നിശാനിയമം – സുനിൽരാജ്സത്യ എഴുതിയ കവിത
കലണ്ടർ താളിലെ തിയതികളിലേക്ക്- കണ്ണെത്തിക്കുവാനാകാതെ, മതിലിൽ തൂങ്ങിയ ഘടികാരസൂചിയിലെ, സമയാക്കങ്ങളിലേക്ക് മാത്രം നോക്കി- ശാസ്ത്രം കുടിച്ച് ചുവന്ന കണ്ണുകൾ! തണ്ടൊടിഞ്ഞ ചീര പോലെ അഹന്തകൾ വാടിക്കിടക്കുന്നു. ആശവറ്റിയ മനസ്സുപോലെ വീഥികൾ വരണ്ടിരിക്കുന്നു. ഗ്രീഷ്മത്തിന്റെ തീ നാവുകൾ നക്കിയ ഭൂമിയുടെ

കലണ്ടർ താളിലെ തിയതികളിലേക്ക്-
കണ്ണെത്തിക്കുവാനാകാതെ,
മതിലിൽ തൂങ്ങിയ ഘടികാരസൂചിയിലെ,
സമയാക്കങ്ങളിലേക്ക് മാത്രം നോക്കി-
ശാസ്ത്രം കുടിച്ച് ചുവന്ന കണ്ണുകൾ!
തണ്ടൊടിഞ്ഞ ചീര പോലെ
അഹന്തകൾ വാടിക്കിടക്കുന്നു.
ആശവറ്റിയ മനസ്സുപോലെ
വീഥികൾ വരണ്ടിരിക്കുന്നു.
ഗ്രീഷ്മത്തിന്റെ തീ നാവുകൾ നക്കിയ
ഭൂമിയുടെ മാറിടവും വറ്റി കരിഞ്ഞു!
തൊണ്ട വരണ്ട കിളികളുടെ പാട്ടുകളെ-
മനുഷ്യനൊമ്പരങ്ങളുടെ നിശ്വാസങ്ങൾ, അണച്ചു.
വിഷപ്പാമ്പുകൾ മാത്രം ഇഴയുന്നുണ്ടായിരുന്നു,
വിധി കാത്തിരിക്കുന്ന നാളെയുടെ
പ്രാർഥനകളിലേക്ക്!!