നീ പിഴുതെറിഞ്ഞൊരെൻ മോഹവള്ളി – ശ്രീപദം എഴുതിയ കവിത
നീ പിഴുതെറിഞ്ഞൊരെൻ മോഹവള്ളിയാണീ പാതയോരത്ത് വാടിക്കിടന്നതുമേതോ വഴിപ്പോക്കനെന്ന് തോന്നിച്ചൊരാൾ മഴയായി വന്നതും തണലായി നിന്നതും.... തൂമഞ്ഞിൻ പുതപ്പാലേ മൂടിപ്പുതച്ചതും ഹിമകണങ്ങളെന്നിൽ തട്ടിത്തെറിപ്പിച്ചെ- ന്നുടലാകെയാരോ പുളകിതമാക്കിയും.. കുളിർക്കാറ്റായി വീശിയെൻ സ്വപ്നലതയിലെ പൂമണമൊന്നാകെ കവർന്നെടുത്തും

നീ പിഴുതെറിഞ്ഞൊരെൻ മോഹവള്ളിയാണീ
പാതയോരത്ത് വാടിക്കിടന്നതുമേതോ
വഴിപ്പോക്കനെന്ന് തോന്നിച്ചൊരാൾ
മഴയായി വന്നതും തണലായി നിന്നതും....
തൂമഞ്ഞിൻ പുതപ്പാലേ മൂടിപ്പുതച്ചതും
ഹിമകണങ്ങളെന്നിൽ തട്ടിത്തെറിപ്പിച്ചെ-
ന്നുടലാകെയാരോ പുളകിതമാക്കിയും..
കുളിർക്കാറ്റായി വീശിയെൻ
സ്വപ്നലതയിലെ പൂമണമൊന്നാകെ
കവർന്നെടുത്തും കൊണ്ടെങ്ങോ മറയും
ചോരനായ് നിന്നതും....
സ്വപ്നങ്ങൾ നരച്ച കണ്ണിൻ തടങ്ങളിൽ
ബഹുവർണ്ണചിത്രങ്ങൾ വാരിവിതറിയും...
നേർത്തു മിടിക്കുമെൻ നെഞ്ചകത്തിലൊരു
കൂടൊന്ന് കൂട്ടാനായ് കാത്തിരിക്കുന്നതും..
മരവിച്ച സ്വപ്നങ്ങൾക്ക് കൂട്ടിനായെന്റെ
മനസിന്റെ ഓരത്ത് തീ കാഞ്ഞിരിപ്പവൻ....