താളത്തിനൊത്ത് തുള്ളുന്ന ഇലകൾ – പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത
വെയിൽ കനക്കുമ്പോൾ വാടാതിരിക്കുവാൻ വേരാഴമെത്തുന്ന ശ്വാസവേഗങ്ങളെ ധ്യാനിച്ചുണർത്തൂ... കാർന്നു തിന്നാന - ടുക്കുന്നൊരാർത്തികൾ നീർ ഞരമ്പിനാൽ ബലം വെച്ചൊടുക്കൂ വേര് നേരിനെ പ്രാർഥിച്ചെടുക്കൂ... പൂക്കളെ കൺപാർത്ത് പഴുത്തും കരിഞ്ഞും അടരുന്നതൊക്കെ മറക്കൂ.. ഉള്ളിലേറ്റൂ

വെയിൽ കനക്കുമ്പോൾ
വാടാതിരിക്കുവാൻ
വേരാഴമെത്തുന്ന
ശ്വാസവേഗങ്ങളെ
ധ്യാനിച്ചുണർത്തൂ...
കാർന്നു തിന്നാന -
ടുക്കുന്നൊരാർത്തികൾ
നീർ ഞരമ്പിനാൽ
ബലം വെച്ചൊടുക്കൂ
വേര് നേരിനെ
പ്രാർഥിച്ചെടുക്കൂ...
പൂക്കളെ കൺപാർത്ത്
പഴുത്തും കരിഞ്ഞും
അടരുന്നതൊക്കെ മറക്കൂ..
ഉള്ളിലേറ്റൂ ഗന്ധബോധവിശ്രാന്തി
ശാന്തിമന്ത്രം ഉരുവിട്ടിരിക്കൂ..
തളിരിലകൾ
തരളജീവിതകാന്തികൾ
വെറുതെ തുള്ളിച്ച്
രസിച്ചാർത്തു വീശുന്നു
ജീവനകലയുടെ
മാന്ത്രികൻ കാറ്റ് !