അടിമ – ജോസഫ് പുലിക്കോട്ടിൽ എഴുതിയ കവിത
ഒരുനാൾ അവൻ വന്ന് കണ്ണ് കുത്തിപ്പൊട്ടിച്ചവന്റെ കരണത്തടിക്കുമെന്ന് അടിമ സ്വപ്നം കണ്ടു, കണ്ണീരിൽ കുതിരാത്ത കാൽ ചങ്ങല, മുതുകിൽ അടിയേറ്റ് ഉണങ്ങാത്ത മുറിവ്, അടിമ പ്രണയത്തിന്റെ മുഖം ഹൃദയത്തോട് ചേർത്ത് പൊട്ടിക്കരഞ്ഞു, ഹൃദയമില്ലാത്ത അസ്ഥികൂടങ്ങൾ നരമാംസം തിന്നും ചുടുചോര കുടിച്ചും പകലിനെ പഴിപറഞ്ഞു, വിൽപന

ഒരുനാൾ അവൻ വന്ന്
കണ്ണ് കുത്തിപ്പൊട്ടിച്ചവന്റെ
കരണത്തടിക്കുമെന്ന്
അടിമ സ്വപ്നം കണ്ടു,
കണ്ണീരിൽ കുതിരാത്ത
കാൽ ചങ്ങല,
മുതുകിൽ അടിയേറ്റ്
ഉണങ്ങാത്ത മുറിവ്,
അടിമ പ്രണയത്തിന്റെ മുഖം
ഹൃദയത്തോട് ചേർത്ത്
പൊട്ടിക്കരഞ്ഞു,
ഹൃദയമില്ലാത്ത
അസ്ഥികൂടങ്ങൾ
നരമാംസം തിന്നും
ചുടുചോര കുടിച്ചും
പകലിനെ പഴിപറഞ്ഞു,
വിൽപന ചന്തയിൽ
അറവുമാടുകളെപ്പോലെ
അടിമ തല താഴ്ത്തി
മൗനമായി നിൽക്കുന്നു,
വാക്കില്ലാത്തവൻ
വാക്കുള്ളവന്റെ അടിമ,
കണ്ണില്ലാത്തവൻ
കണ്ണുള്ളവന്റെ അടിമ,
പണമില്ലാത്തവൻ
പണമുള്ളവന്റെ അടിമ,
ആരോട് പരിഭവം പറയും
ജനിച്ചത് അടിമയാകാൻ
ഭാരം ചുമന്ന് മരിക്കാൻ.
അടിമകൾ
ജനിച്ചുകൊണ്ടേയിരിക്കും
സ്വപ്നങ്ങൾ
മരിക്കാതിരിക്കട്ടെ...