അനാഥൻ – ശ്യാമള ഹരിദാസ് എഴുതിയ കവിത
അനാഥനാണു ഞാൻ... അനാഥനാണു ഞാൻ ഈ ഭൂമിയിൽ അലയുമൊരു ഭാഗ്യഹീനനാണു ഞാൻ പ്രാകൃതമാമീ വേഷവും വികൃത ഭാവവും പേറിയീ തീച്ചൂളയിൽ ദൈവം എനിക്കായ് നൽകിയ വിധിയിതോ... എല്ലാം മറക്കുന്ന ചിന്തയിൽ മുഴുകി വഴിയറിയാതുഴറുമ്പോൾ കത്തും വയറിലെ പശിയടക്കുവാനൊരു വഴിയുമില്ലാതെ ഈ അലകടൽ മദ്ധ്യത്തിലേകനായ് അലയുന്നു ഞാൻ... അലയുന്നു.

അനാഥനാണു ഞാൻ... അനാഥനാണു ഞാൻ
ഈ ഭൂമിയിൽ അലയുമൊരു ഭാഗ്യഹീനനാണു ഞാൻ
പ്രാകൃതമാമീ വേഷവും വികൃത ഭാവവും പേറിയീ
തീച്ചൂളയിൽ ദൈവം എനിക്കായ് നൽകിയ വിധിയിതോ...
എല്ലാം മറക്കുന്ന ചിന്തയിൽ മുഴുകി
വഴിയറിയാതുഴറുമ്പോൾ കത്തും വയറിലെ
പശിയടക്കുവാനൊരു വഴിയുമില്ലാതെ
ഈ അലകടൽ മദ്ധ്യത്തിലേകനായ് അലയുന്നു
ഞാൻ... അലയുന്നു.
അരുണാഭ ചൊരിഞ്ഞു വിടരും പ്രഭാതത്തിൽ
കുയിലുകൾ പാടും മാധുര്യ ഗീതം കേട്ടു ഞാൻ
ഒരു കൈ താങ്ങിനായ് വീടുകൾ തോറും മുട്ടി വിളിച്ചു
തുറന്നില്ലൊരു വാതിലും എൻ മുന്നിലായ്.
വീർത്തുന്തിയ കണ്ണുകളും ശോഷിച്ച ചെറു
കൈകളുമായ് നീട്ടിയവനൊരു ചില്ലി കാശിനായ്
പൊട്ടിയൊലിക്കും മിഴികളോടെ
കൊട്ടിയടച്ചു പടിവാതിൽ മാന്യനാം ദുഷ്ട മൃഗങ്ങൾ.
ജീവിതപന്ഥാവിൽ നീറിപടരും
വേദനയുമായവൻ തളർന്നു നീങ്ങവേ
കണ്ടു പാതി തൂർന്നൊരു എച്ചിൽ കൂമ്പാരം
തുടിക്കും ഹൃദയവുമായി നീങ്ങിയവനങ്ങോട്ട്.
വലിച്ചെറിയും അവശിഷ്ടങ്ങൾ
പെറുക്കിയെടുത്തവൻ വിശപ്പടക്കി.
ഒഴുകും കണ്ണുനീരു തുടക്കുവാനായ്
കാരുണ്യമുള്ളവരായിയാരുമില്ല.
മർത്ത്യ ലോകമേ നീയിത്ര ക്രൂരനോ?
കനിവില്ലാ ലോകത്ത് പാവങ്ങൾ തൻ
വേദനക്കൊരു സ്ഥാനവുമില്ലേ?.
പാവങ്ങൾ തൻ വേദന നിനക്കൊരു ഹരമാണോ.
അമ്മയാരെന്നറിയില്ല അച്ഛനാരെന്നറിയില്ല
പിഴച്ചു പെറ്റൊരു സന്തതിയാണോ ഞാൻ?
ഈ കടത്തിണ്ണതൻ നിലത്ത് കോരിച്ചൊരിയും
മഴയത്ത് ഒരായിരം സ്വപ്നങ്ങളെൻ മനസ്സിൽ
കരിഞ്ഞുണങ്ങി.... കരിഞ്ഞുണങ്ങി.
ഒരുവേളയെങ്കിലും എൻ മാതാവിൻ
സ്നേഹം നുകരാനായ് ഞാൻ കൊതിച്ചു
പ്രാണപ്രിയനാം പിതാവിൻ ചുംബനത്തിന്നായെൻ
അധരം ദാഹിച്ചു.... ദാഹിച്ചു.
ദൈവത്തിനു പോലും വേണ്ടാത്ത ഈ
ജീവിതമെനിക്കെന്തിനേകി
നരകത്തിൻ യാതനയിൽ കിടന്നുഴലുവാനോ
വറ്റാത്ത കണ്ണുനീരിനു ഉടമയാകാനോ.
ആവതില്ല എനിക്കൊരിക്കലും ദുഃഖഭാരവുമായി
മുന്നോട്ടു തുഴയുവാനീ ജീവിതം
വിടചൊല്ലി പിരിയുന്നു ഞാൻ മിഴിനീരോടെ
ഒരുപിടി ഓർമ്മകളുമായ്.....