നൊമ്പരപ്പൂവുകൾ – സനീഷ് ചോറ്റാനിക്കര എഴുതിയ കവിത
ഓണനാളിൻ ഓർമ്മകളിൽ എൻ അമ്മ പാടിയ ഗാനം ഇന്നുമെന്റെ കാതുകളിൽ ഇമ്പമുള്ളൊരീണം ഉള്ളുനൊന്തു വിതുമ്പിടുമ്പോഴും കാത്തിരുന്നൊരോണം പാട്ടുപാടി കൂട്ടു കൂടി പൂപറിച്ചൊരു കാലം കുത്തരിക്കഞ്ഞിയിൽ കണ്ണുനീരുപ്പിന്റെ രുചി അറിഞ്ഞുണ്ടൊരു കാലം എൻ ബാല്യകാലത്തെ ഓണം നന്മകൾ പൂവിട്ടൊരോണം. ഇല്ലായ്മയിൽ പൂത്ത പൂമരങ്ങൾ നല്ലോണ

ഓണനാളിൻ ഓർമ്മകളിൽ
എൻ അമ്മ പാടിയ ഗാനം
ഇന്നുമെന്റെ കാതുകളിൽ
ഇമ്പമുള്ളൊരീണം
ഉള്ളുനൊന്തു വിതുമ്പിടുമ്പോഴും
കാത്തിരുന്നൊരോണം
പാട്ടുപാടി കൂട്ടു കൂടി
പൂപറിച്ചൊരു കാലം
കുത്തരിക്കഞ്ഞിയിൽ കണ്ണുനീരുപ്പിന്റെ
രുചി അറിഞ്ഞുണ്ടൊരു കാലം
എൻ ബാല്യകാലത്തെ ഓണം
നന്മകൾ പൂവിട്ടൊരോണം.
ഇല്ലായ്മയിൽ പൂത്ത പൂമരങ്ങൾ
നല്ലോണ കാലത്തെ
പൊൻ സ്മൃതികൾ
പൊന്നാട തേടുന്ന ബാല്യങ്ങളൊക്കെയും
പൊന്നോണ നാളിന്റെ
കാത്തിരിപ്പായ്
പൂത്തുമ്പി പാടുന്ന
ഗാനങ്ങളൊക്കെയും
വയറിന്റെ വിളി കേൾക്കുമീണങ്ങളായ്
പഴമയുടെ ഇഴനെയ്തൊരാവണി പാടവും
ഒളികണ്ണാൽ നോക്കുമി കൈതോല പൂവും
തുമ്പയും തുളസിയും തെച്ചിയും
മന്ദാര പൂക്കൾ ചിരിക്കുന്ന പാടവരമ്പും
അച്ഛന്റെ കൈവിരൽ ചൂണ്ടിയ പാതയിൽ
നേർവഴിപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നതും
ഇന്നന്റെ ഓർമ്മയിൽ നൊമ്പര പൂക്കളായ്
വീണ്ടുമെൻ മുറ്റത്ത് പൂക്കളം തീർക്കുന്നു.