കണ്ണുനീരിന്റെ ഉപ്പുരസം – ഹിസാന ജാസ്മിൻ എഴുതിയ കവിത
കണ്ണുനീരിന്റെ ഉപ്പുരസം കൊണ്ട് നനഞ്ഞു കുതിർന്ന കടലാസുതുണ്ടിനും.... മഷിപടർന്ന അക്ഷരക്കൂട്ടങ്ങൾക്കും ഒരു കഥ പറയാനുണ്ടാവാം.... ചിരിയലയുടെ മുഴങ്ങിക്കേൾക്കുന്ന ധ്വനികളിൽ മുങ്ങിത്താഴ്ന്നുപോയ ആ പായ്കപ്പൽ ആരും കണ്ടില്ല..... ഇരുളിൽ പതിഞ്ഞ തേങ്ങലുകൾ സ്ഥാനം പിടിച്ചപ്പോഴും നിത്യ പ്രകാശം പോലെ ജ്വലിച്ചു നിന്നു

കണ്ണുനീരിന്റെ ഉപ്പുരസം
കൊണ്ട് നനഞ്ഞു കുതിർന്ന
കടലാസുതുണ്ടിനും....
മഷിപടർന്ന അക്ഷരക്കൂട്ടങ്ങൾക്കും
ഒരു കഥ പറയാനുണ്ടാവാം....
ചിരിയലയുടെ മുഴങ്ങിക്കേൾക്കുന്ന
ധ്വനികളിൽ മുങ്ങിത്താഴ്ന്നുപോയ
ആ പായ്കപ്പൽ ആരും കണ്ടില്ല.....
ഇരുളിൽ പതിഞ്ഞ തേങ്ങലുകൾ
സ്ഥാനം പിടിച്ചപ്പോഴും
നിത്യ പ്രകാശം പോലെ ജ്വലിച്ചു
നിന്നു അവളുടെ ഓരോ പകലും...
പൊയ്മുഖം അണിഞ്ഞു
നിറഞ്ഞാടുന്ന ആ കവിൾത്തടങ്ങളിലെ
കണ്ണുനീർ നനവിനെ ഒളിപ്പിക്കാൻ
പൊരുതി നേടിയെടുത്തവൾ....
കാർമേഘ കൂട്ടങ്ങളുമായി
ഉള്ളിൽ ഒരു കടൽ ആഞ്ഞടിക്കുമെങ്കിലും...
ആ കാറ്റിലും ഉലയാതെ തളരാതെ
അവളുടെ കണ്ണുകൾ ഹൃദയത്തിൻ
വഴികാട്ടിയായി....
തനിയെ എരിഞ്ഞുതീരുമ്പോഴും
ചുറ്റും ശീതം വിതയ്ക്കാൻ
മറന്നില്ലവൾ......
വസന്തകാലത്തിന്റെ ഓർമ്മയ്ക്ക്
അവളൊരു തെളിഞ്ഞ വാനം
ഒരിക്കിയിരുന്നു അവളിൽ തന്നെ....