കാലം – ചന്ദന രാമചന്ദ്രൻ എഴുതിയ കവിത
ഞാനീ മൗനത്തിൻ ചിതലരിക്കുമീപ്പഴയ ഗാനപ്രാസാദങ്ങളിലൊറ്റക്കിരിക്കവേ. മുറുകുമീയോർമ്മത്തന്ത്രികളിലിപ്പൊഴുമുറങ്ങുമേതോ രാഗമുണർത്തുവാനെൻ കൈവിരൽ കൊതിക്കവേ. ആരോ പറയുന്നു, വിട്ടേയ്ക്കൂ, പാതിമറന്നോരീണങ്ങളെ, പണ്ടു പെയ്തുതോർന്ന മഴയുടെ താളങ്ങളെ, ഒഴുകി മറഞ്ഞ പുഴയുടെ ചിറ്റോളങ്ങളെ, വിസ്മൃതിതൻ കൊടുങ്കാട്ടിൽ

ഞാനീ മൗനത്തിൻ ചിതലരിക്കുമീപ്പഴയ
ഗാനപ്രാസാദങ്ങളിലൊറ്റക്കിരിക്കവേ.
മുറുകുമീയോർമ്മത്തന്ത്രികളിലിപ്പൊഴുമുറങ്ങുമേതോ
രാഗമുണർത്തുവാനെൻ കൈവിരൽ കൊതിക്കവേ.
ആരോ പറയുന്നു, വിട്ടേയ്ക്കൂ, പാതിമറന്നോരീണങ്ങളെ,
പണ്ടു പെയ്തുതോർന്ന മഴയുടെ താളങ്ങളെ,
ഒഴുകി മറഞ്ഞ പുഴയുടെ ചിറ്റോളങ്ങളെ,
വിസ്മൃതിതൻ കൊടുങ്കാട്ടിൽ മേഞ്ഞീടുവാൻ.
ദൂരെ, സമയസമുദ്രത്തിലിപ്പോളുറയുന്ന
കൊടും ചുഴലികൾക്കായ് കാതോർത്തിരിക്കുവാൻ!