ഊർമ്മിള – ഹർഷ നമ്പ്യാർ എഴുതിയ കവിത
മരവുരി ധരിക്കാതെ കമണ്ഡലം കൈയ്യിലേന്താതെ, നഗ്‌നപാതയായി കാനനത്തിൻ സഞ്ചാരപാതകളെയറിയാതെ പതിന്നാലു സംവത്സരങ്ങൾ സന്യാസിയായവൾ-അവൾ ഊർമ്മിള. ഭ്രാതൃ സ്നേഹത്തിന്റെ അന്ധകാരത്തിൽ പത്നീധർമ്മം വെടിഞ്ഞ പതിയുടെ പാതിധർമ്മം നിറവേറ്റി ദാസിയായി കഴിഞ്ഞ രാജപുത്രിയാണവൾ! നിദ്ര വെടിഞ്ഞൊരാ പതിയുടെ ആലസ്യങ്ങളെ പാതിവ്രത്യത്താൽ

മരവുരി ധരിക്കാതെ കമണ്ഡലം കൈയ്യിലേന്താതെ,
നഗ്‌നപാതയായി കാനനത്തിൻ
സഞ്ചാരപാതകളെയറിയാതെ
പതിന്നാലു സംവത്സരങ്ങൾ
സന്യാസിയായവൾ-അവൾ ഊർമ്മിള.
ഭ്രാതൃ സ്നേഹത്തിന്റെ അന്ധകാരത്തിൽ
പത്നീധർമ്മം വെടിഞ്ഞ പതിയുടെ
പാതിധർമ്മം നിറവേറ്റി ദാസിയായി
കഴിഞ്ഞ രാജപുത്രിയാണവൾ!
നിദ്ര വെടിഞ്ഞൊരാ പതിയുടെ
ആലസ്യങ്ങളെ പാതിവ്രത്യത്താൽ
തന്നിലേക്കാവാഹിച്ചവൾ ഊർമ്മിള..
വാഴ്ത്തിയില്ലൊരു ശാരിക പൈതലുമാ
ജനകപുത്രിയെ-
രാജഗേഹത്തെ പർണ്ണശാലയാക്കിയ,
വൽക്കലമുടുക്കാതെ സന്യാസിയായ
ദുഃഖപുത്രിയാം വൈദേഹീ സോദരിയെ....