നിങ്ങളുടെ ഓരോ ആഘോഷങ്ങളിൽ പങ്കാളി ആകുമ്പോഴും എന്റെ ആഘോഷങ്ങൾ എന്നേ അസ്തമിച്ചിരുന്നു. ഒരു വർണപട്ടമായി വാനിൽ ഉയർന്ന് പറക്കാൻ ജീവിതത്തിന്റെ ഇടവേളകളിൽ ആശിച്ചിരുന്നു. സ്വപ്നങ്ങൾ... സന്തോഷങ്ങൾ.. വഴിയിലെവിടെയോ കളഞ്ഞു പോയ മഷിതണ്ട് പോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയപ്പെട്ടവനെ, ഇത് പോയകാലത്തിന്റെ വസന്തം പേറുന്ന ഒരുവളുടെ ജൽപനം ആയി കരുതാതിരിക്കുക. തീഷ്ണമായ ദുഃഖങ്ങൾക്കിടയിലും ഒരു ഉപകരണമെന്നപോലെ നിങ്ങൾക്ക് വേണ്ടി ജീവിക്കുന്നവൾ, ഞാൻ എനിക്ക് വേണ്ടി ഇപ്പോഴെങ്കിലും എഴുതിയില്ലെങ്കിൽ പിന്നീട് ഇനി എപ്പോഴാണ്.. എന്റെ ഒരു സന്തോഷങ്ങൾക്കും ഞാൻ മുൻഗണന നൽകിട്ടില്ല. നിങ്ങളുടെയും മക്കളുടെയും സന്തോഷങ്ങളും, സന്താപങ്ങളും എന്റേതായി ഞാൻ കണ്ടു. നിങ്ങൾ കൊണ്ടുവരാറുള്ള ആഭരണങ്ങൾ, വസ്ത്രങ്ങൾ ഞാൻ ധരിച്ചു. നിങ്ങൾക്ക് ആവശ്യം ഉള്ളപ്പോൾ മാത്രം ഞാൻ നിങ്ങളുടേതായി. പ്രത്യേക സന്ദർഭങ്ങളിൽ അല്ലെങ്കിൽ ചില നിമിഷാർദ്രങ്ങളിൽ എനിക്ക് സ്നേഹം ലഭിച്ചു. പക്ഷെ അതും ഒരു കീഴ്പ്പെടുത്തലിന്റെ ഭാഗമാണെന്ന് തിരിച്ചറിയുവാൻ വൈകി. 

ആൾക്കൂട്ടത്തിൽ തനിയെ എന്നപോലെ വീടിന്റെ അകത്തളങ്ങളിൽ ഒറ്റപ്പെട്ട് ഉരുകി.. പതിയെ പതിയെ ഞാൻ എന്നിലേക്ക് മാത്രമായി ചുരുങ്ങാൻ തുടങ്ങി. കരയാനുള്ള ശക്തി നഷ്ടപ്പെട്ടു, മിഴിനീര് വറ്റി.. മനസ്സിൽ ചുടുചോര കിനിഞ്ഞു തുടങ്ങി. നിങ്ങളുടെ ഓരോ ആഘോഷങ്ങളിൽ പങ്കാളി ആകുമ്പോഴും എന്റെ ആഘോഷങ്ങൾ എന്നേ അസ്തമിച്ചിരുന്നു. ഒരു വർണപട്ടമായി വാനിൽ ഉയർന്ന് പറക്കാൻ ജീവിതത്തിന്റെ ഇടവേളകളിൽ ആശിച്ചിരുന്നു. സ്വപ്നങ്ങൾ... സന്തോഷങ്ങൾ.. വഴിയിലെവിടെയോ കളഞ്ഞു പോയ മഷിതണ്ട് പോലെ എന്റെ യൗവനവും അവസാനിച്ചിരിക്കുന്നു. മക്കൾ അവർ മാത്രമായുള്ള ലോകത്തേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ ലോകത്തും വിരാജിക്കുന്നു. ഞാനോ.. 

ADVERTISEMENT

കൂട്ടിനുള്ളത് ഇപ്പൊ കുട്ടികാലത്തെ ഓർമ്മകൾ മാത്രമാണ്.. ഓരോ തവണ അയവിറക്കുമ്പോഴും മാധുര്യം കൂടുന്ന ഓർമ്മകൾ. പറയാൻ മറന്നു വച്ച വാക്കുകൾ, സ്വന്തമാക്കാൻ ആഗ്രഹിച്ച സ്വപ്നങ്ങൾ എന്നെങ്കിലും എഴുതണം എന്ന് കരുതി സൂക്ഷിച്ചു വെച്ച അക്ഷരങ്ങൾ... എല്ലാം ചില്ലുകൂട്ടിൽ അടച്ച കിളിയെ പോലെ.. പിറുപിറുക്കുന്നുണ്ട്. ഞാൻ സ്വയം ഒഴിഞ്ഞു പോകുന്നു... ഒപ്പം എന്റെ മുപ്പത് വർഷത്തെ ഓർമകളുടെ, അഴിഞ്ഞു തുടങ്ങിയ ബന്ധങ്ങളുടെ ഭാരം ഇറക്കി വെച്ച്, സകല ദുഃഖങ്ങളും കഴുകി.. ഞാൻ പടിയിറങ്ങുന്നു... ഒരിക്കലും തിരിച്ചു വരാത്ത പടിയിറക്കം.

English Summary:

Malayalam Short Story ' Padiyirakkam ' Written by Binoj C. P.