത്ത് ആശങ്ക. മകൾ ആകട്ടെ ചിണുങ്ങിക്കരയുന്നതിനോടൊപ്പം ഇടുപ്പിൽ തുടരെത്തുടരെ തടവുന്നുണ്ട്. എന്താ എങ്ങനെ എന്നൊന്നും അറിയില്ല. അവർക്കാണെങ്കിൽ സംസാരിക്കാനും കഴിയില്ലല്ലോ. ഞാൻ അകത്തെ മുറിയിൽ കൊണ്ടുപോയി വിശദമായി പരിശോധിച്ചു. ചെറിയ ചതവുണ്ട്. പൊട്ടൽ ഉണ്ടോ എന്ന് സംശയം.
'ഒരു എക്സറേ എടുക്കണം'. ഞാൻ ചീട്ടിൽ എഴുതി കൊടുത്തു. അതും വാങ്ങി അവർ പോയി. മണിക്കൂറുകൾ കടന്നുപോയി. വാതിൽക്കൽ വീണ്ടും അവർ പ്രത്യക്ഷപ്പെട്ടു. അവരുടെ കൈയ്യിൽ നിന്നും എക്സ്-റേ ഷീറ്റ് വാങ്ങി ഞാൻ നോക്കി. ആ നേരം അത്രയും ആ അച്ഛനും അമ്മയും എന്നെത്തന്നെ വളരെ ഉദ്വേഗത്തോടെ നോക്കുകയായിരുന്നു. 'പൊട്ടൽ ഒന്നുമില്ല. പേടിക്കാനില്ല' എന്ന എന്റെ ഒരൊറ്റ വാചകത്തിൽ ആ കണ്ണുകൾ പ്രകാശമാനമായി. അച്ഛൻ എന്നെ കൈകൂപ്പി തൊഴുതു. 'നന്ദി ഡോക്ടറെ. ഈയൊരു വാക്ക് കേൾക്കാൻ ഞാൻ പ്രാർഥിക്കുകയായിരുന്നു. സമാധാനമായി.!!' നരച്ച കണ്ണിൽ പൂത്തിരി കത്തി. 'എല്ലാം ദൈവത്തിന്റെ കൈയ്യിലല്ലേ..'! ഞാൻ പുഞ്ചിരിച്ചു. അത്രയും നേരം കണ്ട ആളേ അല്ലായിരുന്നു പിന്നെ അയാൾ!!! വളരെ അഭിമാനത്തോടുകൂടി അയാൾ പറഞ്ഞു തുടങ്ങി.
'ഞാനും എന്റെ മോളും വല്യ കൂട്ടാണ്.! ഞങ്ങൾ ഒരുമിച്ചിരുന്ന് വർത്തമാനം പറയും. ചോറും കറിയും വച്ചു കളിക്കും. പാട്ടുപാടും. ഞാൻ ഉരുട്ടി കൊടുത്താലേ അവൾ ഉണ്ണൂ.! എന്റെ കൂടെയാ കിടന്നുറങ്ങുന്നേ! രണ്ടു വയസ്സുകാരിയുടെ അച്ഛൻ എന്ന പോലെയാണ് അയാളുടെ സംസാരം. മോളോടുള്ള ഒരു അച്ഛന്റെ അടങ്ങാത്ത വാത്സല്യം ഞാനാ കണ്ണുകളിൽ കണ്ടു. മകളുടെ അസുഖത്തെക്കുറിച്ചോ പോരായ്മകളെ കുറിച്ചോ ആ അച്ഛൻ വേവലാതിപ്പെട്ടില്ല, മറിച്ച് അവളെ കൂടുതൽ കൂടുതൽ ചേർത്തുപിടിച്ചു.! അഭിമാനത്തോടെ!!! മനസ്സുകൊണ്ട് ഞാൻ ആ കാൽക്കൽ ഒന്ന് തൊട്ടു. ഉയർന്ന വിദ്യാഭ്യാസവും കൈ നിറയെ പണവും നാടൊട്ടുക്കും പേരും പ്രശസ്തിയും ഉള്ള എത്രയോ പേർ തോറ്റു പോകുന്നിടത്ത് ഈ അച്ഛൻ വാനോളം ഉയർന്നുനിൽക്കുന്നു! പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിലും തന്റെ ജീവനുള്ളിടത്തോളം കാലം അയാളാ മോളെ പൊന്നുപോലെ നോക്കും എന്ന് തീർച്ച.! ഒരു നിമിഷം ഞാൻ എന്റെ അച്ഛനെ ഓർത്തുപോയി. നഷ്ടപ്പെട്ട ബാല്യകാലത്തേക്ക് ഒരു തിരിച്ചുപോക്കിനായി വൃഥ ശ്രമിച്ചുകൊണ്ട് കസേരയിൽ ചാഞ്ഞിരുന്ന് കണ്ണുകൾ അടച്ചു...!