മഴപ്പാച്ചിൽ – പ്രദീപ് പുതിയെടുത്ത് എഴുതിയ കവിത
അറിയാതെ പോയ മഴ പറയാതെ വന്നൊരു പെരുമഴയായി.. പിന്നെ മഴപ്പാച്ചിലായി മുണ്ട..ക്കൈവിട്ട പ്രകൃതി തൻ താണ്ഡവം പാതിരാവിൽ- ഉറ്റവരെങ്ങോ ഉടയവരെങ്ങോ... ഉറ്റവരെങ്ങോ ഉടയവരെങ്ങോ കാണാമറയത്തായി ഉരുൾ പൊട്ടിയൊഴുകി ഹരിതസുന്ദരി ആർദ്രമാം മിഴികളിൽ മൺപുതച്ചുറങ്ങി ഉള്ളുപൊട്ടിയൊഴുകിയ വിങ്ങലോർത്തെടുത്തിടാൻ ആരോരുമില്ലാതെ

അറിയാതെ പോയ മഴ പറയാതെ വന്നൊരു
പെരുമഴയായി.. പിന്നെ മഴപ്പാച്ചിലായി
മുണ്ട..ക്കൈവിട്ട പ്രകൃതി തൻ
താണ്ഡവം പാതിരാവിൽ-
ഉറ്റവരെങ്ങോ ഉടയവരെങ്ങോ...
ഉറ്റവരെങ്ങോ ഉടയവരെങ്ങോ
കാണാമറയത്തായി
ഉരുൾ പൊട്ടിയൊഴുകി ഹരിതസുന്ദരി
ആർദ്രമാം മിഴികളിൽ മൺപുതച്ചുറങ്ങി
ഉള്ളുപൊട്ടിയൊഴുകിയ
വിങ്ങലോർത്തെടുത്തിടാൻ
ആരോരുമില്ലാതെ പോയി.. ആ രാത്രി-
ആരോരുമറിയാതെ പോയി
ഒരു പകൽവെട്ടത്തിലവർ പങ്കിട്ട-
വിലാസങ്ങൾ.. ആറടിമണ്ണിൽ-
എരിഞ്ഞമർന്നപ്പോൾ
മധുര സ്വപ്‌നങ്ങൾ മഴയിലലിഞ്ഞു
സ്‌മൃതികളിൽ ചേർക്കുവാനാ....
മനസ്സും മണ്ണിലലിഞ്ഞു