അകത്ത് നിന്നരിച്ചിറങ്ങുന്ന വെളിച്ച കീറിൽ മുഖമൽപ്പം കണ്ടു.. പരിചയമുള്ള മുഖം.. ആരോഗ്യവാനായൊരു മദ്ധ്യവയസ്കൻ. നരനിറഞ്ഞ മുടികൾ.. ചുണ്ടിൽ ഇരുട്ടത്ത് തിളങ്ങുന്ന തീ.. ഓ അമ്മാവനാണ്. ചിറ്റയുടെ മരണത്തിന്റെ ചടങ്ങിനു പോലും ഇങ്ങേരെ കണ്ടിട്ടില്ല. ഇപ്പോഴിയാളെവിടുന്ന്!

അകത്ത് നിന്നരിച്ചിറങ്ങുന്ന വെളിച്ച കീറിൽ മുഖമൽപ്പം കണ്ടു.. പരിചയമുള്ള മുഖം.. ആരോഗ്യവാനായൊരു മദ്ധ്യവയസ്കൻ. നരനിറഞ്ഞ മുടികൾ.. ചുണ്ടിൽ ഇരുട്ടത്ത് തിളങ്ങുന്ന തീ.. ഓ അമ്മാവനാണ്. ചിറ്റയുടെ മരണത്തിന്റെ ചടങ്ങിനു പോലും ഇങ്ങേരെ കണ്ടിട്ടില്ല. ഇപ്പോഴിയാളെവിടുന്ന്!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അകത്ത് നിന്നരിച്ചിറങ്ങുന്ന വെളിച്ച കീറിൽ മുഖമൽപ്പം കണ്ടു.. പരിചയമുള്ള മുഖം.. ആരോഗ്യവാനായൊരു മദ്ധ്യവയസ്കൻ. നരനിറഞ്ഞ മുടികൾ.. ചുണ്ടിൽ ഇരുട്ടത്ത് തിളങ്ങുന്ന തീ.. ഓ അമ്മാവനാണ്. ചിറ്റയുടെ മരണത്തിന്റെ ചടങ്ങിനു പോലും ഇങ്ങേരെ കണ്ടിട്ടില്ല. ഇപ്പോഴിയാളെവിടുന്ന്!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ ചിന്തകൾക്കൊക്കെ ചെമ്പരത്തിയുടെ മണമാണ് പോലും! ഇടം കൈയ്യിലൊരു നുള്ളു തന്നിട്ടവളെന്റെ ചെവിയിൽ പറഞ്ഞതാണ്.. പുറത്ത് ചാറിത്തുടങ്ങിയ രാത്രി മഴയിൽ പുതു മണ്ണിന്റെ ഗന്ധമാസ്വദിച്ച് ഇരുന്ന എന്നെ, ഈ വാക്കുകൾ ചെറുതൊന്നുമല്ല അമ്പരപ്പിച്ചത്. അല്ലറ ചില്ലറ മലയാള സാഹിത്യം വശമുണ്ടെങ്കിലും ഇത്തരത്തിലൊരു താരതമ്യം കേൾക്കണത് ആദ്യമായിട്ടായതോണ്ടാവും, എന്റെ ഉള്ള് ഒന്ന് കാളി!. അന്തം വിട്ട് അവളുടെ മുഖത്തേക്ക് നോക്കിയ എന്നെ, ആ കരിയെഴുതിയ ഉണ്ടക്കണ്ണ് കൊണ്ട് ചിരിച്ചു കാട്ടി, ഒരു കൊഞ്ഞനവും കുത്തിയെന്റെ മാറിലേക്കവൾ ചാഞ്ഞു. അവളുടെ  മുടിയിലിന്നലെ ചൂടിയ മുല്ലപ്പൂവിന്റെ ഗന്ധം മൂക്കിൽ തുളച്ചു കയറി, അതിന്റെ അകമ്പടിയോടെ ചിന്തകൾ എങ്ങോ പറന്നു. എന്നാലും ചെമ്പരത്തിയുടെ മണമെന്തായിരിക്കും? 

പണ്ട്, തറവാട്ട് കുളത്തിന്റെ വടക്കേ അതിരിലെ, കുളത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന, പൂത്തുലഞ്ഞ ചെമ്പരത്തി ചെടിയുടെ പൂക്കളുടെ മണം തേടി ഓർമകൾ കൂകിപ്പാഞ്ഞു. കുളപ്പടവിൽ അമ്മ കാച്ചി വെച്ച വെളിച്ചെണ്ണയുടെയും, കുളത്തിൽ നീന്തലറിയാത്തതിനാൽ മുങ്ങിമരിച്ചതാണെന്ന് പൊലീസ് എഴുതിത്തള്ളിയ  ചിറ്റയുടെ ശവദാഹത്തിനുയർന്നു പൊങ്ങിയ പുകയുടെയും മണമല്ലാതെ മറ്റൊന്നും ഓർമയിൽ തെളിഞ്ഞില്ല. ചിറ്റയുടെ മരണത്തിന്റെ തലേന്ന് കുളത്തിനടുത്ത് കാട്ടിൽ ഒളിച്ചു കളിക്കാൻ പോയപ്പോൾ, കിട്ടിയ ഏതോ ഫോറിൻ സിഗരറ്റ് ബ്രാന്റിന്റെ നീലക്കളറുള്ള പാതി തീർന്ന കുറ്റിയും, മഴ പിടിച്ച പുകയിലയുടെ മണവും, ഒരു മിന്നായം പോലെ മനസ്സിൽ പടർന്നു. 

