ഇക്കണ്ട മനുഷ്യർക്കെല്ലാം പ്രണയ നൂലെഴുതി നടന്നതിനോ ഉത്രാടപ്പാച്ചിലിൽ എന്റുടലൊരു പൂവുടച്ചു. ബഷീറന്വേഷിച്ചു നടന്നെന്നു പറഞ്ഞ രക്ത നിറമുള്ള പുഷ്പമല്ലേയല്ല ചെഞ്ചോരയെല്ലാം വാറ്റി പ്രാണമായൊരു കര ചമയിക്കുന്ന 'ലൂ 'എന്നും 'അ 'എന്നും പേരുള്ള കുരുക്ക്. കണ്ടില്ലെന്നെങ്ങനെ നടിക്കും ആകാശങ്ങൾക്ക് പൂക്കളിട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കണ്ട മനുഷ്യർക്കെല്ലാം

പ്രണയ നൂലെഴുതി നടന്നതിനോ

ADVERTISEMENT

ഉത്രാടപ്പാച്ചിലിൽ

എന്റുടലൊരു പൂവുടച്ചു.
 
ബഷീറന്വേഷിച്ചു

നടന്നെന്നു പറഞ്ഞ 

ADVERTISEMENT

രക്ത നിറമുള്ള പുഷ്പമല്ലേയല്ല 

ചെഞ്ചോരയെല്ലാം വാറ്റി

പ്രാണമായൊരു കര ചമയിക്കുന്ന 

'ലൂ 'എന്നും 'അ 'എന്നും പേരുള്ള

ADVERTISEMENT

കുരുക്ക്.
 
കണ്ടില്ലെന്നെങ്ങനെ നടിക്കും

ആകാശങ്ങൾക്ക് 

പൂക്കളിട്ട കുട്ടികൾ 

നിറമുള്ളൊരാണ്ട്

കിനാവ് കാണുമ്പോൾ

ഇല വിരിക്കേണ്ടിടത്ത്

അകത്തളത്തെ മുറിയടച്ച്

പൊട്ടെഴുതി

ഓണപ്പുടവയുടുത്ത്

നൃത്തമേനിയിലൊരാളുടെ 

ഹൃദയം തകർത്തൊരാൾ

ഇനി വയ്യെന്ന് തലയാട്ടുന്നു 
 
ഏറ്റ മുള്ളു കൊണ്ടയാളിപ്പോഴും

അകാരണമായി

ഞാൻ നിന്നെ

ഇപ്പോഴും സ്നേഹിക്കുന്നുവെന്ന്

വസന്തങ്ങളോടൊക്കെയും

ഉറക്കെയുറക്കെ കുമ്പസരിക്കുന്നു 
 
തൊപ്പി വച്ചു പെറുക്കിയ 

പൂക്കളൊക്കെയും പിഴുതെറിഞ്ഞു

കുരിശു വരച്ചൊരാള് 

ഉമ്മറത്തെ അത്തിച്ചോട്ടിൽ 

ഊഞ്ഞാല് കെട്ടുന്നു 

ആർപ്പോ വിളിയുള്ള

പുതിയ പൂക്കളോണം 

കാത്ത് കാത്ത്..

English Summary:

Malayalam Poem ' Poovudachu ' Written by Fayiz Abdulla

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT