എന്റെ അച്ഛൻ – രാജി ബിനേഷ് എഴുതിയ കവിത
ഓർമ്മതൻ പൂമരം ആടിയുലഞ്ഞപ്പോൾ കാറ്റെയ്‌ത നീർമണി മുത്ത് കണ്ണിൽ പതിച്ചെന്റെ കവിളിൽ തലോടി നെഞ്ചകതീയിൽ ഹവിസ്സായി പൊങ്ങിപ്പറന്നൊരാ ധൂമങ്ങൾക്കാകെയും അച്ഛന്റെ സ്നേഹ സുഗന്ധം തോളിൽ കിടത്തി തലോടിയെൻ ശ്വാസത്തെ കാത്തപ്പോൾ ഞാൻ കൊണ്ട ഗന്ധം കാലത്തിനൊപ്പം നടന്നു തെളിയുവാൻ നേർവഴി കാട്ടിയ പുണ്യം മാതാ

ഓർമ്മതൻ പൂമരം ആടിയുലഞ്ഞപ്പോൾ
കാറ്റെയ്‌ത നീർമണി മുത്ത്
കണ്ണിൽ പതിച്ചെന്റെ കവിളിൽ തലോടി
നെഞ്ചകതീയിൽ ഹവിസ്സായി
പൊങ്ങിപ്പറന്നൊരാ ധൂമങ്ങൾക്കാകെയും
അച്ഛന്റെ സ്നേഹ സുഗന്ധം
തോളിൽ കിടത്തി തലോടിയെൻ ശ്വാസത്തെ
കാത്തപ്പോൾ ഞാൻ കൊണ്ട ഗന്ധം
കാലത്തിനൊപ്പം നടന്നു തെളിയുവാൻ
നേർവഴി കാട്ടിയ പുണ്യം
മാതാ പിതാ ഗുരു രാജ്യം ദൈവം എന്നെന്നെ
തിരുത്തിയ ജ്ഞാനം
നന്മയെന്നാൽ അച്ഛൻ സ്നേഹമെന്നാൽ അച്ഛൻ
കലാകാരൻ ആരെന്നാൽ അച്ഛൻ
വിനയമതച്ഛൻ സൗമ്യവും അച്ഛൻ
മൃദുഭാഷിയാരെന്നാൽ അച്ഛൻ
മങ്ങാതെ മറയാതെൻ അംബര മുറ്റത്ത്
എന്നും തെളിയുന്ന ജ്യോതി
കണ്ണീർ തളിച്ചൊരു രാജമല്ലിപ്പൂവാൽ എൻ
അച്ഛനെന്നും പുഷ്പാഞ്ജലി