വേനലിലെ കിണർ – കെ. ആർ. രാഹുൽ എഴുതിയ കവിത
അടിത്തട്ടിൽ ഒരു കുമ്പിൾ വെള്ളം കിണർ എല്ലാ വേനലിലും കാത്തു വെച്ചിരുന്നു. ആൾമറയിൽ കൈകളൂന്നി എത്തിനോക്കുമ്പോൾ മുഖത്തെ ചിരി തെളിവെള്ളത്തിൽ വരച്ചു ചേർക്കുകയും ചെയ്യും. ഇത്രയും സുന്ദരമായി ചിരിക്കാൻ കഴിയുമെന്ന് വേനൽക്കാലത്തെ കിണറുകളാണ് പറഞ്ഞുതന്നത്. ഇതിനുമുമ്പ് അങ്ങനെ പറഞ്ഞവൾ,

അടിത്തട്ടിൽ
ഒരു കുമ്പിൾ വെള്ളം
കിണർ എല്ലാ വേനലിലും
കാത്തു വെച്ചിരുന്നു.
ആൾമറയിൽ
കൈകളൂന്നി
എത്തിനോക്കുമ്പോൾ
മുഖത്തെ ചിരി
തെളിവെള്ളത്തിൽ വരച്ചു
ചേർക്കുകയും ചെയ്യും.
ഇത്രയും സുന്ദരമായി
ചിരിക്കാൻ കഴിയുമെന്ന്
വേനൽക്കാലത്തെ
കിണറുകളാണ്
പറഞ്ഞുതന്നത്.
ഇതിനുമുമ്പ്
അങ്ങനെ പറഞ്ഞവൾ, ഇന്ന്
കിണറിനേക്കാൾ ആഴത്തിൽ
ലയിച്ചു ചേർന്നിട്ടുണ്ടാവണം.
ഓർമ്മകൾ കിണർവെള്ളം പോലെയാണ്
ദാഹംമാറാനും മുങ്ങിചാവാനും
അതുതന്നെ ധാരാളം!
അത് കോരിയെടുത്താൽ കുറയും,
ഋതു മാറുമ്പോൾ വരളും.
എങ്കിലും അടിത്തട്ടിൽ കാണാം
ചേറും ചെളിയും കുഴഞ്ഞ,
ആകാശത്തെ തടവിലാക്കിയ
വെളിച്ചത്തെ കെട്ടിയിട്ട
വായുവിനെ പൂട്ടിയിട്ട
ഒരു കുമ്പിൾ വെള്ളം.
ചില സ്മരണകൾക്ക് ആയിരം
കിണറിന്റെ ആഴമാണ്.
അവ ഭൂമിക്കടിയിലേക്ക്
വളർന്നുകൊണ്ടിരിക്കുകയാണ്.
എത്തിനോക്കരുത്,
നോക്കിയാൽ ചിലപ്പോൾ
മടങ്ങാൻ കഴിഞ്ഞേക്കില്ല!