ADVERTISEMENT

ഓർമകളിലെ കാഴ്ചകൾക്കെപ്പോഴും ഗന്ധങ്ങൾ അകമ്പടി തരുന്നതെന്തിനായിരിക്കും..? ആവോ... അറിയില്ല. എന്റെ താടി രോമത്തിൽ അവളുടെ കൈകൾ വീണ്ടും സഞ്ചരിക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ ഓർമകളിൽ നിന്നും പുറത്ത് ചാടിയത്. പുറത്ത് മഴ തോർന്നിരിക്കുന്നു. ചീവീടും തവളകളും പുറത്താഘോഷം ആണ്. നിലക്കാത്ത രാത്രി സംഗീതം. തണുപ്പ് കൊണ്ടാവും പാവം അവൾ വീണ്ടുമെന്നോട് ചേർന്ന് കിടന്നു. എടോ.. താൻ യൂറോപ്പിലെപ്പോഴേലും പോയിട്ടുണ്ടോ? അവളുടെ ചോദ്യം കേട്ടാദ്യമൊന്ന് അമ്പരന്നെങ്കിലും ഉത്തരം ഞാൻ കൃത്യമായി കൊടുത്തു. പിന്നേ... കടം കേറി മുടിയാറായ തറവാട്ടിനെ രക്ഷിക്കാൻ പഠിത്തം തുടങ്ങണ മുന്നേ നാട് വിട്ട് ഗൾഫിലേക്ക് പറന്ന ഞാനോ!

അവളുടെ കഴുത്തിൽ അഴിഞ്ഞു വീണ മുടി വകഞ്ഞുമാറ്റി ഉത്തരം കൊടുക്കവേ ആ ഉണ്ടക്കണ്ണ് കൊണ്ട് അവളെന്നെ ഒന്നൂടെ നോക്കി. ആ നോട്ടത്തിന്റെ അർഥം കൃത്യമായി ഗണിച്ചെടുക്കാൻ പറ്റിയില്ലേലും ഉത്തരമുറപ്പിക്കാൻ ഞാനൊന്നൂടെ ഇരുത്തി മൂളി. "നൂഡെ നദിക്കരയിൽ കോഫീ ഷോപ്പിൽ ഒരു സ്പെഷൽ ലാറ്റെയുണ്ട്. ഞാൻ നെതർലന്റിൽ മാസ്റ്റേയ്സ് ചെയ്തോണ്ടിരുന്ന സമയത്ത് ഇടയ്ക്കിടക്ക് പോകാറുണ്ടായിരുന്നു. അതിന്റെ മണമാണ് തന്റെ വിയർപ്പിന്, കളറാണ് ചുണ്ടിന്" ഒരു പുഞ്ചിരിയോടവൾ ഒന്നൂടെ എന്റെ കഴുത്തിൽ മണം പിടിച്ചു. കുറച്ച് നേരമായുള്ള ഈ മണം പിടിക്കലിൽ ഇത്തിരി അസ്വസ്ഥനാണെങ്കിലും ഞാനൊരു നന്ദി പറഞ്ഞേച്ചു വീണ്ടും ചിന്തകളിലേക്ക് പറന്നു.

ADVERTISEMENT

എന്നാലും ചെമ്പരത്തിക്ക് മണമുണ്ടാകുമോ? എട്ടാം ക്ലാസിലിഷ്ടം തോന്നിയ പെൺകുട്ടിക്ക് റോസാപ്പൂ കൊടുക്കാൻ ഗൾഫ്കാരൻ മത്തായിച്ചന്റെ പറമ്പിൽ വലിഞ്ഞ് കയറിയത് ഇന്നലെ പോലെ ഓർക്കുന്നു. പറിച്ചെടുക്കുമ്പോൾ മുള്ള് കൊണ്ട് ചോര പൊടിഞ്ഞതും, പ്രണയം പറഞ്ഞപ്പോൾ അവൾ റോട്ടിൽ വലിച്ചെറിഞ്ഞ എന്റെ ചോര പുരണ്ട റോസാപ്പൂവിന്റെ മണം ഒന്നുമോർക്കാതെ തന്നെ പാഞ്ഞെത്തുന്നുണ്ട്. മരിക്കുന്നതിന്റെ തലേന്ന് ചിറ്റ തലയിൽ തേച്ച് തന്ന ചെമ്പരത്തി താളിയിൽ നിന്ന് ചെമ്പരത്തിപ്പൂവിന്റെ മണം ഓർത്തു എടുക്കാൻ ശ്രമിച്ചേലും നടന്നില്ല. മരിക്കുന്നോരവരുടെ കൂടെ മണങ്ങളെയും കൊണ്ടുപോകുമോ ആവോ...

