അച്ഛനുണ്ടാക്കിത്തന്നതാണ് ഓർമയുടെ മ്യൂസിയത്തിലിപ്പഴും ഒരോരം ചേർന്ന് ഉരുളുന്നു അതിർത്തിയിടപ്പെട്ട നാലുദിക്കുകൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടുമോടി തിരിച്ച് വീണ്ടും വീടുകാണും കളിവണ്ടി കാലിവണ്ടിക്കിപ്പോൾ ബ്രേക്കില്ല സർവസീമകളും ഏതോ കാറ്റിലുരസി അദൃശ്യമായിരിക്കുന്നു റ്റീനേജെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അച്ഛനുണ്ടാക്കിത്തന്നതാണ്

ഓർമയുടെ മ്യൂസിയത്തിലിപ്പഴും

ADVERTISEMENT

ഒരോരം ചേർന്ന് ഉരുളുന്നു

അതിർത്തിയിടപ്പെട്ട നാലുദിക്കുകൾക്കിടയിൽ

അങ്ങോട്ടുമിങ്ങോട്ടുമോടി

തിരിച്ച് വീണ്ടും വീടുകാണും

ADVERTISEMENT

കളിവണ്ടി
 
കാലിവണ്ടിക്കിപ്പോൾ ബ്രേക്കില്ല

സർവസീമകളും

ഏതോ കാറ്റിലുരസി

ADVERTISEMENT

അദൃശ്യമായിരിക്കുന്നു

റ്റീനേജെന്ന് പേരായ

നീണ്ടുനിവർന്ന പാലത്തിലിപ്പോൾ

ഇടതടവില്ലാതെ

ഓടുന്നു കൂട്ടിമുട്ടുന്നു
 
പ്രാരാബ്ധഭാണ്ഡങ്ങളേറ്റിയ വണ്ടി

ഇപ്പോൾ

തിരുവിലോടുകയാണ്

ആരെയൊക്കെയോ ഓർത്ത്

കൂട്ടിമുട്ടാറേയില്ല

വെയില്കൊണ്ടുണങ്ങിയാലും

ഒരു രാത്രിയുറങ്ങിയാൽ

ഫുൾചാർജാവും
 
മൂന്നാമതൊരു കാലുകൂടി ചേർന്ന

വണ്ടിയിപ്പോൾ

സ്ഥിരം വർക് ഷാപ്പ് കയറിയിറങ്ങുന്നുണ്ട്

പ്രാരാബ്ധങ്ങൾ വെട്ടി വീഴ്ത്താൻ

കിതക്കുന്നതിനിടെ

പാർട്ട്സെന്തൊക്കെയോ വീണുപോയെന്നാണ്

പറഞ്ഞുകേൾക്കുന്നത്
 
ഇപ്പോൾ വണ്ടിയുള്ളത്

"എണ്ണ തീരട്ടെ" എന്ന്

കൊതിക്കുന്ന

കുറച്ചധികം കാട്ടാളരുടെ കൈയ്യിലാണ്

ഹലോ,

മിസ്റ്റർ

വണ്ടിയിപ്പോൾ.....

ഇപ്പോൾ......

English Summary:

Malayalam Poem ' Aarukalangalum Oreyoru Vandiyum ' Written by Ansar Eachome