കൗമാരത്തിന്റെ തിളപ്പിൽ അവൻ അമ്മയെ കൂട്ടുപിടിച്ചുകൊണ്ടു ഞാനറിയാതെ പലതും അമ്മയിൽ നിന്നും നേടിയെടുത്തുകൊണ്ടിരുന്നു. അതുപോലെ ഞാൻ പോലും അറിയാതെ ഡ്രൈവിംഗ് ലൈസൻസും..അമ്മയാണെങ്കിലോ ഒരേ ഒരു മകൻ അവൻ പിതാവിനെ കാണുന്നതുപോലെ തന്നെ ശത്രുവായി കാണാൻ

കൗമാരത്തിന്റെ തിളപ്പിൽ അവൻ അമ്മയെ കൂട്ടുപിടിച്ചുകൊണ്ടു ഞാനറിയാതെ പലതും അമ്മയിൽ നിന്നും നേടിയെടുത്തുകൊണ്ടിരുന്നു. അതുപോലെ ഞാൻ പോലും അറിയാതെ ഡ്രൈവിംഗ് ലൈസൻസും..അമ്മയാണെങ്കിലോ ഒരേ ഒരു മകൻ അവൻ പിതാവിനെ കാണുന്നതുപോലെ തന്നെ ശത്രുവായി കാണാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൗമാരത്തിന്റെ തിളപ്പിൽ അവൻ അമ്മയെ കൂട്ടുപിടിച്ചുകൊണ്ടു ഞാനറിയാതെ പലതും അമ്മയിൽ നിന്നും നേടിയെടുത്തുകൊണ്ടിരുന്നു. അതുപോലെ ഞാൻ പോലും അറിയാതെ ഡ്രൈവിംഗ് ലൈസൻസും..അമ്മയാണെങ്കിലോ ഒരേ ഒരു മകൻ അവൻ പിതാവിനെ കാണുന്നതുപോലെ തന്നെ ശത്രുവായി കാണാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പക്വതയില്ലാത്ത മക്കൾക്ക് ബൈക്ക് വാങ്ങിക്കൊടുക്കുന്ന ഏതൊരച്ഛനും വായിക്കാനായി ഞാൻ ഒരു സംഭവകഥ പറയാം. എന്റെ പേര് ഡൊമിനിക്.. ഇപ്പോൾ ഞാനൊരു റിട്ടയേഡ് അധ്യാപകനാണ്. എന്റെ ഭാര്യ ലിസ്സി ഒരു വീട്ടമ്മയാണ്. ഞങ്ങൾക്കൊരു മകനുണ്ടായിരുന്നു പേര് ഗീവർഗീസ്..! വിവാഹം കഴിഞ്ഞു പതിമൂന്നു വർഷത്തിന് ശേഷം ഞങ്ങൾക്കുണ്ടായ ഒരേ ഒരു മോൻ..! അതുകൊണ്ടുതന്നെ അവനു ഞങ്ങൾ പുണ്യാളന്റെ പേരിടാൻ തീരുമാനിച്ചു. അവനു ചെറുപ്പത്തിൽ തന്നെ ബൈക്കിനോട് വലിയ കമ്പമായിരുന്നു. ലൈസൻസ് എടുക്കാൻ പ്രായമാവുന്നതിനു മുന്നേതന്നെ ഞാനറിയാതെ അവന്റെ കൂട്ടുകാരിൽ പലരുടെയും ബൈക്കെടുത്തുകൊണ്ടുള്ള അവന്റെ യാത്ര എന്നിൽ വല്ലാത്ത പേടിയുണ്ടാക്കിയിരുന്നു. ഞാനതു പലപ്പോഴും അവനോടു പറഞ്ഞു വിലക്കാൻ നോക്കിയെങ്കിലും ഒന്നും വിലപ്പോയില്ല എന്ന് മാത്രമല്ല ലിസിയുടെ ഇളയ സഹോദരൻ സർക്കിൾ ഇൻസ്പെക്ടറായി ജോലിചെയ്യുന്ന സ്റ്റേഷൻ പരിധിയിൽ ആയിരുന്നു ഇവന്റെ അഭ്യാസങ്ങളും എന്നത് പൊലീസുകാർ പോലും കണ്ണടക്കാൻ കാരണമായി..!

ഒരു ദിവസം ഒരു ഓഡിറ്റോറിയത്തിൽ വച്ച് സിറ്റിയിൽ ജോലി ചെയ്യുന്ന എന്റെ ഒരു സുഹൃത്തു പറഞ്ഞു. ''മാഷിന്റെ മോന് ബൈക്കിനോട് വലിയ കമ്പമാണല്ലേ. ഇന്നലെ സിറ്റിയിലൂടെ പോകുന്നപോക്കു ഞാൻ പേടിച്ചുപോയി..! എന്റെ മാഷെ നിങ്ങൾക്കു ആണും പെണ്ണുമായി ഒരു മകനല്ലേ ഉള്ളൂ..!? അവനെ ഒന്ന് നിയന്ത്രിച്ചില്ലാ എങ്കിൽ നിങ്ങൾക്കവനെ നഷ്ടപ്പെടും..! ആ ജാതി പോക്കാണ്..! ഒന്ന് ഉപദേശിച്ചുകൂടെ..?'' ഒരുപാടുപേരുടെ മുന്നിൽ വച്ച് അയാളത് പറഞ്ഞപ്പോൾ എനിക്ക് ജാള്യതയാണ് തോന്നിയത് എങ്കിൽ ലിസിക്ക് ദേഷ്യമായിരുന്നു വന്നത്. അവൾ ആ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ വന്ന അത്രയും പേരുടെ മുന്നിൽ വച്ച് എന്റെ സുഹൃത്തിനോട് വല്ലാതെ കയർത്തു. കാരണം അവൾക്കു മകനോട് അത്രയും സ്നേഹമായിരുന്നു എനിക്കോ അവന്റെ ചെയ്തികളിൽ വല്ലാത്ത പേടിയും.. ഉപദേശമൊന്നും അവന്റെ ചെവിയിൽ കയറിയിരുന്നില്ല. കൗമാരത്തിന്റെ തിളപ്പിൽ അവൻ അമ്മയെ കൂട്ടുപിടിച്ചുകൊണ്ടു ഞാനറിയാതെ പലതും അമ്മയിൽ നിന്നും നേടിയെടുത്തുകൊണ്ടിരുന്നു. അതുപോലെ ഞാൻ പോലും അറിയാതെ ഡ്രൈവിംഗ് ലൈസൻസും..

ADVERTISEMENT

അമ്മയാണെങ്കിലോ ഒരേ ഒരു മകൻ അവൻ പിതാവിനെ കാണുന്നതുപോലെ തന്നെ ശത്രുവായി കാണാൻ ഇടവരരുത് എന്ന് കരുതി ഞാൻ അറിയാതെ അവനു കൂട്ടായി എന്നും നിലകൊണ്ടു കൊണ്ടിരുന്നു. സ്വാർഥമോഹത്തോടെ മക്കൾക്ക് മുന്നിൽ പിതാവായ എന്നെ അവനു ശത്രുവാക്കി മാറ്റിയ അവൾക്കറിയില്ലായിരുന്നു ഭാവിയിൽ അവൾ അനുഭവിക്കാൻ പോകുന്ന ദുഃഖത്തിന്റെ തീഷ്ണത. ഒരു ഡ്രൈവിംഗ് ലൈസൻസ് ആയാൽ എല്ലാം ആയില്ലേ എന്ന തോന്നലുണ്ടായിരുന്ന ലിസ്സി ഒരു ദിവസം പറഞ്ഞു. ''അവനിപ്പോൾ ലൈസൻസായില്ലേ ഒരു വണ്ടി വാങ്ങിക്കൊടുക്കൂ..'' ഞാൻ പറഞ്ഞു ''അവനതിനു പക്വത ആയിട്ടില്ല ലിസീ..! ഇതുവരെ അതുപയോഗിക്കുമ്പോൾ അവനു ലൈസൻസ് ഇല്ലാ എന്നുള്ള ഒരു തോന്നലെങ്കിലും അവനുണ്ടാവുമായിരുന്നു അതിനു നിന്റെ സഹോദരന്റെ സപ്പോർട്ടും.. പക്ഷേ ഇന്ന് അതല്ല സ്ഥിതി.. അവൻ അഹങ്കാരം കൊണ്ട് അപകടമുണ്ടാക്കി വയ്ക്കും. നമ്മൾക്ക് ഒരേ ഒരു കുഞ്ഞല്ലേ ഉള്ളൂ. നീ അവനെ ഒന്ന് ഉപദേശിക്ക്‌ ഈ വർഷം കഴിഞ്ഞാൽ ഞാൻ പെൻഷനാവില്ലേ അപ്പോൾ നമ്മൾക്കൊരു കാറുവാങ്ങാം.''  

''ഓ അന്ന് ആ വിവാഹം നടന്ന ഓഡിറ്റോറിയത്തിൽ വച്ചുകണ്ട ആ മഹാന്റെ ഉപദേശം നിങ്ങൾ  ഇതുവരെ മറന്നില്ലേ..? നോക്ക് അവന്റെ കൂടെ പഠിക്കുന്ന എല്ലാവർക്കും ബൈക്കുണ്ട് അവർ അതിലാണ് കോളജിൽ വരുന്നത് എന്നുപറഞ്ഞു എന്നും കരച്ചിലാ. നിങ്ങൾ ചെയ്തില്ലാ എങ്കിൽ ഞാൻ അത് ചെയ്തു കൊടുക്കും..'' ''അവൻ  നേരെ ചൊവ്വേ എന്നോട് സംസാരിച്ചിട്ട് ദിവസങ്ങൾ ആയിരിക്കുന്നു ലിസീ.. അവന്റെ ആവശ്യം എന്നോട് പറയാൻ പറയ്..'' ''ഓ.. അപ്പോൾ അവന്റെ മുന്നിൽ എനിക്ക് നിങ്ങൾ ഒരു സ്ഥാനവും തരുന്നില്ലേ..? അവനുവേണ്ടി ഞാൻ എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾക്കത് കേൾക്കാൻ മേല അല്ലേ..? ഞാൻ അവന്റെ ആരാണ്..?'' ''അതല്ലെടീ കാര്യം അവനതു വാങ്ങിക്കൊടുക്കാനുള്ള സാഹചര്യം ഇല്ലാഞ്ഞിട്ടും അല്ല.. അവനതു വേണ്ടവിധത്തിൽ ഉപയോഗിക്കാൻ ഇപ്പോൾ പ്രാപ്തനല്ല..! ഞാൻ പറയുന്നത് നീ ഒന്ന് മനസ്സിലാക്കൂ പ്ലീസ്..''

ADVERTISEMENT

പിന്നീട് ആ വീട് ഒരു സത്യാഗ്രഹം നടക്കുന്ന പന്തൽപോലെ ആയിരുന്നു. എങ്ങും അമ്മയുടെയും മകന്റെയും നിസ്സഹകരണം മാത്രം.. ഞാൻ അധ്വനിച്ചുണ്ടാക്കിയ ആ വീട്ടിൽ ഞാൻ തീർത്തും ഒരന്യനെപ്പോലെയായി. സാമ്പത്തികമായി വളരെ മുന്നിൽ നിന്നിരുന്ന നാല് സഹോദരങ്ങൾ ഉണ്ടായിരുന്ന ലിസ്സി എന്ന് പേരുള്ള എന്റെ ഭാര്യയുടെ മുന്നിൽ അധ്യാപകനായ ഞാൻ ഒന്നുമല്ലാത്തവനായി. അങ്ങനെയിരിക്കെ ഒരു ദിവസം ഗീവർഗീസ് എന്ന എന്റെ മകന്റെ ലിസ്സി എന്ന അവന്റെ അമ്മയുടെ പ്രാപ്തിയുടെ മറ്റൊരു രൂപം ഒരു വലിയ ബൈക്കിന്റെ രൂപത്തിൽ എന്റെ വീടിനുമുന്നിൽ വന്നുനിന്നുകൊണ്ട് എന്നെ കൊഞ്ഞനം കുത്തിക്കാണിച്ചു. ''അളിയൻ ഇപ്പോഴും സൈക്കിൾ തള്ളി കാലം കഴിക്കുന്ന ഒരു പഴഞ്ചനല്ലേ.. അവനിപ്പോൾ ലൈസൻസൊക്കെ ആയില്ലേ. അവൻ കാലത്തിനൊത്ത് സഞ്ചരിക്കട്ടെ അളിയാ..!'' ലിസിയുടെ സർക്കിൾ ഇൻസ്പെക്ടറായ സഹോദരൻ അതുപറഞ്ഞു കളിയാക്കുമ്പോൾ എല്ലാവരും ചിരിച്ചു പക്ഷേ എന്റെ ഉള്ളിൽ ഒരു കുടം തീയായിരുന്നു. ഞാൻ പറഞ്ഞു. ''അടുത്തവർഷം പെൻഷനാവുമ്പോൾ ഒരു കാറുവാങ്ങണം എന്നുണ്ട് അതാവുമ്പോൾ നമ്മടെ റോഡിൽ കുറച്ചുകൂടി സേഫ്റ്റി അല്ലേ..?'' ''ഓ.. അത് അപ്പോൾ അന്ന് ഗീവർഗീസ് ഇല്ലെങ്കിലും അതോടിക്കാൻ നമ്മൾക്ക് ഒരു ഡ്രൈവറെ വയ്ക്കാമല്ലോ. അളിയൻ ഒന്ന് മിണ്ടാതിരി പിള്ളേർ അവരുടെ പ്രായത്തിൽ അർമാദിക്കട്ടെ..''