"എടോ... താനാരാ വന്നതെന്ന് നോക്കിയേ..." ബാത്ത് റൂമിന്നവളുടെ വിളികേട്ടാണ് വീണ്ടും സ്വപ്നങ്ങളിൽ നിന്ന് തിരിച്ചിറങ്ങിയത്. കോളിങ് ബെല്ല് നിർത്താതെയടിക്കുന്നുണ്ട്. ഇവളിതെപ്പോ എഴുനേറ്റ് പോയി! വെലോസി വാൽവന്റീനയുടെയും മുല്ലപ്പൂവിന്റെയും മണം കൂടി പിടിച്ച പുതപ്പ് വകഞ്ഞു മാറ്റി ഞാൻ മെല്ലെ താഴേക്കിറങ്ങി... ബെൽ നിർത്താതെയടിക്കുന്നുണ്ട്. ഈ രാത്രിയിലീ കോട മഴക്ക് ശേഷമേത് മാരണമാണാവോ! സ്റ്റെപ്പിറങ്ങി താഴോട്ടിറങ്ങവേ ബ്ലസ്സിയെ കണ്ടു. മൂപ്പത്തി ആകാംക്ഷയോടെ വാതിലിനടുത്ത് വാലാട്ടി മണം പിടിച്ച് നിൽപ്പുണ്ട്. പ്രായത്തിന്റെ പ്രശ്നങ്ങൾക്ക് പുറമേ ആളൽപ്പം അസ്വസ്ഥനാണെന്ന് കണ്ടാലറിയാം. ചിറ്റയെവിടുന്നോ പെറ്റിട്ട പാടെ കൊണ്ട് വന്നതായിരുന്നു. അന്നാ കുളക്കടവിൽ ചിറ്റയുടെ ബോഡിക്കടുത്ത് വിറങ്ങലിച്ച് നിന്ന കുട്ടി ബ്ലസ്സിയെ ഞാനാണ് വാരിയെടുത്ത് വീട്ടിലേക്ക് കൊണ്ട് വന്നത്. 

ADVERTISEMENT

കർട്ടൻ പാതി മാറ്റി ഞാനൊന്ന് പാത്ത് നോക്കി. മഴയത്ത് കുളിച്ചാരോ കോനായിൽ ഇരുട്ടത്ത് നിൽപ്പുണ്ട്. അകത്ത് നിന്നരിച്ചിറങ്ങുന്ന വെളിച്ച കീറിൽ മുഖമൽപ്പം കണ്ടു.. പരിചയമുള്ള മുഖം.. ആരോഗ്യവാനായൊരു മദ്ധ്യവയസ്കൻ. നരനിറഞ്ഞ മുടികൾ.. ചുണ്ടിൽ ഇരുട്ടത്ത് തിളങ്ങുന്ന തീ.. ഓ അമ്മാവനാണ്. ചിറ്റയുടെ മരണത്തിന്റെ ചടങ്ങിനു പോലും ഇങ്ങേരെ കണ്ടിട്ടില്ല. ഇപ്പോഴിയാളെവിടുന്ന്! കോനായിൽ ലൈറ്റിട്ട് വാതിലിന്റെ കൊളുത്ത് മാറ്റി ഞാൻ തുറന്നു. അമ്മാവൻ എന്നെ നോക്കി ചുവപ്പ് കണ്ണാലൊന്ന് ചിരിച്ചു. ചുണ്ടിലെരിയുന്ന ഏതോ ഫോറിൻ ബ്രാന്റിന്റെ നീല നിറമുള്ള സിഗററ്റ്. പുക മൂക്കിലൂടെ കുമിയുന്നുണ്ടെങ്കിലും എന്തോ മണം മാത്രമില്ല. ചിറ്റ മരിച്ചതിന്റെ പിറ്റേന്ന് കുളക്കടവിൽ കണ്ട അതേ സിഗരറ്റ്... മണമില്ലാത്ത പുക... ന്റെ തലയിൽ ഒരു വെള്ളിടി പൊട്ടി. വയ്യാതിരുന്നിട്ടും ബ്ലസ്സി കുരച്ചോണ്ട് മുന്നോട്ട് ചാടി.. ചുണ്ടിൽ നിന്നാ പാതി സിഗരറ്റ് താഴേക്ക് വീണു.. വിറഞ്ഞലിച്ച ചുവന്ന കണ്ണുകൾ... മാനത്തൊരു മിന്നൽപ്പിണർ.. മണമില്ലാത്ത രാത്രി!

English Summary:

Malayalam Short Story ' Manam ' Written by Sajeer

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT