നെല്ലും പതിരും – അജീഷ് മോഹൻ എഴുതിയ കവിത
നെല്ലും പതിരും തിരിയാത്ത കാലത്തിൽ അപ്പൻ നട്ടൊരു നാഴിവിത്തു. വർഷം ചതിക്കാത്ത കാലത്തു ഉഴുതു വളമേകി വിത്തിറക്കി മുപ്പത്തി മുക്കോടി തേവരെ കുമ്പിട്ടു എൻ അപ്പൻ- വിതച്ചൊരു നാഴി വിത്തു. കാക്കയും കൊക്കും വരാതെങ്ങനെ കാവലായി നിന്നൊരാൾ വേനലും മഴയേയും ചാരേ ചേർത്തൊരപ്പൻ. തുലാവർഷം നാളിലായി നെൽ

നെല്ലും പതിരും
തിരിയാത്ത കാലത്തിൽ
അപ്പൻ നട്ടൊരു നാഴിവിത്തു.
വർഷം ചതിക്കാത്ത കാലത്തു
ഉഴുതു വളമേകി വിത്തിറക്കി
മുപ്പത്തി മുക്കോടി തേവരെ
കുമ്പിട്ടു എൻ അപ്പൻ-
വിതച്ചൊരു നാഴി വിത്തു.
കാക്കയും കൊക്കും വരാതെങ്ങനെ
കാവലായി നിന്നൊരാൾ
വേനലും മഴയേയും
ചാരേ ചേർത്തൊരപ്പൻ.
തുലാവർഷം നാളിലായി
നെൽ നാമ്പിനെ മാറോടു
പുണർന്നൊരപ്പൻ
മക്കളെ കാപ്പവൻ ഈശ്വരൻ
എങ്കിൽ കതിർ കുലയെ
പടച്ചവൻ കർഷകനപ്പൻ...
ചേറിൽ ചവുട്ടി പൊൻ കതിർ
വിളയിച്ചു മാനവനു ഊട്ടി
കഴിയുന്നൊരാൾ -
കൊയ്ത നെല്ല് പനമ്പായിൽ
നിറച്ചു നിർവൃതി കൊണ്ടൊരാൾ.
പല നാൾക്കൊടുവിൽ ..?
ഒറ്റയ്ക്ക് യാത്രയായി
വരമ്പത്തു ഞാനും നെൽവയലും
ബാക്കി... പൊന്നു വിളയിച്ചു
ജീവനം കൊതിച്ചപ്പൻ-
അധികാരികൾ കുരുക്കിന്റെ
നാടയിൽ പിടഞ്ഞമർന്നു ...
അന്നം മുടങ്ങുന്ന കാലത്തു മാത്രമേ
അപ്പന്റെ ആത്മാവ്
ഇനി നാളെയുടെ വിത്തിറക്കു
ഇനിയും തിരിയാത്ത അധികാര
കോമരങ്ങളെ.. കണ്ണടച്ചാലും.