അന്ന് എസ് ഐ ആയിരുന്ന അവളുടെ സഹോദരൻ പറഞ്ഞ ആ വാക്കിന്റെ വ്യാപ്തി എന്റെ ഭാര്യ ലിസ്സി മനസ്സിലാക്കിയത് എന്തായിരുന്നു എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല..! അതവളോട് ചോദിക്കാനും വഴിയില്ല കാരണം അവൾ ഇന്ന് എല്ലാ പ്രജ്ഞയും നഷ്ട്ടപ്പെട്ട് ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ ആണ്. എന്റെ മകൻ ഓടിച്ചിരുന്ന ആ ജപ്പാൻ നിർമ്മിത ബൈക്ക് അവളുടെ സഹോദരന്റെ സ്റ്റേഷൻ അതിർത്തിയിൽതന്നെയുള്ള ഒരു വളവിൽ ഓവർ സ്പീഡിൽ നിയന്ത്രണം നഷ്ടപ്പെട്ടു കൊണ്ട് ഒരു ഇലട്രിക് പോസ്റ്റിൽ ഇടിച്ചു നിൽക്കുമ്പോൾ എന്റെ മകന്റെ തലയിൽ ഹെൽമെറ്റ് ഇല്ലായിരുന്നു. ''ഹോ.. ഇവൻ ആരെയും കൊല്ലാതെ, കൂടെ കൊണ്ടുപോകാതെ ഒറ്റയ്ക്ക് ചത്തത് നന്നായി. കുറേകാലമായി ഇവൻ ഈ അഭ്യാസം കൊണ്ട് നടക്കുന്നു. അവസാനം ചാവാനായി സ്വന്തം പിതാവായ ആ മാഷ് ഒരു വണ്ടിയും വാങ്ങിക്കൊടുത്തു..'' സമൂഹത്തിനുകൂടി അപകടമായേക്കാവുന്ന ഒരു വലിയ വിപത്ത് ഒഴിവായിപ്പോയി എന്ന ആശ്വാസത്തോടെ അപകടം നടന്ന സ്ഥലത്തെ ഒരു ബാർബർഷോപ്പ്‌ ഉടമ ഇങ്ങനെ പറയുമ്പോൾ അയാൾ വളരെയേറെ സമാധാനത്തോടെ നെഞ്ചിൽ കൈവച്ചിട്ടുണ്ടായിരുന്നു.

ADVERTISEMENT

''ഓർക്കുക പക്വതയില്ലാത്ത കരങ്ങളിൽ ആയുധം ഏൽപ്പിക്കുമ്പോൾ അത് വിപത്താണ്..! പ്രജ്ഞ നഷ്ടപ്പെട്ട എന്റെ ഭാര്യക്കുവേണ്ടിമാത്രം ഇന്ന് ഞാൻ ജീവിക്കുന്നു..! അവന്റെ കല്ലറയിൽ ഒരു പുഷ്പം അർപ്പിക്കാൻ പോലും അന്നവന് കൂട്ടുനിന്ന ആരും പോകുന്നില്ല.. എന്റെ ഭാര്യയുടെ ചികിത്സയുമായി നടക്കുന്ന എനിക്കതിനു സമയവും കിട്ടുന്നില്ല. വീണ്ടും ഓർക്കുക പക്വതയില്ലാത്ത കരങ്ങളിൽ നിങ്ങൾ ഒരിക്കലും ആയുധം കൊടുക്കരുത് അത് നിങ്ങൾക്ക് നിങ്ങളുടെ മരണം വരെ ദുഃഖിക്കാൻ ഇടവരും.. ഉറപ്പാണത്..!"

English Summary:

Malayalam Short Story ' Bike ' Written by Hari Vadassery

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT