കാലമെത്ര മാറിയാലും – രാജി എഴുതിയ കവിത
യുദ്ധമേ നീയെന്തു നേടുന്നുപാരിൽ കൊടിയ വിദ്വേഷത്തിൻ വിത്തു പാകുന്നു രാജ്യങ്ങൾ തമ്മിൽ ബലാബലം നോക്കുന്നു പാരിൽ നിരപരാധികൾ വീണു പിടയുന്നു വിശ്വസമാധാനം തല്ലിക്കെടുത്തുന്നു ഭീതി തൻ വലയാകേ വിരിക്കുന്നു മ൪ത്ത്യ൪ വീണു പിടയുന്നു ചുറ്റിലും അമ്മമാർ കുഞ്ഞുങ്ങൾ അനാഥരായീടുന്നു നാടും നഗരവും നിന്നു

യുദ്ധമേ നീയെന്തു നേടുന്നുപാരിൽ
കൊടിയ വിദ്വേഷത്തിൻ വിത്തു പാകുന്നു
രാജ്യങ്ങൾ തമ്മിൽ ബലാബലം നോക്കുന്നു
പാരിൽ നിരപരാധികൾ വീണു പിടയുന്നു
വിശ്വസമാധാനം തല്ലിക്കെടുത്തുന്നു
ഭീതി തൻ വലയാകേ വിരിക്കുന്നു
മ൪ത്ത്യ൪ വീണു പിടയുന്നു ചുറ്റിലും
അമ്മമാർ കുഞ്ഞുങ്ങൾ അനാഥരായീടുന്നു
നാടും നഗരവും നിന്നു കത്തുന്നു
വൻ ശക്തികൾ ചേരി തിരിയുന്നു
വീര വാദങ്ങൾ പലതും മുഴങ്ങുന്നു
റോക്കറ്റ് മിസ്സൈലുകൾ ചീറിപ്പായുന്നു
വൻ കെട്ടിടങ്ങൾ നിലംപൊത്തീടുന്നു
ആരുമാരും ജയിക്കുന്നുമില്ല
ആരുമാരും തോൽക്കുന്നുമില്ല
ഭീകരവാദവും, വാദികളും
നിസ്സഹായമ൪ത്ത്യരെ മുതലെടുക്കുന്നു
ഒരുതരി തീകൊണ്ടു തുടക്കമിടുന്നു
ഒരഗ്നിഗോളമായ് അതിനെ മാറ്റീടുന്നു
കാലമെത്ര മാറിയാലും
നിൻ വേഷപ്പക൪ച്ച ഒന്നുപോലെ
നേടുന്നില്ല നീ ഒന്നുമെന്നാൽ
നഷ്ടപ്പെടുന്നതിന്നന്തമില്ല