മാരിവില്ലിന്റെ നിറങ്ങളെ പ്രസവിക്കുന്ന വള – സതീഷ് കളത്തിൽ എഴുതിയ കവിത
കയ്യിലാദ്യം ചേക്കേറിയതൊരു കുപ്പിവളയായിരുന്നു; മാരിവില്ലിന്റെ നിറങ്ങളെ മാറിൽ ഒളിപ്പിച്ചൊരു 'കറുത്ത വള!' അന്നത്തെ രാപകലുകൾ ഉഴുതുമറിച്ച വയലിൽ നിറയെ നിറമുള്ള സ്വപ്നങ്ങളെ വിളയിച്ച വള! പിണക്കം പിണഞ്ഞേതോ രാത്രിയിൽ, ഇണക്കംവിട്ട്, തകർന്നുപോയതാണ് ആ വള. ഇന്ന്, പല രാത്രികളിലും കൈയ്യിൽ കിടക്കുന്ന

കയ്യിലാദ്യം ചേക്കേറിയതൊരു
കുപ്പിവളയായിരുന്നു;
മാരിവില്ലിന്റെ നിറങ്ങളെ
മാറിൽ ഒളിപ്പിച്ചൊരു 'കറുത്ത വള!'
അന്നത്തെ രാപകലുകൾ
ഉഴുതുമറിച്ച വയലിൽ നിറയെ
നിറമുള്ള സ്വപ്നങ്ങളെ വിളയിച്ച വള!
പിണക്കം പിണഞ്ഞേതോ രാത്രിയിൽ,
ഇണക്കംവിട്ട്, തകർന്നുപോയതാണ്
ആ വള.
ഇന്ന്, പല രാത്രികളിലും
കൈയ്യിൽ കിടക്കുന്ന സ്വർണ്ണത്തടവള
കുപ്പിവളയാകുന്നു;
'കറുത്തൊരു കുപ്പിവള!'
അത്,
മാരിവില്ലിന്റെ നിറങ്ങളെ
പ്രസവിച്ചുകൊണ്ടേയിരിക്കുന്നു..!