തിരിഞ്ഞൊന്നു നോക്കാതെ – സുമ രവീന്ദ്രൻ എഴുതിയ കവിത
മരണമൊരു നിഴലായ് പിന്തുടരുന്നതറിയുന്നവർ ജീവിതത്തെ തിരിച്ചുകിട്ടാൻ ഒരു നിമിഷമെങ്കിലും കൊതിക്കും ചെയ്തുപോയ പാപപുണ്യത്തിൻ വ്യർഥമായ കണക്കെടുപ്പിൽ തിരിച്ചുകിട്ടാത്ത കാലത്തിനായ് പിന്നിലേക്ക് വീണ്ടും നടക്കേണം സ്വപ്നക്കൂട്ടിലൊളിപ്പിച്ച മയിൽപ്പീലിത്തണ്ടുകളും എണ്ണിത്തീർക്കാനാകാത്ത മഞ്ചാടിമണികളും

മരണമൊരു നിഴലായ്
പിന്തുടരുന്നതറിയുന്നവർ
ജീവിതത്തെ തിരിച്ചുകിട്ടാൻ
ഒരു നിമിഷമെങ്കിലും കൊതിക്കും
ചെയ്തുപോയ പാപപുണ്യത്തിൻ
വ്യർഥമായ കണക്കെടുപ്പിൽ
തിരിച്ചുകിട്ടാത്ത കാലത്തിനായ്
പിന്നിലേക്ക് വീണ്ടും നടക്കേണം
സ്വപ്നക്കൂട്ടിലൊളിപ്പിച്ച
മയിൽപ്പീലിത്തണ്ടുകളും
എണ്ണിത്തീർക്കാനാകാത്ത
മഞ്ചാടിമണികളും കൂട്ടിവെയ്ക്കാം
അനാഥർക്ക് സനാഥത്വമേകാം
യാചകർക്ക് ദാനമേകാം
വാക്കുകളിൽ കരുണയാകാം
പ്രവൃത്തികളിൽ നന്മയേകാം
ഹൃദയരാഗം പകുത്തുനൽകാം
നിർമ്മലസ്നേഹം നുകർന്നുനോക്കാം
അനുരാഗകയത്തിൽ മുങ്ങിവരാം
ഓർമ്മകളെല്ലാം താഴിട്ടുപൂട്ടാം
ഉത്സവപ്പറമ്പിൻ ആരവത്തിൽ
കഥകളി കൺനിറയെ കണ്ടുവരാം
പൂവിനോടും കിളികളോടും
ആരുമറിയാത്ത കഥകൾചൊല്ലാം
എത്രകേട്ടാലും മതിവരാത്തൊരു
സർഗ്ഗസംഗീതത്തിൽ അലിഞ്ഞുചേരാം
പ്രിയരോടൊത്തു കൂട്ടുകൂടവേ
തിരിഞ്ഞൊന്നുനോക്കാതെ യാത്രപോകാം.....