ഇന്നലെ നീ ചാത്തനായിരുന്നു ഇന്നിതാ ഭഗവതിയായി നാളെ ചിലപ്പോൾ പൊന്നു മുത്തപ്പൻ ആയിരിക്കാം അതും കഴിഞ്ഞ് കാളിയായി കലി കയറി ചുവട് വെക്കും പിന്നെയും പിന്നെയും കെട്ടി ആടാൻ പല പല വേഷങ്ങൾ മുഖത്തെഴുത്തിലെ വർണ്ണങ്ങളിൽ വിരിയുന്ന ഭാവങ്ങൾ പലതാണ് തുടിയും തോറ്റവും ദൈവത്താരുടെ പുറപ്പാട് കുറിക്കുമ്പോൾ നീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ നീ ചാത്തനായിരുന്നു

ഇന്നിതാ ഭഗവതിയായി

ADVERTISEMENT

നാളെ ചിലപ്പോൾ പൊന്നു മുത്തപ്പൻ ആയിരിക്കാം

അതും കഴിഞ്ഞ് കാളിയായി കലി കയറി ചുവട് വെക്കും

പിന്നെയും പിന്നെയും കെട്ടി ആടാൻ പല പല വേഷങ്ങൾ
 
മുഖത്തെഴുത്തിലെ വർണ്ണങ്ങളിൽ വിരിയുന്ന 

ADVERTISEMENT

ഭാവങ്ങൾ പലതാണ്

തുടിയും തോറ്റവും ദൈവത്താരുടെ 

പുറപ്പാട് കുറിക്കുമ്പോൾ

നീ നിന്നെ മറന്ന് ചെണ്ട താളത്തിൽ ആടി തുടങ്ങും
 
ADVERTISEMENT

നിന്നോളം ഭാരമേറും മുടികൾ വെച്ചാടുമ്പോൾ

കണ്ണ് നിറഞ്ഞേ ഞങ്ങൾ കൈകൂപ്പാറുള്ളൂ

മെയ് മറന്നു നീ കനലാടുന്ന നേരം

എന്തെന്നറിയാതെ കനലിന്റെ ചൂടെന്റെ

ഉള്ളം കാൽ പൊള്ളിച്ചിരുന്നു
 
ദൈവത്തെ മണ്ണിലേക്ക് വരവേൽക്കുന്നോരെ

നിന്നെ ഞങ്ങൾ ദൈവത്തോളം ആരാധിച്ചോട്ടെ

കൈകൂപ്പി നിന്റെ മുന്നിൽ അനുഗ്രഹത്തിനായി 

നിന്നപ്പോഴൊക്കെയും 

ദൈവത്താരെ കെട്ടിയാടിയൊരാ കോലാധാരിക്കായി

വേണ്ടിയായിരുന്നെന്റെ പ്രാർഥന
 
ഇനി വരുന്നൊരു തെയ്യക്കാലത്തിനായി

മണ്ണിൽ അവതരിക്കുന്ന ദൈവത്തിനായി

മെയ്യും മനസ്സും മറന്ന് ആടിതീരുന്ന കോലത്തിനായി 

കാത്തിരിക്കുന്നോരോടൊപ്പം...

English Summary:

Malayalam Poem ' Koladhari ' Written by Amitha Chandran E.