സതീശൻ ഒ. പി. എഴുതിയ നാല് ഹൈക്കു കവിതകൾ
1. സത്യം വിളക്കുകാലിനു ചുറ്റും ചിറകടിച്ചു ഈയലുകൾ പറഞ്ഞു വെളിച്ചം ആത്യന്തികമായ വെളിച്ചം. ദൂരെ ഒരു നക്ഷത്രം കണ്ണു ചിമ്മി. 2. ഏകാന്തത രണ്ടു ഏകാന്തതകൾ കൂട്ടിമുട്ടുമ്പോൾ അന്തമില്ലാത്ത കാന്തത. 3. പാട്ട് മീൻകൊത്തിയുടെ ഏകാന്തത വിശപ്പിന്റെ പാട്ടാകുന്നു. മീനിന്റെ ഊളിയിടൽ അതിനു കിട്ടുന്ന കൈയ്യടിയും. 4.

1. സത്യം
വിളക്കുകാലിനു ചുറ്റും ചിറകടിച്ചു
ഈയലുകൾ പറഞ്ഞു
വെളിച്ചം ആത്യന്തികമായ വെളിച്ചം.
ദൂരെ ഒരു നക്ഷത്രം കണ്ണു ചിമ്മി.
2. ഏകാന്തത
രണ്ടു ഏകാന്തതകൾ കൂട്ടിമുട്ടുമ്പോൾ
അന്തമില്ലാത്ത കാന്തത.
3. പാട്ട്
മീൻകൊത്തിയുടെ ഏകാന്തത
വിശപ്പിന്റെ പാട്ടാകുന്നു.
മീനിന്റെ ഊളിയിടൽ
അതിനു കിട്ടുന്ന കൈയ്യടിയും.
4. സ്വപ്‌നം
കുഴിച്ചു കുഴിച്ചു കണ്ടെത്തുന്ന
നീരുറവയിൽ പൂർണ്ണമാകുന്നത്
അയാളുടെ സ്വപ്നമോ
അതോ എന്നെങ്കിലും
കടലിലെത്തിച്ചേരാനുള്ള
അതിന്റെ തന്നെ സ്വപ്നമോ?